Published : Apr 10, 2025, 06:02 AM ISTUpdated : Apr 10, 2025, 11:55 PM IST

ആശാ സമരം 60ാം ദിനം: 'ഏബലിനായുള്ള തെരച്ചിലിൽ ജോജോയും മുന്നിൽ, ആ വീഡിയോ കണ്ടതോടെ സംശയം'; 6 വയസുകാരനെ കുളത്തിൽ തള്ളിയിട്ടത് തന്നെ

Summary

ആശാ സമരം തീരാതിരിക്കാൻ കാരണം സമരക്കാർ തന്നെയെന്ന മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ പ്രതിഷേധവുമായി സമരസമിതി. മുഖ്യമന്ത്രിയുടെ പരാമ‍ർശം വസ്തുത അറിയാതെ എന്നാണ് മറുപടി. സമരം ഇന്ന് 60-ആം ദിനത്തിലേക്ക് കടന്നു. മറ്റന്നാൾ സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖരെ സംഘടിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൗരസംഗമം സംഘടിപ്പിക്കാനാണ് പൗരസമിതിയുടെ തീരുമാനം.

ആശാ സമരം 60ാം ദിനം: 'ഏബലിനായുള്ള തെരച്ചിലിൽ ജോജോയും മുന്നിൽ, ആ വീഡിയോ കണ്ടതോടെ സംശയം'; 6 വയസുകാരനെ കുളത്തിൽ തള്ളിയിട്ടത് തന്നെ

11:55 PM (IST) Apr 10

'ഏബലിനായുള്ള തെരച്ചിലിൽ ജോജോയും മുന്നിൽ, ആ വീഡിയോ കണ്ടതോടെ സംശയം'; 6 വയസുകാരനെ കുളത്തിൽ തള്ളിയിട്ടത് തന്നെ

വൈകിട്ട് അഞ്ചേമുക്കാൽ മുതൽ കുട്ടിക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. ഈ സമയത്ത് ജോജോ കൂടെ ഉണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ ആദ്യം ജോജോ പറഞ്ഞത് കുട്ടി കുളത്തിൽ വീഴുന്നത് കണ്ടു എന്നാണ്.

കൂടുതൽ വായിക്കൂ

11:23 PM (IST) Apr 10

മുഖ്യമന്ത്രി പങ്കെടുക്കുന്ന കെപിഎംഎസ് പൊതുസമ്മേളനം; ആലപ്പുഴ ബീച്ചിലെ കടകൾ നാളെ അടച്ചിടണം; നിർദേശവുമായി പൊലീസ്

മുഖ്യമന്ത്രി പങ്കെടുക്കുന്ന കെപിഎംഎസ് സമ്മേളനത്തെ തുടർന്ന് ആലപ്പുഴ ബീച്ചിലെ കടകൾ നാളെ അടച്ചിടണമെന്ന് നിർദേശവുമായി പൊലീസ്. 

കൂടുതൽ വായിക്കൂ

10:54 PM (IST) Apr 10

നഷ്ടം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി നികത്താൻ ഹൈക്കോടതി ഉത്തരവ്, മിന്നൽ ഹര്‍ത്താലിൽ നടപടി

ക്ലെയിംസ് കമ്മീഷണർ കണക്കാക്കിയ തുകയ്ക്കാനുപാതികമായി കണ്ട് കെട്ടിയ സ്വത്തുക്കള്‍ വിൽപ്പന നടത്തണം.ആറാഴ്ച്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണം. 

കൂടുതൽ വായിക്കൂ

10:44 PM (IST) Apr 10

'ആലപ്പുഴ ജിംഖാന'യുടെ പവർ പഞ്ച്; ഗംഭീര തുടക്കവുമായി നസ്ലിനും ടീമും

വിഷു റിലീസായി ഇന്ന് തീയേറ്ററുകളിലെത്തിയ ചിത്രം. 

കൂടുതൽ വായിക്കൂ

10:37 PM (IST) Apr 10

ഉപ്പുതറയിലെനാലംഗ കുടുംബത്തിന്‍റെ ആത്മഹത്യ: കടബാധ്യത മൂലമെന്ന് പൊലീസ്; ആത്മഹത്യ കുറിപ്പ് ലഭിച്ചു

വൈകിട്ട് നാലരയോടെ അമ്മ സുലോചന വീട്ടിൽ എത്തിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. മുട്ടിവിളിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ അയൽവാസിയെ വിളിച്ചുവരുത്തി. 

കൂടുതൽ വായിക്കൂ

10:17 PM (IST) Apr 10

'മുത്തുവേൽ പാണ്ഡ്യൻ' ഓൺ ഡ്യൂട്ടി; ജയിലർ 2വിനായി അട്ടപ്പാടിയിൽ എത്തി രജനികാന്ത്

മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. 

കൂടുതൽ വായിക്കൂ

10:12 PM (IST) Apr 10

'സിപിഐ സമ്മേളനങ്ങളിൽ ഔദ്യോ​ഗിക പാനലിനെതിരായ കൂട്ടായ മത്സരം അനുവദിക്കില്ല': ബിനോയ് വിശ്വം

വ്യാപകമായ വിമർശനങ്ങൾ തള്ളിക്കൊണ്ടാണ് സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വം നിലപാട് ആവർത്തിച്ചത്. 

കൂടുതൽ വായിക്കൂ

09:52 PM (IST) Apr 10

മാളയിൽ കാണാതായ 6 വയസുകാരന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്; 20 കാരൻ കസ്റ്റഡിയിൽ,

സംഭവത്തിൽ 20 വയസുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു

കൂടുതൽ വായിക്കൂ

09:42 PM (IST) Apr 10

'ഭാവി' ലോകം ഭരിക്കാൻ ലക്ഷ്യമിട്ട് ചൈനയുടെ സൂപ്പര്‍ സ്ട്രോക്ക്; ഒന്നാം ക്ലാസ് മുതൽ തന്നെ കുട്ടികൾക്ക് എഐ പഠനം

2025 സെപ്റ്റംബർ 1 മുതൽ ചൈനയിലെ പ്രാഥമിക വിദ്യാഭ്യസാ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കടക്കം AI പഠനം നിർബന്ധമാക്കും

കൂടുതൽ വായിക്കൂ

08:43 PM (IST) Apr 10

തഹാവൂർ റാണ അറസ്റ്റിൽ; ദില്ലി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ; ചിത്രം പുറത്തുവിട്ടു

ദില്ലി വിമാനത്താവളത്തിൽ വെച്ചാണ് എൻഐഎ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. റാണയുടെ ചിത്രം എൻഐഎ പുറത്തുവിട്ടു. 

കൂടുതൽ വായിക്കൂ

08:32 PM (IST) Apr 10

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് നേട്ടം

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് നേട്ടം. സ്റ്റുഡന്റ്സ് കൗൺസിലിൽ എസ്എഫ്ഐ 7 സീറ്റും കെഎസ്‍യു 3 സീറ്റും നേടി. 

കൂടുതൽ വായിക്കൂ

08:25 PM (IST) Apr 10

ആ റെക്കോര്‍ഡും മറികടന്നു, ലോകത്തിലെ ആദ്യ താരം; അപൂര്‍വ്വ നേട്ടവുമായി വിരാട് കോലി

വരും മത്സരങ്ങളില്‍ മറ്റൊരു അപൂര്‍വ റെക്കോ‍‍ര്‍ഡുകൂടി കോലിയെ കാത്തിരിക്കുന്നുണ്ട്

കൂടുതൽ വായിക്കൂ

08:20 PM (IST) Apr 10

ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരസരത്തായി ഒരു പ്ലാസ്റ്റിക് ബാഗ്; ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് 11.8 കിലോ കഞ്ചാവ്

ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തായി ഉപേക്ഷിച്ച നിലയിൽ ഒരു പ്ലാസ്റ്റിഗ് ബാഗ് കണ്ടെത്തി. ദുരൂഹതകൾക്കൊടുവിൽ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി

കൂടുതൽ വായിക്കൂ

07:58 PM (IST) Apr 10

14-ാം ദിനം അടിപതറി ഖുറേഷി; 3 ഭാഷകളിലും കൂടി വെറും 10ലക്ഷം; ഏറിയും കുറഞ്ഞും എമ്പുരാൻ കളക്ഷനിൽ ഇടിവ്

പതിനാല് ദിവസത്തിൽ 261 കേടിയാണ് ആ​ഗോള തലത്തിൽ എമ്പുരാൻ നേടിയതെന്നാണ് റിപ്പോര്‍ട്ട്. 

കൂടുതൽ വായിക്കൂ

07:46 PM (IST) Apr 10

പിഴത്തുകയിലും ലൈസന്‍സിലും സര്‍വകാല റെക്കോർഡ്, ഈടാക്കിയത് 5.4 കോടി രൂപ, 69,002 ഭക്ഷ്യസുരക്ഷാ പരിശോധനകളുടെ ഫലം

5.4 കോടി രൂപ പിഴ ഈടാക്കുകയും 20,394 പുതിയ ലൈസൻസുകളും 2,12,436 രജിസ്ട്രേഷനുകളും നൽകി 

കൂടുതൽ വായിക്കൂ

07:38 PM (IST) Apr 10

യുദ്ധക്കളമായി കേരള സർവകലാശാല; പരസ്പര ആരോപണ പ്രത്യാരോപണങ്ങളുമായി കെഎസ്‍യുവും എസ്എഫ്ഐയും,വോട്ടെണ്ണൽ തുടരുന്നു

സെനറ്റിലും സ്റ്റുഡന്‍റ് കൗണ്‍സിലിലും കെഎസ്‍യുവിന്‍റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതിൽ പ്രകോപിതരായാണ് എസ്‍എഫ്ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്നാണ് കെഎസ്‍യുവിന്‍റെ ആരോപണം. അതേസമയം, കെഎസ്‍‍യു പ്രവര്‍ത്തകരാണ് ആക്രണം അഴിച്ചുവിട്ടതെന്നാണ് എസ്‍എഫ്ഐയുടെ ആരോപണം.

കൂടുതൽ വായിക്കൂ

07:23 PM (IST) Apr 10

ഗാനമേളയ്ക്കിടയിലെ ​ഗണ​ഗീതാലാപനം; കോട്ടുക്കൽ ക്ഷേത്രത്തിലെ ഉപദേശക സമിതിയെ പിരിച്ചു വിട്ടു

ദേവസ്വം ബോർഡിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ. ഉത്സവത്തിനിടയിലെ ​ഗാനമേളയിൽ ​ആർഎസ്എസ് ​​ഗണ​ഗീതം പാടിയത് വിവാ​ദമായിരുന്നു.​ 

കൂടുതൽ വായിക്കൂ

07:03 PM (IST) Apr 10

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ ഇടക്കാല ഉത്തരവുമായി ​ഹൈക്കോടതി

കേന്ദ്രസർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഇക്കാര്യത്തിൽ വിവേചനാധികാരം പ്രയോഗിക്കണമെന്ന് ഡിവിഷൻ ബെ‌ഞ്ച് നിർദേശിച്ചു. 

കൂടുതൽ വായിക്കൂ

06:49 PM (IST) Apr 10

കേരള സർവകലാശാല ആസ്ഥാനത്ത് വൻ സംഘർഷം, കെഎസ്‍യു-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി, പൊലീസ് ലാത്തിവീശി, പരിക്ക്

കേരള സര്‍വകലാശാല ആസ്ഥാനത്ത് വൻ സംഘര്‍ഷം. സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെ കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.

കൂടുതൽ വായിക്കൂ

06:39 PM (IST) Apr 10

സ്കൂൾ സഹകരണ സംഘങ്ങൾ വഴി കുറ‌ഞ്ഞ വിലയിൽ ഗുണമേന്മയുള്ള പഠനോപകരണങ്ങളുടെ വിതരണം; പരിഗണനയിലെന്ന് മന്ത്രി

2025-26 അധ്യയന വർഷത്തേയ്ക്ക്  ഇന്റന്റ് ചെയ്ത 3299 സൊസൈറ്റികൾ മുഖേനയാണ് സ്കൂളുകൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.

കൂടുതൽ വായിക്കൂ

06:31 PM (IST) Apr 10

ശരീരത്തിൽ 'ഭഗവാൻ' എന്ന എഴുത്ത്; ബോണക്കാടിൽ മൂന്നിടങ്ങളിലായി മനുഷ്യന്‍റെ ശരീരഭാഗങ്ങള്‍, ദുരൂഹത

തിരുവനന്തപുരം വിതുര ബോണക്കാട് കാട്ടിൽ മനുഷ്യന്‍റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നിടങ്ങളിലായാണ് ശരീരഭാഗങ്ങള്‍ വനംവകുപ്പ് കണ്ടെത്തിയത്

കൂടുതൽ വായിക്കൂ

06:23 PM (IST) Apr 10

ബൈക്കിലിടിച്ച കാർ സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചുകയറി; 2 പേർ മരിച്ചു, 5 പേർക്ക് പരിക്ക്; അപകടം പാലക്കാട്

പാലക്കാട് പുളിഞ്ചോട് കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി 2 മരണം. ചായക്കടക്കാരൻ ബാലൻ, കടയിൽ ഉണ്ടായിരുന്ന മറ്റൊരാൾ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. 

കൂടുതൽ വായിക്കൂ

06:00 PM (IST) Apr 10

പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ; അതിർത്തിയിൽ സമാധാനം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിയണം

ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇത്തരം നടപടികൾ  തുടർന്നാൽ തിരിച്ചടി ഉണ്ടാകുമെന്ന് യോഗത്തിൽ ഇന്ത്യ

കൂടുതൽ വായിക്കൂ

05:48 PM (IST) Apr 10

'തസ്ലിമയും സുൽത്താനും ലഹരിക്കട‌ത്ത് നടത്തിയത് കുടുംബത്തോടൊപ്പം സഞ്ചരിച്ച്'; കൂടുതൽ വിവരങ്ങൾ പുറത്ത്

ക്രിമിനലുകൾ താമസിക്കുന്ന ഇടത്തായിരുന്നു സുൽത്താൻ ഒളിവിൽ കഴിഞ്ഞത്. സംഭവത്തിന്റെ  പ്രധാന ആസൂത്രകൻ സുൽത്താൻ ആണെന്നും എക്സൈസ് വ്യക്തമാക്കുന്നു. സിനിമ മേഖലയുമായി ബന്ധപ്പെട്ട അന്വേഷണം ഒരു ഭാഗത്ത്‌ പുരോഗമിക്കുന്നുണ്ട്. 

കൂടുതൽ വായിക്കൂ

05:47 PM (IST) Apr 10

ഭാര്യയെ ഭർത്താവ് കിണറ്റിൽ തള്ളിയിട്ടു, പിന്നാലെ ഭർത്താവും കിണറ്റിലേക്ക് ചാടി; ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി

കോട്ടയത്ത് ഭാര്യയെ ഭര്‍ത്താവ് കിണറ്റിൽ തള്ളിയിട്ടു. കണപ്പുര സ്വദേശിനി ബിനുവിനെയാണ് ഭർത്താവ് ശിവരാജ് ആക്രമിച്ചത്. ഭാര്യയെ തള്ളിയിട്ടശേഷം ഭര്‍ത്താവ് ബിനുവും കിണറ്റിലേക്ക് ചാടുകയായിരുന്നു

കൂടുതൽ വായിക്കൂ

05:47 PM (IST) Apr 10

സംസ്ഥാന സര്‍ക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആഭിമുഖ്യത്തിൽ സൗജന്യ തൊഴില്‍ മേള, പത്താം തരക്കാർക്ക് മുതൽ അവസരം

സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏപ്രിൽ 12ന് വിഴിഞ്ഞം പനവിളക്കോട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യ തൊഴിൽ മേള നടത്തുന്നു. എസ്.എസ്.എൽ.സി മുതൽ പി.ജി വരെയുള്ള യോഗ്യതയുള്ളവർക്ക് 100-ൽ അധികം ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

കൂടുതൽ വായിക്കൂ

05:40 PM (IST) Apr 10

പഴുത്ത മാങ്ങയും മുറിച്ചെടുത്ത മാങ്ങയും കേടുവരാതിരിക്കാൻ ഇത്രയും ചെയ്താൽ മതി 

മാങ്ങ വാങ്ങിയ ഉടനെ ഉപയോഗിച്ച് തീർത്തില്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകാനോ പഴുക്കാനോ സാധ്യതയുണ്ട്. ഇങ്ങനെ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം ശരിയായ രീതിയിൽ മാങ്ങ സൂക്ഷിക്കാത്തത് കൊണ്ടാണ്

കൂടുതൽ വായിക്കൂ

05:40 PM (IST) Apr 10

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ 4 പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി‌

 ഇടുക്കി ഉപ്പുതറ ഒമ്പതേക്കറിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്.  

കൂടുതൽ വായിക്കൂ

05:28 PM (IST) Apr 10

സർക്കാറിന്റെ അഭിമാന പദ്ധതി, പക്ഷേ മാലിന്യ സംസ്കരണത്തിന് സംവിധാനല്ല; മത്സ്യത്തൊഴിലാളികൾക്ക് ദയനീയ ജീവിതം

പേര് നിറവെന്നാണെങ്കിലും ഫ്ലാറ്റിലും പരിസരത്തും നിറഞ്ഞ് കിടക്കുന്നത് പലവിധ മാലിന്യമാണ്. കക്കൂസ് ടാങ്ക് പൊട്ടി രണ്ട് ഫ്ലാറ്റ് സമുച്ഛയത്തിന് ഒത്ത നടുക്ക് കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മാസം നാലായി.

കൂടുതൽ വായിക്കൂ

05:27 PM (IST) Apr 10

13കാരിക്ക് പതിവായി 'മിഠായി' നൽകും, പൊലീസിനെ അറിയിച്ചു, പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡന വിവരം; പ്രതി പിടിയിൽ

13 വയസുള്ള പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ന്ന മിഠായി നൽകി പലതവണ ലൈംഗികമായി പീഡിപ്പിച്ച നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.  കാപ്പ ചുമത്തി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഗുണ്ട മുഹമ്മദ് റയിസിനെയാണ് തിരുവനന്തപുരം പൂജപ്പുര പൊലീസ് പിടികൂടിയത്

കൂടുതൽ വായിക്കൂ

05:12 PM (IST) Apr 10

'പേര് രഹസ്യമാക്കി വയ്ക്കണം'; 8 ദിവസത്തെ കാത്തിരിപ്പിന് വിരാമം; 10 കോടി സേലം സ്വദേശിക്ക്

10 കോടിയാണ് സമ്മർ ബമ്പറിന്റെ ഒന്നാം സമ്മാനം.

കൂടുതൽ വായിക്കൂ

04:55 PM (IST) Apr 10

ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ യാത്ര; പിഴയടക്കാൻ ആവശ്യപ്പെട്ട ടിടിഇയ്ക്ക് മർദ്ദനം, ഒരാൾ കസ്റ്റഡിയിൽ

ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ഒരു സംഘം യാത്രക്കാർ മർദിച്ചതായി പരാതി. ഐലൻഡ് എക്സ്പ്രസിലാണ് സംഭവം. മർദനമേറ്റ ടി‌ടിഇ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെ‌ട്ട് ഒരാൾ കസ്റ്റ‍ഡിയിലായി‌‌‌ട്ടുണ്ട്. 

കൂടുതൽ വായിക്കൂ

04:46 PM (IST) Apr 10

മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തി; വീട്ടിൽ വെച്ച് യുവാവും അമ്മയും ചേർന്ന് പൊലീസുകാരെ വെട്ടി പരിക്കേൽപ്പിച്ചു

പ്രതിയെ പിടിക്കാൻ എത്തിയ പൊലീസുകാർക്ക് കോഴിക്കോട് കാരശ്ശേരി വലിയ പറമ്പിൽ വെച്ച് വെട്ടേറ്റു. വയനാട് എസ് പിയുടെ സ്ക്വഡ് അംഗങ്ങളായ ശാലു , നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. വീട്ടിൽ വെച്ച് പ്രതിയും അമ്മയും ചേര്‍ന്നാണ് പൊലീസുകാരെ ആക്രമിച്ചത്.

കൂടുതൽ വായിക്കൂ

04:45 PM (IST) Apr 10

ഒരാളെ ഇടിച്ചിട്ടിട്ടും ഓട്ടോ നിർത്താതെ പോയി, പരിക്കേറ്റയാൾ തൽക്ഷണം മരിച്ചു; സിസിടിവികൾ നോക്കി ഒടുവിൽ അറസ്റ്റ്

കഴിഞ്ഞ മാസം 22ന് നടന്ന സംഭവത്തിൽ അപകടമുണ്ടാക്കിയ ആളെയും വാഹനത്തെയും കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം നടത്തുകയായിരുന്നു.

കൂടുതൽ വായിക്കൂ

04:35 PM (IST) Apr 10

കേരളത്തിൽ 12 റെയിൽവേ മേൽപ്പാലങ്ങൾ ഉടൻ തുറക്കും!

കേരളത്തിൽ 12 പുതിയ റെയിൽവേ മേൽപ്പാലങ്ങൾ തുറക്കാൻ ഒരുങ്ങുന്നു. ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി മെയ് മാസത്തിൽ നാല് പാലങ്ങൾ തുറക്കും.

കൂടുതൽ വായിക്കൂ

04:23 PM (IST) Apr 10

ചിപ്പിയുടെ ബാലനാരി പൂജയ്ക്ക് തടസമായെത്തി രചന - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കൂടുതൽ വായിക്കൂ

04:10 PM (IST) Apr 10

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കിയെന്ന് കേരള വെറ്ററിനറി സര്‍വകലാശാല

ഹൈക്കോടതിയിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയെ കുറിച്ച് വെറ്ററിനറി സര്‍വകലാശാല അറിയിച്ചത്.19 വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് സര്‍വകലാശാല അറിയിച്ചു.

കൂടുതൽ വായിക്കൂ

04:07 PM (IST) Apr 10

'തലമുടി ബ്ലേഡ് കൊണ്ട് മുറിച്ചു, വെളുത്ത പാവാടയിൽ മുറുക്കിത്തുപ്പി'; തിയറ്ററിലെ ദുരനുഭവം പറഞ്ഞ് ശാരദക്കുട്ടി

ഭരതന്റെ സിനിമയല്ലേ? നല്ല തിരക്കാണ്. 5 സീറ്റ് അടുപ്പിച്ചു കിട്ടിയത് ഭാഗ്യമായിരുന്നെന്നും ശാരദക്കുട്ടി. .

കൂടുതൽ വായിക്കൂ

04:01 PM (IST) Apr 10

ഫുൾ ലോഡ് സിമന്റുമായി വരുന്നതിനിടെ ലോറിയുടെ ക്ലച്ചിന് തകരാർ; ടൗണിൽ അഞ്ച് മണിക്കൂർ ഗതാഗതക്കുരുക്ക്

സാങ്കേതിക വിദഗ്ദർ എത്തി ലോറിയുടെ തകരാർ പരിഹരിച്ച് റോഡിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കൂടുതൽ വായിക്കൂ

03:47 PM (IST) Apr 10

വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്കേറ്റു

വടകരയിൽ നിന്നും മണിയൂരിലേക്ക് പോകുകയായിരുന്നു ബസാണ്‌ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ വരെ വടകര ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

കൂടുതൽ വായിക്കൂ

More Trending News