Published : Mar 24, 2025, 08:09 AM ISTUpdated : Mar 24, 2025, 11:34 PM IST

Malayalam news live: ലഹരി ഉപയോഗം ചോദ്യം ചെയ്തു; മകനും പെണ്‍സുഹൃത്തും ചേർന്ന് അമ്മയെ ആക്രമിച്ചു, സംഭവം തിരുവനന്തപുരത്ത്

Summary

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 5 വർഷം തുടർച്ചയായി കെ. സുരേന്ദ്രൻ തുടർന്ന സ്ഥാനത്തേക്കാണ് പുതിയ മുഖമായി മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ എത്തുന്നത്. ഇന്ന് 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. 

Malayalam news live: ലഹരി ഉപയോഗം ചോദ്യം ചെയ്തു; മകനും പെണ്‍സുഹൃത്തും ചേർന്ന് അമ്മയെ ആക്രമിച്ചു, സംഭവം തിരുവനന്തപുരത്ത്

11:34 PM (IST) Mar 24

ലഹരി ഉപയോഗം ചോദ്യം ചെയ്തു; മകനും പെണ്‍സുഹൃത്തും ചേർന്ന് അമ്മയെ ആക്രമിച്ചു, സംഭവം തിരുവനന്തപുരത്ത്

വിതുര മേമല സ്വദേശിയായ 57 വയസ്സുകാരിയാണ് മകനും സുഹൃത്തും ചേർന്ന് ആക്രമിച്ചത്. അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശി സംഗീത ദാസ് എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. 

കൂടുതൽ വായിക്കൂ

10:50 PM (IST) Mar 24

അരി, പ്രഥമൻ, ഗോതമ്പുമടക്കം 5 പായസം, ചക്കയും ചേമ്പുമടക്കം ഉപ്പേരികൾ, തൂശനിലയിൽ നാടകശാല സദ്യയുണ്ട് പതിനായിരങ്ങൾ

അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രസിദ്ധമായ നാടകശാല സദ്യ ഭക്തിനിർഭരമായി നടന്നു. 43-ൽ അധികം വിഭവങ്ങളോടുകൂടിയ സദ്യയിൽ പതിനായിരക്കണക്കിന് ഭക്തർ പങ്കെടുത്തു. 

കൂടുതൽ വായിക്കൂ

10:45 PM (IST) Mar 24

കോഴിക്കോട് അച്ഛനെ മകൻ വെട്ടിക്കൊന്നു, പ്രതി പിടിയിൽ; ഭാര്യയെ മറ്റൊരു മകൻ കൊന്നത് 8 വർഷം മുമ്പ്

പനായിൽ സ്വദേശി അശോകനാണ് മരിച്ചത്. മാനസിക പ്രശ്നമുള്ള മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8 മണിയോടെ ബാലുശ്ശേരി പനായിയിലാണ് സംഭവം. 

കൂടുതൽ വായിക്കൂ

10:39 PM (IST) Mar 24

കൊയ്ത്തു മെതിയന്ത്രം കയറ്റി വന്ന ലോറി നിന്ന് കത്തി, പാചകത്തിന് സൂക്ഷിച്ച സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

ഹരിപ്പാട് വിയപുരം മുറിഞ്ഞ പുഴയ്ക്കൽ പാലത്തിനടിയിൽ പാർക്ക് ചെയ്തിരുന്ന കൊയ്ത്തു മെതിയന്ത്രം കയറ്റിവന്ന ലോറി കത്തി നശിച്ചു.  

കൂടുതൽ വായിക്കൂ

10:29 PM (IST) Mar 24

കൊയിലാണ്ടിയില്‍ വയോധികനെ ട്രെയിന്‍ തട്ടി പരിക്കേറ്റ നിലയില്‍ കണ്ടെത്തി

കൊയിലാണ്ടിയില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എഴുപത് വയസ്സുള്ള ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കൂടുതൽ വായിക്കൂ

10:11 PM (IST) Mar 24

'മമ്മൂട്ടി സുഖമായിരിക്കുന്നു, ആശങ്കപ്പെടാൻ ഒന്നുമില്ല', ശബരിമലയിലെ പ്രാർത്ഥന വ്യക്തിപരമായ കാര്യമെന്നും മോഹൻലാൽ

ശബരിമലയിൽ മമ്മൂട്ടിക്കുവേണ്ടി പ്രാർത്ഥിച്ചതിനെക്കുറിച്ച് മോഹൻലാൽ പ്രതികരിക്കുന്നു. 

കൂടുതൽ വായിക്കൂ

10:03 PM (IST) Mar 24

അനധികൃത സ്വത്ത് സമ്പാദന കേസ്; എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്, ആരോപണങ്ങള്‍ തള്ളി വിജിലൻസ്

അജിത് കുമാറിന് ക്ലീൻ ചിറ്റ് നല്‍കി കൊണ്ട് വിജിലന്‍സ് ഡയറക്ടർ സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകി. വീട് നിർമ്മാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണകടത്ത് എന്നിവയിൽ അജിത് കുമാര്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടില്‍ പറയുന്നു.

കൂടുതൽ വായിക്കൂ

09:48 PM (IST) Mar 24

പല്ലനയാറ്റിൽ കുളിക്കാനിറങ്ങി, ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

തോട്ടപ്പള്ളി മലങ്കര സെന്റ് തോമസ് സെൻട്രൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ കുമാരകോടി സാന്ദ്രമുക്ക് സ്വദേശി അഭിമന്യു (14),  ഒറ്റപ്പന സ്വദേശി ആൽഫിൻ ജോയ് (13) എന്നിവരാണ് മരിച്ചത്. 

കൂടുതൽ വായിക്കൂ

09:22 PM (IST) Mar 24

ആഢംബര കാര്‍, പുതു പുത്തൻ ബുള്ളറ്റ്, ലാവിഷായി ജീവിതം; വിദേശ ജോലി നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിയ യുവാവ് പിടിയിൽ

മാന്നാറിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ ജില്ലകളിൽ നിന്നായി 200-ഓളം പേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്.

കൂടുതൽ വായിക്കൂ

09:00 PM (IST) Mar 24

സംശയം തോന്നി നോക്കിയപ്പോൾ യുവാക്കളുടെ കയ്യിൽ ഒമ്പത് പാക്കറ്റ് 'മിഠായി', പരിശോധിച്ചപ്പോൾ എല്ലാം കഞ്ചാവ് മിഠായി

 കോടാലി പാറക്കടവിൽ നിന്നാണ് ഇവരെ വെള്ളിക്കുളങ്ങര പോലീസ് പിടികൂടിയത്.

കൂടുതൽ വായിക്കൂ

08:57 PM (IST) Mar 24

എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ; ബംഗളൂരുവിൽ നിന്ന് വിൽപനയ്ക്ക് എത്തിച്ചതെന്ന് പ്രതികൾ

തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുൽ (29), അശ്വിൻ ലാൽ (26) എന്നിവരാണ് പിടിയിലായത്. 10.12 ഗ്രാം എംഡിഎംഎയും പിടികൂടി. 

കൂടുതൽ വായിക്കൂ

08:33 PM (IST) Mar 24

പാലക്കാട് റിട്ടയേഡ് അധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

പാലക്കാട് നാട്ടുകൽ കുണ്ടൂർക്കുന്ന് സ്വദേശി പാറുകുട്ടിയെയാണ് (70) മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ അടുക്കളയോട് ചേർന്നുള്ള റൂമിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. 

കൂടുതൽ വായിക്കൂ

08:29 PM (IST) Mar 24

'ഞാൻ കാരണമല്ല അവർ ഡിവോഴ്സ് ആയത്'; എല്ലാം തുറന്നു പറഞ്ഞ് സായ് ലക്ഷ്മി

പലരും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതു കൊണ്ടാണ് സത്യം തുറന്നു പറയുന്നതെന്ന് സായ് ലക്ഷ്മി വീഡിയോയിൽ പറയുന്നു.

കൂടുതൽ വായിക്കൂ

07:51 PM (IST) Mar 24

'ഭർത്താവ് എന്ത് തോന്നിവാസം കാണിച്ചാലും ന്യായീകരിക്കുന്ന ആളല്ല ഞാൻ'; നിലപാട് വ്യക്തമാക്കി സ്നേഹ ശ്രീകുമാർ

ഭർ‌ത്താവ് ചെയ്യുന്ന എന്തും ന്യായീകരിക്കുകയാണോ എന്ന തരത്തിലുള്ള വിമർശനങ്ങളോടും സ്നേഹ പ്രതികരിച്ചു.

കൂടുതൽ വായിക്കൂ

07:37 PM (IST) Mar 24

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റാൻ ശുപാര്‍ശ; മൊബൈൽ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാൻ വിദഗ്ധ സഹായം തേടും

ആരോപണം നേരിടുന്ന ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥലം മാറ്റാൻ സുപ്രീം കോടതി കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തു. ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയെ കേസ് കേൾക്കുന്നതിൽ നിന്ന് മാറ്റി നിര്‍ത്താൻ സുപ്രീംകോടതി നേരത്തെ നിർദ്ദേശം നല്കിയിരുന്നു.

 

കൂടുതൽ വായിക്കൂ

07:11 PM (IST) Mar 24

ആശമാർക്ക് ആദ്യം കേരളം കൈയിൽ നിന്ന് പണം നൽകണം; കേന്ദ്രവുമായി ചര്‍ച്ച നടത്താൻ തയ്യാറെന്ന് രാജീവ് ചന്ദ്രശേഖർ

ആശമാരുടെ സമരം അവസാനിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ആശമാര്‍ക്ക് ആദ്യം കേരളം കൈയിൽ നിന്ന് പണം കൊടുത്ത് പ്രശ്നം പരിഹരിച്ചാൽ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്താൻ താൻ തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കൂടുതൽ വായിക്കൂ

06:47 PM (IST) Mar 24

ലോകമെങ്ങുമുള്ള വിദ്യാർഥികൾക്ക് ഇരുട്ടടിയായി ട്രംപിന്‍റെ പുതിയ തീരുമാനം, സ്‌കോളർഷിപ്പ് സഹായം നിർത്തി

ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയും പ്രതികൂലമായി ബാധിക്കും

കൂടുതൽ വായിക്കൂ

06:45 PM (IST) Mar 24

പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷമുണ്ടാകുന്ന ആഘോഷങ്ങൾ വേണ്ട, ആവശ്യമെങ്കിൽ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കണം

എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന് മൂല്യനിർണയ രീതിശാസ്ത്രം പരിഷ്കരിക്കാൻ മാർഗ്ഗരേഖ അംഗീകരിച്ചു. സബ്ജക്ട് മിനിമം എട്ടാം ക്ലാസിൽ നടപ്പാക്കുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും അടുത്ത ക്ലാസ്സിലേയ്ക്ക് പ്രമോഷൻ നൽകുന്നതിനും പിന്തുണാ സംവിധാനം അവധിക്കാലത്ത് നൽകും

കൂടുതൽ വായിക്കൂ

06:37 PM (IST) Mar 24

മാറിടത്തിൽ സ്പർശിച്ചാൽ പോലും ബലാത്സംഗശ്രമമല്ലെന്ന വിവാദ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി

അഭിഭാഷകന്‍ വാദം ഉന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കോടതിയില്‍ പ്രഭാഷണം വേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ബേല എം ത്രിവേദി ഹർജി തള്ളിയത്

കൂടുതൽ വായിക്കൂ

06:36 PM (IST) Mar 24

പ്രധാന പ്ലാന്‍ മിഷൻ 2026; ആരും ശത്രുവല്ല, എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ അഴിമതിക്കാരെന്ന് രാജീവ് ചന്ദ്രശേഖർ

കേരളത്തിൽ ആരെയും രാഷ്ട്രീയ ശത്രുക്കൾ ആയി കാണുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ അഴിമതിക്കാരാണെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

കൂടുതൽ വായിക്കൂ

06:31 PM (IST) Mar 24

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്, കാർഡ് നഷ്ടപ്പെട്ടാൽ നിസ്സാരമാക്കരുത്, ഉടനെ ചെയ്യേണ്ടത് ഇത്...

ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടെന്ന് അറിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് എന്താണ്? 

കൂടുതൽ വായിക്കൂ

06:31 PM (IST) Mar 24

അവസാന ചിത്രം, രണ്ടും കൽപ്പിച്ച് വിജയ്; പൊങ്കൽ വിളയാട്ടത്തിക്ക് 'ജനനായകൻ'

ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 
 

കൂടുതൽ വായിക്കൂ

06:28 PM (IST) Mar 24

മാർച്ച് 23ന് ആരംഭിച്ച ദൗത്യം, ഇന്നലെ മാത്രം 2997 പരിശോധന, 194 കേസിൽ 204 പേർ അറസ്റ്റിലായത് ഓപ്പറേഷന്‍ ഡി ഹണ്ടിൽ

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 204 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു.

കൂടുതൽ വായിക്കൂ

06:20 PM (IST) Mar 24

കോതമംഗലത്ത് കഞ്ചാവുമായി രണ്ട് കോളേജ് വിദ്യാർത്ഥികൾ പിടിയിൽ; നാല് ഗ്രാം കഞ്ചാവ് കണ്ടെടുത്തു

നെല്ലിക്കുഴി കോളേജിലെ വിദ്യാർത്ഥികളായ കൃഷ്ണദേവ (19), വിഷ്ണുരാജ് (19) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് നാല് ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

06:12 PM (IST) Mar 24

താമിർ ജിഫ്രി കസ്റ്റഡി മരണക്കേസ്; സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി, ചെറിയ പിഴവുകൾ മാത്രമെന്ന് സിബിഐ

ചെറിയ പിഴവുകൾ മാത്രമാണഅ കുറ്റപത്രത്തിൽ ഉള്ളതെന്നും അത് പരിഹരിച്ച് ഉടൻ വീണ്ടും സമർപ്പിക്കുമെന്നും സിബിഐ അറിയിച്ചു.

കൂടുതൽ വായിക്കൂ

06:04 PM (IST) Mar 24

വയനാട് പുനരധിവാസം; നിർണായക ഉത്തരവുമായി ഹൈക്കോടതി, ടൗണ്‍ഷിപ്പിന്‍റെ തറക്കല്ലിടൽ ഈ മാസം 27ന് നടത്താം

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണത്തിന്‍റെ തറക്കല്ലിടൽ ചടങ്ങ് ഈ മാസം 27ന് നടത്താൻ ഹൈക്കോടതിയുടെ അനുമതി. ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് സർക്കാർ നിശ്ചയിച്ച പ്രതിഫലം കുറഞ്ഞുപോയെന്നാരോപിച്ച് എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.

കൂടുതൽ വായിക്കൂ

06:00 PM (IST) Mar 24

കുട്ടിയടക്കം 5 യാത്രക്കാർ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങി; പുറത്തെത്തിച്ചത് ഒരു മണിക്കൂറിന് ശേഷം

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിനാണ് ഒരു കുട്ടിയടക്കം അഞ്ച് പേര്‍ കുടുങ്ങിയത്. ഒരു മണിക്കൂറിന് ശേഷമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

കൂടുതൽ വായിക്കൂ

05:58 PM (IST) Mar 24

ഇനി അധികം സമയമില്ല, നികുതി ലാഭിക്കാൻ നിക്ഷേപിക്കാം ഈ സ്കീമുകളിൽ

സെക്ഷന്‍ 80സി പ്രകാരം  പരമാവധി 1.5 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് നേടാന്‍ സഹായിക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കാന്‍ ഇപ്പോള്‍ സാധിക്കും.

കൂടുതൽ വായിക്കൂ

05:47 PM (IST) Mar 24

ചെറിയ തുക പെട്ടെന്ന് ആവശ്യമുണ്ടോ? ഗോൾഡ് ലോൺ അല്ലെങ്കിൽ പേഴ്‌സണൽ ലോൺ, ഏതെടുക്കുന്നതാണ് ബുദ്ധി

ചെറിയൊരു തുക പെട്ടെന്ന് ആവശ്യമുണ്ടെങ്കിൽ തിരഞ്ഞെടുക്കാവുന്ന രണ്ട് ജനപ്രിയ മാർഗങ്ങളാണ് സ്വർണ്ണ വായ്പയും വ്യക്തിഗത വായ്പയും.

കൂടുതൽ വായിക്കൂ

05:37 PM (IST) Mar 24

ചെന്നൈ എഗ്മോർ എക്സ്പ്രസിൽ പുനലൂരിലെത്തി, ബെൽറ്റിന്‍റെ മാതൃകയിൽ തുണിയുടെ പ്രത്യേക അറ, 44 ലക്ഷം പിടിച്ചെടുത്തു

കൊല്ലം പുനലൂരിൽ രേഖകളില്ലാതെ ട്രെയിൻ മാര്‍ഗം കടത്തികൊണ്ടുവന്ന 44 ലക്ഷം പിടികൂടി. പുനലൂര്‍ ആര്‍പിഎഫും റെയിൽവെ പൊലീസും നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകളുമായി രണ്ടു പേര്‍ പിടിയിലായത്.

കൂടുതൽ വായിക്കൂ

05:32 PM (IST) Mar 24

ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം; പ്രതി നോബി ലൂക്കോസിന് ജാമ്യം കൊടുക്കരുതെന്ന് പൊലീസ്

നോബിക്ക് ജാമ്യം കൊടുത്താൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നാണ് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. പൊലീസ് കോട്ടയം ജില്ലാ സെഷൻസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

കൂടുതൽ വായിക്കൂ

05:27 PM (IST) Mar 24

വാളയാർ കേസിൽ തങ്ങളെ പ്രതിചേർത്ത സിബിഐ കുറ്റപത്രം റദ്ദാക്കണം, കുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി

ആകെയുള്ള 9 കേസുകളിൽ 6 എണ്ണത്തിൽ അമ്മയെയും അച്ഛനെയും പ്രതി ചേർത്തതായി സി ബി ഐ കോടതിയെ അറിയിച്ചിരുന്നു

കൂടുതൽ വായിക്കൂ

05:23 PM (IST) Mar 24

വാര്‍ഷികാഘോഷ ആര്‍ഭാടവും ആഘോഷവും കുറച്ചാൽ ആശാ വര്‍ക്കര്‍മാര്‍ക്കുള്ള പണം കണ്ടെത്താമെന്ന് സുധാകരൻ

ആശാ വർക്കർമാരുടെയും അങ്കനവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാത്തതിൽ സർക്കാരിനെ വിമർശിച്ച് കെ. സുധാകരൻ. വാർഷികാഘോഷ പരിപാടികൾ വെട്ടിച്ചുരുക്കിയാൽ പണം കണ്ടെത്താമെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതൽ വായിക്കൂ

05:22 PM (IST) Mar 24

കേരളത്തിലേക്ക് വിൽപനക്കായി 65 കിലോ കഞ്ചാവ്; അഞ്ച് സ്ത്രീകളും ഒരു പുരുഷനും പിടിയിൽ

അഞ്ച് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് പിടിയിലായത്. തൃശൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലേക്ക് കഞ്ചാവ് കടത്താനായിരുന്നു ശ്രമമെന്ന് ആര്‍പിഎഫ് പറയുന്നു.

കൂടുതൽ വായിക്കൂ

05:11 PM (IST) Mar 24

എം പിമാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ; ശമ്പളം 1,24,000 രൂപയായി ഉയര്‍ത്തി

എം പിമാരുടെ ശമ്പളം 1 ലക്ഷത്തിൽ നിന്ന് 1,24,000 രൂപയായി ഉയർത്തി. പ്രതിദിന അലവൻസ് 2000 രൂപയിൽ ത്തിൽ നിന്ന് 2500 രൂപയാക്കിട്ടും ഉയർത്തിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

05:08 PM (IST) Mar 24

ആകെ 250 ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍എബിഎച്ച് അംഗീകാരം; പുതുതായി ലഭിച്ചത് 100 സ്ഥാപനങ്ങള്‍ക്ക്

സംസ്ഥാനത്തെ 100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി എൻ.എ.ബി.എച്ച്. അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ ആകെ 250 ആയുഷ് സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച്. അംഗീകാരം ലഭിച്ചു.

കൂടുതൽ വായിക്കൂ

04:48 PM (IST) Mar 24

'കസേരയില്ലെങ്കിലും പാർട്ടി വിടില്ല'; ബിജെപി ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ നീരസം പ്രകടമാക്കി ശിവരാജൻ

പാർട്ടിയിൽ സ്ഥാനമില്ലെങ്കിലും പ്രവർത്തകനായി തുടരുമെന്ന് എൻ ശിവരാജൻ. ബിജെപി സ്ഥാനം നൽകിയില്ലെങ്കിലും ആർഎസ്എസുകാരനെന്ന ലേബൽ ഒഴിവാക്കാൽ ആർക്കുമാകില്ലെന്ന് എൻ ശിവരാജൻ പറഞ്ഞു.

കൂടുതൽ വായിക്കൂ

04:47 PM (IST) Mar 24

എ‌ടി‌എം വഴി പണമെടുക്കാറുണ്ടോ? ഇനി ചെലവ് കൂടും, ഇന്റർ‌ചേഞ്ച് ഫീസ് വർദ്ധിപ്പിച്ച് ആർ‌ബി‌ഐ

മറ്റ് ബാങ്കുകളുടെ എംടിഎമ്മിൽ നിന്നും നിങ്ങള്‍ പണമെടുക്കുമ്പോള്‍ നിങ്ങളുടെ ബാങ്ക് കൂടുതൽ പണം നൽകേണ്ടിവരും. ഇത് നിങ്ങളിൽ നിന്നും കൂടുതൽ ചാർജ് ഈടാക്കാൻ കാരണമാകും.

കൂടുതൽ വായിക്കൂ

04:30 PM (IST) Mar 24

'കുട്ടികൾ കളിക്കട്ടെ; എല്ലാ കളിസ്ഥലങ്ങളും ലൈറ്റടക്കം വച്ച് നവീകരിക്കും, ലഹരിയെ തുരത്താൻ കോഴിക്കോട് കോർപ്പറേഷൻ

'കുട്ടികൾ കളിക്കട്ടെ' എന്ന പദ്ധതിയിലൂടെ കളിസ്ഥലങ്ങൾ നവീകരിക്കാനും, ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികൾ എടുക്കാനും തീരുമാനിച്ചു

കൂടുതൽ വായിക്കൂ

04:16 PM (IST) Mar 24

പാലക്കാട് കടുവയെ വെടിവച്ച് കൊന്ന ശേഷം ഇറച്ചിയും നഖങ്ങളുമെടുത്ത പ്രതികൾ, 2 മാസത്തിന് ശേഷം കീഴടങ്ങി

ജനുവരി 16-നായിരുന്നു സംഭവം

കൂടുതൽ വായിക്കൂ

More Trending News