കേരളത്തിനായി ഒരു സോൺ വേണമെമെന്നത് നാളുകളായുള്ള ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. അഡ്മിനിസ്ട്രേഷൻ ആണ് മാനദണ്ഡമെങ്കിൽ ചെന്നൈയിലുള്ള ദക്ഷിണ റെയിൽവേ ആസ്ഥാനം എന്തുകൊണ്ട് കേരളത്തിലേക്ക് മാറ്റുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
പാലക്കാട്: മംഗലാപുരത്തെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് ഒഴിവാക്കിയ നടപടി കടുത്ത രാഷ്ട്രീയ അവഗണനയാണെന്ന് വടകര എംപി ഷാഫി പറമ്പിൽ ആരോപിച്ചു. ഡിവിഷൻ മാറ്റം കേരളത്തോടുള്ള ദയാവധത്തിന് മുന്നോടിയായുള്ള നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഡ്മിനിസ്ട്രേഷൻ ആണ് മാനദണ്ഡമെങ്കിൽ ചെന്നൈയിലുള്ള ദക്ഷിണ റെയിൽവേ ആസ്ഥാനം എന്തുകൊണ്ട് കേരളത്തിലേക്ക് മാറ്റുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തിനായി ഒരു സോൺ വേണമെമെന്നത് നാളുകളായുള്ള ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.കൂടുതൽ വന്ദേഭാരത് ട്രെയിൻ സർവീസുകൾ കേരളത്തിലേക്ക് നീട്ടാനുള്ള നടപടികൾക്ക് ബിജെപി നേതാക്കൾ തന്നെ തുരങ്കം വയ്ക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. വിഷയത്തിൽ പ്രതിഷേധിച്ച് പാലക്കാട് ഡിവിഷൻ കേന്ദ്രീകരിച്ചും ദില്ലിയിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കെപിസിസി ഉടൻ സമരം പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.


