Published : Dec 03, 2025, 05:49 AM ISTUpdated : Dec 03, 2025, 09:54 PM IST

Malayalam New Live: കായംകുളത്ത് അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്ന കേസ് - പ്രതി നവജിത്തിനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Summary

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഇന്ന് നിർണായകം. സംസ്ഥാനത്തിനകത്തും പുറത്തും രാഹുലിനെ പൊലീസ് തെരയുന്നതിനിടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യവാദം. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാദം

alappuzha murder case

09:54 PM (IST) Dec 03

കായംകുളത്ത് അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്ന കേസ് - പ്രതി നവജിത്തിനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

പ്രതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി. ആദ്യം മാവേലിക്കര സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡോക്ടർമാരുടെ നിർദേശ പ്രകാരം തിരുവനന്തപുരത്തെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

 

Read Full Story

08:40 PM (IST) Dec 03

കനത്തമഴ തുടരുന്നു - വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

ഏഴ് ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകളും കോളേജുകളും ഇന്ന് പ്രവർത്തിച്ചില്ല. അതേസമയം, ചെന്നൈയിൽ ഗണേശപുരം സബ്‍വേ അടച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ മുകളിലേക്ക് വീടിന്‍റെ ചുവരിടിഞ്ഞു വീണു അപകടമുണ്ടായി.

Read Full Story

08:13 PM (IST) Dec 03

പത്ത് വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

തോക്കുപാറ ഈട്ടിക്കൽ അനൂപ് - ജോൽസി ദമ്പതികളുടെ മകൻ ആഡ്ബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാരുന്നു മൃതദേഹം. അടിമാലി വിശ്വ ദീപ്‌തി പബ്ലിക് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആഡ്ബിൻ. 

Read Full Story

07:17 PM (IST) Dec 03

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോടും മോശമായി പെരുമാറിയെന്ന് എംഎ ഷഹനാസ്; 'രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു'

കർഷക സമരത്ത് ദില്ലിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചത്. ദില്ലിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് പറഞ്ഞത്. അക്കാര്യം ഉൾപ്പെടെ ഷാഫിയെ അറിയിച്ചിരുന്നുവെന്നും ഷഹനാസ് പറഞ്ഞു

Read Full Story

06:45 PM (IST) Dec 03

'മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനം, രാഹുലിന്റേത് അതിതീവ്രപീഡനം, രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ളത്' - ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് ലസിത നായർ

മുകേഷിന്റെ കാര്യം നിയമത്തിന് വിടുന്നുവെന്നും ലസിത നായർ പറഞ്ഞു. സിപിഎമ്മിന് പരാതി കിട്ടിയാൽ അതെല്ലാം പോലീസിന് കൈമാറിയിട്ടുണ്ടെന്നും പാർട്ടി ശിക്ഷ വിധിക്കാറില്ലെന്നും ലസിത കൂട്ടിച്ചേർത്തു.

Read Full Story

06:36 PM (IST) Dec 03

പ്രാണരക്ഷാര്‍ത്ഥം തെങ്ങില്‍ കയറി; ഒരു നാള്‍ പിന്നിട്ടട്ടും തിരിച്ചിറങ്ങാനായില്ല, ഒടുവില്‍ പൂച്ചയ്ക്ക് രക്ഷകരായി ഫയർ ഫോഴ്സ്

തൃശൂർ മതിലകത്ത് ആണ് തെങ്ങിൻ മുകളിൽ അകപ്പെട്ട പൂച്ചയെ ഫയർഫോഴ്സ് എത്തി താഴെ ഇറക്കിയത്. മുന്‍ മെമ്പർ ഹസീന ഫത്താഹിൻ്റെ വീട്ടിലെ വളര്‍ത്തുപൂച്ചയാണ് വീടിനോട് ചേര്‍ന്ന തെങ്ങില്‍ കയറിയത്. 

Read Full Story

06:27 PM (IST) Dec 03

എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി, പ്രാർത്ഥനകൾക്കും മെസേജുകൾക്കും; വിവാഹദിനത്തിലെ അപകടവും ഐസിയുവിൽ താലികെട്ടും; നിറചിരിയോടെ ആശുപത്രി വിട്ട് ആവണി

ഒരുപാട് പേരോട് നന്ദിയുണ്ടെന്നും ആത്മവിശ്വാസം വർദ്ധിച്ചുവെന്നും ആയിരുന്നു ആവണിയുടെ പ്രതികരണം. നിലവിൽ ചികിത്സക്കാണ് പ്രാധാന്യം നൽകുന്നതെന്ന് പങ്കാളി ഷാരോൺ പറഞ്ഞു.

Read Full Story

05:51 PM (IST) Dec 03

രാഹുലിനെതിരെ നടപടി വൈകുന്നതിൽ ഹൈക്കമാൻ്റിന് അമർഷം; മേൽവിലാസമില്ലാത്ത പരാതിയിൽ സംശയം, കോടതി വിധി കൂടി വരട്ടെയെന്ന് ഒരു കൂട്ടം നേതാക്കൾ

മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി വിധി കൂടി വരട്ടെ എന്ന ചില നേതാക്കളുടെ നിലപാണ് നടപടി നീളാൻ കാരണം. ഇന്നലെ നടപടിക്ക് നിർദേശിച്ച ഹൈക്കമാൻറിന് തീരുമാനം വൈകുന്നതിൽ അതൃപ്തിയുണ്ട്. അതിനിടെ, രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടു.

 

Read Full Story

05:13 PM (IST) Dec 03

ലോറിക്ക് തകരാറുണ്ട്, അടിയിൽ കിടക്കാനാവശ്യപ്പെട്ടു; 4 കോടി രൂപയുടെ ഇൻഷുറൻസ് പോളിസിയെടുത്തു, സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി യുവാവ്

മാനസിക വെല്ലുവിളി നേരിടുന്ന 37കാരനായ സഹോദരൻ വെങ്കിടേഷിനെയാണ് 30കാരനായ ഇളയ സഹോദരൻ നരേഷ് കൊലപ്പെടുത്തിയത്. നരേഷും രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്.

Read Full Story

04:45 PM (IST) Dec 03

രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്ത്; നാവികസേന ദിനാഘോഷത്തിൽ മുഖ്യാതിഥി, സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും

രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്ത്.  നാവികസേന ദിനാഘോഷത്തിൽ മുഖ്യാതിഥിയാകും.  

Read Full Story

04:34 PM (IST) Dec 03

രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വിഎം സുധീരൻ; പാർട്ടി കോടതി ഉണ്ടാക്കിയില്ല, രൂക്ഷത അളന്നില്ലെന്ന് രമേശ് ചെന്നിത്തല

രാഹുൽ, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വിഎം സുധീരൻ. ഇപ്പോൾ സ്ഥിതി മോശമായി. പാർട്ടിയിൽ രാഹുലിന് തുടരാൻ കഴിയാത്ത അവസ്ഥയായി. ഇനിയും സാങ്കേതികത്വം നോക്കരുത്. എംഎൽഎ സ്ഥാനം രാജിവെച്ചു ഒഴിവായിപ്പോകുന്നതാണ് ഉചിതമെന്നും വിഎം സുധീരൻ പറഞ്ഞു.

Read Full Story

03:24 PM (IST) Dec 03

ക്രിസ്മസ്, പുതുവർഷ സമ്മാനം - വർധിപ്പിച്ച ക്ഷേമ പെൻഷൻ തുക 15 മുതൽ വിതരണം ആരംഭിക്കും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 

Read Full Story

03:15 PM (IST) Dec 03

പൊലീസ് ഉദ്യോ​ഗസ്ഥനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട് പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇബ്രാഹിം കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Full Story

03:05 PM (IST) Dec 03

ഞെട്ടിക്കുന്ന ക്രൂരത; നെടുമ്പാശേരിയിൽ അമ്മയെ മകൻ അടിച്ചു കൊന്നതായി കേസ്, മകനെ അറസ്റ്റ് ചെയ്ത് പൊലീസ്

സ്വത്ത്‌ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ്. ഞായറാഴ്ചയാണ് അനിതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മകൻ തന്നെയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ മുറിവുകൾ കണ്ടെത്തുകയായിരുന്നു

Read Full Story

02:24 PM (IST) Dec 03

ബിജെപി-സിപിഎം അന്തർധാര യാഥാർത്ഥ്യമെന്ന് ജെബി മേത്തർ എംപി; 'ബ്രിട്ടാസിൻ്റെ വാദം മറിച്ചാണെങ്കിൽ മന്ത്രി വ്യക്തമാക്കട്ടെ'

ജോൺ ബ്രിട്ടാസ് മധ്യസ്ഥത വഹിച്ചു എന്നാണ് പറഞ്ഞത്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കിടയിലെ പാലമായി പ്രവർത്തിച്ചു. പിഎം ശ്രീയെ എതിർക്കുന്നു എന്നത് സിപിഎം കണ്ണിൽ പൊടിയിടാൻ പറയുന്നതാണെന്നും ജെബി മേത്തർ എംപി പറഞ്ഞു.

Read Full Story

01:27 PM (IST) Dec 03

രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റി, അടച്ചിട്ട കോടതി മുറിയിൽ ഒന്നരമണിക്കൂർ വാദം

സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് പൂർത്തിയായത്. ഒരു രേഖ കൂടി ഹാജരാക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.

 

Read Full Story

01:07 PM (IST) Dec 03

രാജ്യസഭയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ വെളിപ്പെടുത്തൽ, 'ജോൺ ബ്രിട്ടാസ് എംപിയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത്'

സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു

Read Full Story

11:39 AM (IST) Dec 03

'ബലാത്സംഗം നടന്നു, ഗര്‍ഭഛിദ്രത്തിനും തെളിവ്'; രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി പൊലീസ് റിപ്പോര്‍ട്ട്, മുൻകൂര്‍ ജാമ്യ ഹര്‍ജിയിലെ വാദം അടച്ചിട്ട മുറിയിൽ

ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് റിപ്പോര്‍ട്ടിൽ ഗുരുതര പരാമര്‍ശങ്ങള്‍. രാഹുലിന്‍റെ മുൻകൂര്‍ ജാമ്യഹര്‍ജിയിൽ അടച്ചിട്ട മുറിയിൽ നടക്കും.ബലാത്സംഗം നടത്തിയതിന് തെളിവുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്

Read Full Story

11:30 AM (IST) Dec 03

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാക്കൾ കൂട്ടത്തോടെ രംഗത്ത്, 'നാടിന് തന്നെ അപമാനം, ഒരു നിമിഷം പാർട്ടിയിൽ തുടരരുത്, എംഎൽഎ സ്ഥാനം രാജിവയ്ക്കണം'

രാഹുലിനെ ഒരു നിമിഷം പോലും പാർട്ടിയിൽ തുടരാൻ അനുവദിക്കരുതെന്നും എം എൽ എ സ്ഥാനം രാജിവയ്പ്പിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങളാണ് വനിതാ നേതാക്കളിൽ പലരും പരസ്യമായി പ്രകടിപ്പിച്ചത്

Read Full Story

10:43 AM (IST) Dec 03

പരാതിക്കാരിയെ വെല്ലുവിളിച്ച് ഫെന്നി നൈനാൻ; ഏതുവാഹനത്തിൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണം, തെളിവ് കണ്ടെത്തിയാൽ സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കും

രാഹുലിനെതിരെ കെപിസിസിക്ക് ലൈംഗിക പീഡന പരാതി നൽകിയ പരാതിക്കാരിയെ വെല്ലുവിളിച്ച് രാഹുലിന്‍റെ സുഹൃത്ത് ഫെന്നി നൈനാൻ. ഏതു വാഹനത്തിൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്നും ആരോപണം തെളി‍ഞ്ഞാൽ സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കുമെന്നും ഫെന്നി

Read Full Story

10:40 AM (IST) Dec 03

പാർട്ടിയോട് ചെയ്തത് കടുത്ത വഞ്ചന, എംഎൽഎ സ്ഥാനം രാജിവച്ച് പൊതുപ്രവർത്തനം അവസാനിപ്പിക്കണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ്

സസ്പെൻഡ് ചെയ്ത പാർട്ടി തീരുമാനത്തെ പുല്ല് വില നൽകാതെ പുച്ഛിച്ച് മുന്നോട്ട് പോയത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സമൂഹമാധ്യമങ്ങളിലെ ലൈക്കിന്റെ എണ്ണമോ, സൈബർ ഇടങ്ങളിലെ പിന്തുണയോ അല്ല പാർട്ടി പരിഗണിക്കേണ്ടതെന്നും ദുൽഖിഫിൽ അഭിപ്രായപ്പെട്ടു

Read Full Story

10:32 AM (IST) Dec 03

രാഹുലിനെതിരെ വീണ്ടും ബലാത്സം​ഗ കേസെടുക്കും, ഇന്നലെ ലഭിച്ച പരാതിയിൽ കേസ്, ​ഗുരുതര സ്വഭാവമുള്ള പരാതിയെന്ന് പൊലീസ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സം​ഗ കേസെടുക്കും. ഇന്നലെ ലഭിച്ച പരാതിയിലാണ് കേസ് എടുക്കുക.

Read Full Story

09:58 AM (IST) Dec 03

രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് ഹൈക്കമാന്‍ഡും, പുറത്താക്കികൊണ്ടുള്ള തീരുമാനം ഉടൻ, കെപിസിസി ശുപാര്‍ശയിൽ എഐസിസി നടപടിയെടുക്കും

ബലാത്സംഗ കേസിൽ ഉള്‍പ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംരക്ഷിക്കില്ല. രാഹുലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കികൊണ്ടുള്ള തീരുമാനം ഉടനുണ്ടായേക്കും. കെപിസിസി ശുപാര്‍ശയോടെ എഐസിസി ഇതുസംബന്ധിച്ച തീരുമാനമെടുക്കും

Read Full Story

08:49 AM (IST) Dec 03

തൃശൂരിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം, നിരവധി പേര്‍ക്ക് പരിക്ക്

തൃശൂരിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. തൃശൂര്‍ ചേലക്കര ഉദുവടിയിൽ ഇന്ന് പുലര്‍ച്ചെ 7.15ഓടെയാണ് അപകടമുണ്ടായത്. അപകടത്തെതുടര്‍ന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു

Read Full Story

08:17 AM (IST) Dec 03

കാട്ടാക്കടയിൽ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം, മൃതദേഹം റോഡിൽ കിടന്ന് ഒരു മണിക്കൂറോളം

തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാട്ടാക്കട ആമച്ചലിൽ ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് അപകടമുണ്ടായത്

Read Full Story

07:49 AM (IST) Dec 03

ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിലിന് കാര്‍ നൽകിയ സിനിമ നടിയിൽ നിന്ന് വിവരങ്ങള്‍ തേടി എസ്ഐടി

ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉപയോഗിച്ച റെഡ് പോളോ കാര്‍ നൽകിയ സിനിമ നടിയിൽ നിന്ന് വിവരങ്ങള്‍ തേടി എസ്ഐടി. രാഹുലിന് കാര്‍ നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് സിനിമ നടിയുമായി പൊലീസ് സംഘം ഫോണിൽ സംസാരിച്ചത്

Read Full Story

07:20 AM (IST) Dec 03

കരുത്തുകാട്ടാൻ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും, ശംഖമുഖത്ത് ഇന്ന് 'ഓപ്പറേഷൻ ഡെമോ'; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

നാവിക സേന ദിനാഘോഷം ഇന്ന് തിരുവനന്തപുരം ശംഖുമുഖം തീരത്ത് നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഖ്യാതിഥിയായി പങ്കെടുക്കും. 'ഓപ്പറേഷൻ ഡെമോ' എന്ന പേരിലാണ് നാവിക സേന ദൃശ്യ വിസ്മയമൊരുക്കുക. തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം.

Read Full Story

06:32 AM (IST) Dec 03

ശബരിമല സ്വര്‍ണകൊള്ള കേസ്; എൻ വാസുവിന് ഇന്ന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ കോടതി വിധി പറയും

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ദേവസ്വം മുൻ പ്രസിഡന്‍റ് എൻ. വാസുവിന്‍റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസിൽ എൻ. വാസു മൂന്നാം പ്രതിയാണ്. അതേസമയം, കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് ഇന്ന് കൈമാറും.

Read Full Story

06:13 AM (IST) Dec 03

ജയിലിൽ ഭക്ഷണം കഴിക്കാതെ പ്രതിഷേധം തുടര്‍ന്ന് രാഹുൽ ഈശ്വര്‍, ഇന്ന് നിര്‍ണായകം; ജാമ്യാപേക്ഷ കോടതിയിൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അതേസമയം, കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിരുവനന്തപുരം സൈബർ പൊലീസ് കോടതിയിൽ അപേക്ഷ നൽകി

Read Full Story

More Trending News