
ഇരിട്ടി:സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. വളപട്ടണം പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പഴശ്ശി അണക്കെട്ടിൽ ജലനിരപ്പ് ഏത് നിമിഷവും ക്രമീകരിക്കേണ്ടി വന്നേക്കാം എന്ന് അറിയിപ്പ് വിശദമാക്കുന്നത്. കൂട്ടുപുഴ ഭാഗത്ത് പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ ഇരിട്ടി താലൂക്കിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.കേരളം - ലക്ഷദ്വീപ് - ഗൾഫ് മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സേ ,ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം