അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ മനാഫ് നിലവിൽ വെന്‍റിലേറ്ററിലാണ്. നാല് പേർക്കെതിരെ കഠിനംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നാലംഗ സംഘത്തിന്‍റെ ക്രൂരമർദനം. ഓട്ടം വിളിച്ച ശേഷം മദ്യപസംഘം കുപ്പി കൊണ്ട് തലക്കടിച്ച് വീഴ്ത്തി പണം കവർന്നെന്നാണ് പരാതി. മർദനമേറ്റ കഠിനംകുളം സ്വദേശി മനാഫ് വെന്‍റിലേറ്ററിൽ തുടരുകയാണ്. ട്യൂഷന് പോവുകയായിരുന്ന മകളാണ് മനാഫിനെ അബോധാവസ്ഥയിൽ വഴിയരികിൽ കിടക്കുന്നതായി കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഓട്ടം വിളിച്ചത് പ്രദേശവാസികളായ നാല് പേരാണ്. മനാഫിനെ മർദിച്ച് പണം തട്ടിയെടുത്ത് നാല് പേരും കടന്നുകളഞ്ഞെന്നാണ് പരാതി. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ മനാഫ് നിലവിൽ വെന്‍റിലേറ്ററിലാണ്. നാല് പേർക്കെതിരെ കഠിനംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയില്ല.

'കുപ്പികൊണ്ട് തലയ്ക്കടിച്ചിട്ട് പണം കവർന്നു'; തിരുവനന്തപുരത്ത് ​ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം