തിരുവനന്തപുരം വിതുര ബോണക്കാട് കാട്ടിൽ മനുഷ്യന്‍റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നിടങ്ങളിലായാണ് ശരീരഭാഗങ്ങള്‍ വനംവകുപ്പ് കണ്ടെത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം വിതുര ബോണക്കാട് കാട്ടിൽ മനുഷ്യന്‍റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ബോണക്കാട് കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തിന് തൊട്ടു താഴെയായി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടത്.

തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിതുര പൊലീസും വനംവകുപ്പും സ്ഥലത്ത് പരിശോധന നടത്തുകയാണ്. മൂന്നു സ്ഥലങ്ങളിലായിട്ടാണ് ശരീരഭാഗങ്ങള്‍ കണ്ടെ്തതിയത്. തലയും ഉടലും കാലും മൂന്നു സ്ഥലത്തായിട്ടാണ് കിടന്നിരുന്നത്. ശരീരത്തിൽ ഭഗവാൻ എന്ന് എഴുതിയിട്ടുണ്ട്. ഉള്‍ക്കാട്ടിൽ പരിശോധന തുടരുകയാണ്. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.

ഭാര്യയെ ഭർത്താവ് കിണറ്റിൽ തള്ളിയിട്ടു, പിന്നാലെ ഭർത്താവും കിണറ്റിലേക്ക് ചാടി; ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി

YouTube video player