വിതുര മേമല സ്വദേശിയായ 57 വയസ്സുകാരിയാണ് മകനും സുഹൃത്തും ചേർന്ന് ആക്രമിച്ചത്. അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശി സംഗീത ദാസ് എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം: ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് മകനും പെണ്‍സുഹൃത്തും ചേർന്ന് അമ്മയെ ആക്രമിച്ചു. തിരുവനന്തപുരം പാലോടാണ് സംഭവം. വിതുര മേമല സ്വദേശിയായ 57 വയസ്സുകാരിയാണ് മകനും സുഹൃത്തും ചേർന്ന് ആക്രമിച്ചത്. നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശി സംഗീത ദാസ് എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. 

വിതുര മേമല സ്വദേശി മെഴ്സി (57) നെയാണ് മകനും സുഹൃത്തും ചേർന്ന് മർദ്ദിച്ചത്. ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിനാണ് പ്രതികള്‍ ചേർന്ന് വീട്ടമ്മയെ മർദ്ദിച്ച് റോഡിലേക്ക് വലിച്ചിഴഞ്ഞ് വസ്ത്രങ്ങള്‍ വലിച്ചു കീറുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ വീട്ടിൽ വെച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും റോഡിലിട്ട് വലിച്ചിഴച്ച് ആൾക്കാരുടെ മുന്നിൽ വച്ച് നൈറ്റി വലിച്ച് കീറുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പലതവണയും വീട്ടിൽ വഴക്ക് ഉണ്ടാവാറുണ്ടെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. വെൽഡിംഗ് തൊഴിലാളിയായ അനൂപിനൊപ്പം കുറച്ച് നാളുകളായ പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടി താമസിക്കുകയാണ്. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Also Read: എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ; ബംഗളൂരുവിൽ നിന്ന് വിൽപനയ്ക്ക് എത്തിച്ചതെന്ന് പ്രതികൾ

Asianet News Live |Sabu death | Idukki cooperative bank | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്