പാലക്കാട് റെയിൽവെ ഡിവിഷൻ വെട്ടിമുറിച്ച നടപടി കേരളത്തിന് കനത്ത തിരിച്ചടി.വിജ്ഞാപനം ഇറങ്ങും വരെ ജനപ്രതിനിധികളും അറിഞ്ഞില്ല. ഉള്ളാൾ ഉൾപ്പെടെ മൈസൂർ ഡിവിഷനായതോടെ പുതിയ തീവണ്ടികൾക്ക് അടക്കം സാധ്യതകൾ മങ്ങി. വരുമാനത്തിലും വൻ ഇടിവുണ്ടാകും

12:01 AM (IST) Aug 23
മൂന്നരയോടെ പൂനെ വിമാനത്താവണത്തിലെത്തിയ രാഹുലിനെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കൾ സ്വീകരിച്ചു. പിങ്ക് നിറത്തിൽ 'ഗേൾ പവർ' എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് രാഹുൽ എത്തിയത്.
11:47 PM (IST) Aug 22
ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് രമണനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
11:38 PM (IST) Aug 22
അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ മനാഫ് നിലവിൽ വെന്‍റിലേറ്ററിലാണ്. നാല് പേർക്കെതിരെ കഠിനംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയില്ല
11:15 PM (IST) Aug 22
റിപ്പോർട്ട് നടപടിക്കായി ഐജിക്ക് വിശദമായ റിപ്പോ കമീഷണർ കൈമാറും. തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് നൽകും. ഐജിയുടെയും എഡിജിപിയുടെയും പരിശോധനക്ക് ശേഷമായിരിക്കും നടപടി.
10:42 PM (IST) Aug 22
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
09:37 PM (IST) Aug 22
അബ്ദുള്ളയും മറ്റൊരാളും ചേര്‍ന്നാണ് കൊല ചെയ്തതെന്ന് പോലീസ് കണ്ടെത്തി. പക്ഷേ അപ്പോഴേക്കും അബ്ദുള്ള മുങ്ങിയിരുന്നു. കൂട്ടു പ്രതി പിടിയിലായി ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയെങ്കിലും അബ്ദുള്ളയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.
08:48 PM (IST) Aug 22
24 മണിക്കൂറുകള്‍ക്കുള്‍ക്കിടെ ദില്ലിയില്‍ 114 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൺസൂൺ മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് ഈ വൈറസ് അതിവേഗം പടരാൻ കാരണമായതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
07:48 PM (IST) Aug 22
ഇഡി ആക്രമണ കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം നടത്തിയതും റീൽസ് ചിത്രീകരിച്ചതും വിവാദമായി. എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് ഐ പി ബിനുവിൻ്റെ ജാമ്യം റദ്ദാക്കാൻ നീക്കം തുടങ്ങി
07:34 PM (IST) Aug 22
ഗവർണറുടെ നടപടികളിൽ മൗനം പാലിക്കുന്ന കേരള സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി രൂക്ഷ വിമർശനം ഉന്നയിച്ചു. വന്ദേമാതരം വിഷയത്തിലടക്കം കോൺഗ്രസ് ആർ എസ് എസ് അജണ്ട നടപ്പാക്കുകയാണെന്നും ആരോപിച്ചു
07:21 PM (IST) Aug 22
കേരള സർക്കാർ കയർ മേഖലയിലെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കായി 53.48 കോടി രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി, യോഗ്യരായ 5,000 കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ വീതം എക്സ്ഗ്രേഷ്യ നൽകും
07:04 PM (IST) Aug 22
ദില്ലിയിൽ ഒറ്റദിവസം 114 പുതിയ എച്ച്1എൻ1 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 1777 ആയി. ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകി
06:21 PM (IST) Aug 22
4 മിനിറ്റും 23 സെക്കന്റും തുഴഞ്ഞെത്തിയാണ് കിരീടത്തിൽ മുത്തമിട്ടത്. രണ്ടാമനായത് നടുഭാഗമാണ്. ആറ് ഹീറ്റ്സുകളും പൂർത്തിയായ ശേഷമാണ് മത്സരം ഫൈനലിലേക്ക് കടന്നത്.
05:21 PM (IST) Aug 22
കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് മരിച്ചത്. അഴീക്കോട് ആനിവയല്‍ കുളത്തിലാണ് അപകടം
04:46 PM (IST) Aug 22
പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേള ഫൈനലിലേക്ക്. ആറ് ഹീറ്റ്സുകളും പൂർത്തിയായി. മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിലേക്ക് കടന്നിരിക്കുന്നത്.
04:43 PM (IST) Aug 22
04:11 PM (IST) Aug 22
പാലത്തായി പോക്സോ കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പി ജയരാജൻ. പ്രോസിക്യൂഷൻ്റെ ഭാഗത്തുണ്ടായ വീഴ്ചയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
04:04 PM (IST) Aug 22
ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു. രണ്ടു ദിവസത്തെ സന്ദർശനം നിശ്ചയിച്ചെങ്കിലും ഇത് നീട്ടിവെച്ചെന്നാണ് സൂചന. സന്ദർശനം തീരുമാനിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വക്താവ് എബിഎം സാലെഹ് വ്യക്തമാക്കി.
03:50 PM (IST) Aug 22
വന്ദേമാതരം സംരക്ഷിക്കാൻ ബിജെപി ദേശീയ നിർവാഹക സമിതി പ്രത്യേക പ്രമേയം പാസാക്കി. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ രൂക്ഷമായി വിമർശിച്ച ബിജെപി, രാജ്യവ്യാപകമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു
03:41 PM (IST) Aug 22
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു ഉൾപ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിൽ കെസി വേണുഗോപാൽ എംപി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കടുത്ത പ്രതിഷേധം അറിയിച്ചു. അടിയന്തര റിപ്പോർട്ട് തേടുമെന്ന് മന്ത്രി ഉറപ്പുനൽകി
03:27 PM (IST) Aug 22
കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു
03:22 PM (IST) Aug 22
പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഉപനേതാവ് പദവി സിപിഎമ്മിനായിരിക്കുമെന്ന പിണറായിയുടെ പ്രസ്താവന പദവിക്കും പക്വതക്കും നിരക്കാത്തതാണെന്ന് ബിനോയ് വിശ്വം തുറന്നടിച്ച് രംഗത്തെത്തി
03:08 PM (IST) Aug 22
9 വർഷത്തിന് ശേഷം കൊലപാതകകേസിലെ പ്രതി പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുള്ളയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ മുന്നിയൂരിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.
02:57 PM (IST) Aug 22
72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് പുന്നമട കായലിൽ തുടക്കമായി. 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങൾ കിരീടത്തിനായി മത്സരിക്കുന്നു. ജലമേളയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ അവധിയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്
02:56 PM (IST) Aug 22
പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. ഷഹൽ ഷാ ആണ് മരിച്ചത്
02:41 PM (IST) Aug 22
ഹോട്ടലിൽ ബിയർ കുടിക്കാൻ സമ്മതിക്കാത്തതില്‍ മാനേജരെ ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് ആക്രമിച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം
02:36 PM (IST) Aug 22
സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ നാളെ മുതൽ തിരുവോണം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്
02:33 PM (IST) Aug 22
മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ. പൊലീസുകാരുടെ അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചെത്തിയാണ് ഓണം ആഘോഷിച്ചത്. പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ഊഞ്ഞാലാടുന്ന റീൽ ചിത്രീകരിക്കുകയായിരുന്നു.
01:44 PM (IST) Aug 22
വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പൊലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ. പൊലീസോ കോടതിയോ പരാതിയോ ഉത്തരവോ നൽകിയിരുന്നില്ലെന്നും നീക്കം ചെയ്ത 16 വാർത്തകൾ പുന:സ്ഥപിച്ചെന്നും മെറ്റ വ്യക്തമാക്കി.
01:36 PM (IST) Aug 22
കഴിഞ്ഞ 15 വർഷമായി ഡൽഹി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന 72-കാരനായ കുപ്രസിദ്ധ കുറ്റവാളിയെ ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് പോലീസ് പിടികൂടി
01:23 PM (IST) Aug 22
കേരളത്തിനായി ഒരു സോൺ വേണമെമെന്നത് നാളുകളായുള്ള ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. അഡ്മിനിസ്‌ട്രേഷൻ ആണ് മാനദണ്ഡമെങ്കിൽ ചെന്നൈയിലുള്ള ദക്ഷിണ റെയിൽവേ ആസ്ഥാനം എന്തുകൊണ്ട് കേരളത്തിലേക്ക് മാറ്റുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
01:13 PM (IST) Aug 22
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെയും പതിനാറുകാരിയായ മകളെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി നാൽപ്പതുകാരൻ
12:57 PM (IST) Aug 22
ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെള്ളപ്പാപള്ളിയോടുള്ളത് നിലപാട് മാറ്റമല്ല. ഷംസീർ ലീഗാണെന്ന് പറയുന്നത് ശരിയായ നിലപാടല്ലെന്നും എംവി ഗോവിന്ദൻ
12:55 PM (IST) Aug 22
ഏഴ് വയസ്സുള്ള മകന് പലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കും നൽകിയ ശേഷം, കുട്ടിയെ കാറിനുള്ളിൽ തനിച്ചാക്കി ജപ്പാനിലെ ഏറ്റവും വലിയ പർവ്വതമായ മൗണ്ട് ഫ്യൂജി കയറാൻ പോയ പിതാവ് അറസ്റ്റിൽ
12:55 PM (IST) Aug 22
ഓണാഘോഷത്തിന് പരമ്പരാഗത വേഷത്തിന് വിലക്കുമായി സ്കൂൾ. കോഴിക്കോട് അൽ ഫാറൂഖ് റസിഡൻഷ്യൽ സീനിയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. കേരള സാരിയും മുണ്ടും ധരിച്ച് എത്തിയ വിദ്യാർത്ഥികൾക്ക് സ്കൂൾ അധികൃതർ പ്രവേശനം വിലക്കുകയും ചെയ്തു.
12:39 PM (IST) Aug 22
സംവരണ വിരുദ്ധ കൂട്ടായ്മ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതിനാൽ ദില്ലി കനത്ത ജാഗ്രതയിൽ. ഇന്നലെ റിസര്‍വേഷന്‍ റിഫോം ആന്തോളന്‍ പരിപാടിക്കിടെ പൊലീസിനും പ്രതിഷേധക്കാരും ഏറ്റുമുട്ടിയിരുന്നു. 65 പേരെ കസ്റ്റഡിയിലെടുത്തു
12:29 PM (IST) Aug 22
ഇന്നലെ നടത്തിയ ധർണ വിജയിച്ച സാഹചര്യത്തിൽ പരിക്കേറ്റ കൂടുതൽ വിദ്യാർത്ഥികളുടെ കേസുകൾ ഏറ്റെടുക്കാനുള്ള നീക്കവുമായി കോൺഗ്രസ്. ലൈംഗിക അതിക്രമം നേരിട്ടെന്ന വിദ്യാർത്ഥിനികളുടെ പരാതിയിലും എഫ്ഐആർ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും.
11:44 AM (IST) Aug 22
ഗവർണർ രാജേന്ദ്ര അർലേക്കർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പൊലീസ് മേധാവിയെ വിളിച്ചുവരുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാർ സംഘപരിവാർ വിധേയത്വം കാണിക്കുന്നുവെന്നും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
11:28 AM (IST) Aug 22
വരുമാന സ്രോതസ്സുകളേക്കാൾ ഉയർന്ന അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ തെലങ്കാനയിലെ റവന്യൂ ഉദ്യോഗസ്ഥനെതിരെ ആന്‍റി കറപ്ഷൻ ബ്യൂറോയുടെ നടപടി
11:24 AM (IST) Aug 22
ശബരിമല സ്വർണക്കൊള്ളയിൽ മുൻ ബോർഡ് അംഗം എ അജികുമാറിന് ജാമ്യം. പി എസ് പ്രശാന്തിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി.
11:10 AM (IST) Aug 22
പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്