ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  

ടൻ വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജന നായകന്റെ റിലീസ് പ്രഖ്യാപിച്ചു. അടുത്ത വർഷം പൊങ്കൽ റിലീസായാണ് ജനനായകൻ റിലീസ് ചെയ്യുക. 2026 ജനുവരി 9 ആണ് റിലീസ് തിയതി. ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രഖ്യാപന വേളയിൽ 2025 ഒക്ടോബറിൽ ജന നായകൻ റിലീസ് ചെയ്യാൻ പദ്ധതി ഇട്ടിരുന്നു. 

വിജയിയുടെ കരിയറിലെ അവസാന ചിത്രമാണ് ജന നായകൻ. ശേഷം മുഴുവൻ രാഷ്ട്രീയ പ്രവർത്തനത്തിനായി വിജയ് മാറ്റിവയ്ക്കും. അതുകൊണ്ട് തന്നെ വിജയിയെയും ആരാധകരെയും സംബന്ധിച്ച് ഏറെ സ്പെഷ്യലായിട്ടുള്ളൊരു ചിത്രം കൂടിയാണ് ജന നായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ റിപ്പബ്ലിക് ഡേയില്‍ ആയിരുന്നു പുറത്തുവിട്ടത്. 'നാൻ ആണൈ ഇട്ടാല്‍..' എന്ന ചെറു ക്യാപ്ഷനുമായി ചാട്ട ചുഴറ്റി നില്‍ക്കുന്ന വിജയിയുടെ ഫസ്റ്റ് ലുക്കും ഇതോടൊപ്പം പുറത്തുവിട്ടിരുന്നു. 

Scroll to load tweet…

 പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഉള്ളതാണെന്ന് ഫസ്റ്റ് ലുക്കില്‍ നിന്നും വ്യക്തമായിരുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിര ജന നായകന്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. 

പുറത്തുവിട്ടത് തിയറ്റർ കളക്ഷനുകൾ; കുഞ്ചാക്കോ ബോബന് മറുപടിയുമായി നിർമാതാക്കളുടെ സംഘടന

ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റിയൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..