രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്ത്.  നാവികസേന ദിനാഘോഷത്തിൽ മുഖ്യാതിഥിയാകും.  

തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം ശംഖുമുഖത്താണ് നാവികസേന ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു. 150 നാവിക സേന അംഗങ്ങളാണ് രാഷ്ട്രപതിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നൽകി സ്വീകരിച്ചത്. ഐഎൻ എസ് കൊൽക്കത്ത ഗണ്‍ സല്യൂട്ട് നൽകി. ശംഖുമുഖത്തെ സേനാഭ്യാസത്തിൽ പടക്കപ്പലുകളും അന്തര്‍വാഹിനികളും അണിനിരന്നു. പൊതുജനങ്ങള്‍ക്കും അഭ്യാസ പ്രകടനങ്ങള്‍ കാണാൻ അവസരമൊരുക്കിയിരുന്നു. 

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്