യുവജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന കേരള സർക്കാരിനെതിരെ ശക്തമായ പോരാട്ടം നയിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം വ്യക്തമാക്കി. ഡിവൈഎഫ്ഐയുടെ ജനകീയ പദ്ധതികൾ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും, തൊഴിൽ നിഷേധത്തിനും ചൂഷണത്തിനുമെതിരെ പുതിയ സമരരീതികൾ നടപ്പിലാക്കുമെന്നും നേതാക്കൾ പറഞ്ഞു.
തൃശൂർ: യുവത്വത്തിന്റെ അഭിലാഷങ്ങൾക്കൊപ്പം ഡിവൈഎഫ്ഐ ഉണ്ടാകുമെന്ന് ഡിവൈഎഫ് സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. യുവജനവിരുദ്ധ നയങ്ങളുമായി കേരള സർക്കാർ മുന്നോട്ടു പോകുകയാണെങ്കിൽ, അതിനെതിരെ ശക്തമായ പോരാട്ടം ഡിവൈഎഫ്ഐ നയിക്കുമെന്ന് ചിന്ത ജെറോം പറഞ്ഞു. ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം അടക്കമുള്ള മാനവിക പദ്ധതികൾ പോലും ഇല്ലാതാക്കാൻ സർക്കാരിന്റെ ശ്രമം നടക്കുകയാണ്. ജനകീയ പ്രവർത്തനങ്ങളുമായി ഡിവൈഎഫ്ഐ മുന്നോട്ടുപോകുമെന്നും ചിന്ത ജെറോം മാധ്യമങ്ങളോട് പറഞ്ഞു.
വി.കെ. നിഷാദ് ജനാധിപത്യപരമായ സമരം നയിച്ച് ആളാണെന്ന് ചിന്ത ജെറോം പറഞ്ഞു. വി.കെ. നിഷാദ് സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ചിന്തയുടെ പ്രതികരണം. കേസ് ഹൈക്കോടതിയിൽ നടക്കുകയാണെന്ന് വിജിനും പ്രതികരിച്ചു. വലതുപക്ഷ ഭരണസമയത്ത് ഡിവൈഎഫ്ഐ നേതാക്കളെ കള്ളക്കേസിൽ കുടുക്കി. യാഥാർത്ഥ്യം ഉടൻ പുറത്തുവരും. സഖാവ് എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളെ മാനിച്ചാണ് സെക്രട്ടറിയേറ്റിൽ അംഗത്വം നൽകിയതെന്നും വിജിൻ പറഞ്ഞു. ഡിവൈഎഫ്ഐയുടെ ഭാവി കടമകൾ വേഗത്തിൽ നടപ്പിലാക്കും. വലതുപക്ഷ വൽക്കരണത്തിനെതിരായ സമരങ്ങളിൽ ഡിവൈഎഫ്ഐ മുന്നിലുണ്ടാകും. ഡിവൈഎഫ്ഐ പുതിയ സമര രീതികൾ നടപ്പിലാക്കും. തൊഴിൽ നിഷേധത്തിനെതിരെയും തൊഴിൽ മേഖലയിലെ ചൂഷണത്തിനെതിരെയും ശക്തമായി നിലകൊള്ളും.
കേരള സർക്കാരിന്റെ നയങ്ങൾ ഏതു ദിശയിലേക്ക് എന്ന് ഇതിനോടകം വ്യക്തമായി. തെറ്റായ സർക്കാർ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പോരാടുമെന്നും വിജിൻ പറഞ്ഞു.


