അഞ്ച് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് പിടിയിലായത്. തൃശൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലേക്ക് കഞ്ചാവ് കടത്താനായിരുന്നു ശ്രമമെന്ന് ആര്‍പിഎഫ് പറയുന്നു.

കോയമ്പത്തൂര്‍: കേരളത്തിലേക്ക് വിൽപനക്കായി കൊണ്ടുവന്ന 65 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ കോയമ്പത്തൂരിൽ പിടിയിൽ. അഞ്ച് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് പിടിയിലായത്. തൃശൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലേക്ക് കഞ്ചാവ് കടത്താനായിരുന്നു ശ്രമമെന്ന് ആര്‍പിഎഫ് പറയുന്നു. ഒഡിഷ സ്വദേശികളായ ഗലേയ് നായക്, ജപത് ദിങ്കൽ, കാൻഡി ദിങ്കൽ, സുലത നായക്, രുപീന നായക്, ജ്യോത്സ്റാണി ദിങ്കൽ എന്നിവരാണ് പിടിയിലായത്. ആര്‍പിഎഫ് സേലം ഡിവിഷൻ്റെ പ്രത്യേക ലഹരിവിരുദ്ധ സംഘമാണ് പ്രതികളെ പിടികൂടിയത്. 

YouTube video player