Published : Aug 26, 2025, 05:50 AM ISTUpdated : Aug 26, 2025, 11:12 PM IST

Malayalam News Live Updates: തീരുവ തര്‍ക്കം; നാലുതവണ വിളിച്ചു, നരേന്ദ്ര മോദി ട്രംപിന്‍റെ ഫോണെടുത്തില്ല

Summary

ഇന്ന് അത്തം ഒന്ന്. പൊന്നോണത്തിന്‍റെ വരവറിയിച്ച് അടുത്ത പത്ത് ദിവസം വീട്ടു മുറ്റങ്ങളില്‍ പൂക്കളമുയരും. ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്‍റേയും ഉത്സവത്തിന്‍റേയും ദിനരാത്രങ്ങള്‍.

modi trump

11:12 PM (IST) Aug 26

തീരുവ തര്‍ക്കം; നാലുതവണ വിളിച്ചു, നരേന്ദ്ര മോദി ട്രംപിന്‍റെ ഫോണെടുത്തില്ല

തീരുവയെക്കുറിച്ചുള്ള തർക്കം തുടരുന്നതിനിടെ പ്രതിരോധ, വിദേശകാര്യ തലത്തിലെ പ്ലസ്ടു ചർച്ച നടത്തി ഇന്ത്യയും അമേരിക്കയും

Read Full Story

09:11 PM (IST) Aug 26

ബാധ ഒഴിപ്പിക്കലിനിടെ സംഘർഷം; സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി, സഹായികൾക്കായി പൊലീസ് അന്വേഷണം

ബാധ ഒഴിപ്പിക്കൽ സംഘർഷവുമായി ബന്ധപ്പെട്ട് സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Read Full Story

08:49 PM (IST) Aug 26

ജനശ്രദ്ധ തിരിക്കാനുള്ള ഇത്തരം നാടകങ്ങൾ വിലപ്പോവില്ല, സതീശന്‍റെ 'കേരളം ഞെട്ടുന്ന വാര്‍ത്ത വരും' പ്രഖ്യാപനത്തോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സതീശൻ ശ്രമിക്കുന്നതെന്നും രാഹുലിന്റെ രാജി ആവശ്യപ്പെടാതെ കോൺഗ്രസ് പാലക്കാട്ടെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ 

Read Full Story

08:22 PM (IST) Aug 26

ജമ്മുകാശ്മീരിൽ മിന്നല്‍ പ്രളയം; 10 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ജമ്മുകാശ്മീരിൽ മഴക്കെടുതിയിൽ മരണം പത്തായി. മിന്നൽ പ്രളയത്തിൽ ദോഡയിൽ 4 പേരും, കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലിൽ 6 പേരുമാണ് മരിച്ചത്

Read Full Story

07:38 PM (IST) Aug 26

സതീശന്‍റെ ഞെട്ടിക്കും വാർത്ത, രാഹുലിന്‍റെ വിശദീകരണത്തിൽ തൃപ്തി പോര, അമേരിക്കയുടെ നോട്ടീസ്, റഷ്യൻ എണ്ണയിൽ ഉറച്ച് ഇന്ത്യ; ഇന്നത്തെ വാർത്തകൾ

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഞെട്ടിക്കുന്ന വാർത്ത പ്രഖ്യാപനവും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിയുടെ നിലപാടുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. കൂടാതെ, അമേരിക്കയുടെ നോട്ടീസും റഷ്യൻ എണ്ണയിൽ ഇന്ത്യയുടെ ഉറച്ച നിലപാടും…

Read Full Story

07:19 PM (IST) Aug 26

കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി, സ്വര്‍ണ്ണ ഏലസും മൊബൈലും കവർന്നു, സഹോദരങ്ങൾ പിടിയിൽ

കൊടുങ്ങല്ലൂര്‍ ഉഴുവത്ത്കടവില്‍ യുവാവിനെ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണം, മൊബൈല്‍ കവര്‍ന്ന കേസില്‍ രണ്ട് സഹോദരങ്ങള്‍ അറസ്റ്റിലായി. മാളയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
Read Full Story

06:36 PM (IST) Aug 26

രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ വന്നാൽ സംരക്ഷണം നൽകുമോ? മാധ്യമങ്ങളോട് പ്രതികരിച്ച് ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് സംരക്ഷണം നൽകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ച് ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ

Read Full Story

05:53 PM (IST) Aug 26

'കേരളത്തില്‍ കൊടുക്കുന്ന റേഷന്‍ മോദി അരി, പിണറായിയുടേതായി ഒരുമണി അരി പോലും ഇല്ല'; ജോര്‍ജ് കുര്യന്‍

കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവനും മോദി അരിയാണെന്ന വാദവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

Read Full Story

05:52 PM (IST) Aug 26

സമുദ്രകരുത്തിന് ശക്തി പകരാൻ ഐഎൻഎസ് ഹിമഗിരിയും ഉദയഗിരിയും; 200 യുദ്ധക്കപ്പലുകളുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് രാജ്നാഥ് സിങ്

തദ്ദേശീയമായി വികസിപ്പിച്ച പടക്കപ്പലുകൾ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് കമ്മീഷൻ ചെയ്തു

Read Full Story

05:37 PM (IST) Aug 26

ട്രംപ് കടുപ്പിച്ച് തന്നെ, ഇന്ത്യയെ പരാമർശിച്ച് അമേരിക്ക നോട്ടീസ് പുറത്തിറക്കി, വ്യാഴാഴ്ച രാവിലെ അധിക തീരുവ പ്രാബല്യത്തിലാകും; തിരിച്ചടിക്കുമോ ഇന്ത്യ?

ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ മണിക്കൂറുകൾക്കകം പ്രാബല്യത്തിൽ വരും. പ്രതികാര നടപടികൾ പരിഗണിക്കുന്നതായി ഇന്ത്യ സൂചിപ്പിച്ചു

Read Full Story

04:45 PM (IST) Aug 26

ശ്രീലങ്കൻ മുൻ പ്രസിഡന്റ് പുറത്തേക്ക്; സർക്കാർ പണം ദുരുപയോഗം ചെയ്‌തെന്ന കേസിൽ റനിൽ വിക്രമസിംഗെയ്ക്ക് ജാമ്യം

സർക്കാർ പണം ദുരുപയോഗം ചെയ്‌തെന്ന കേസിൽ റനിൽ വിക്രമസിംഗെയ്ക്ക് ജാമ്യം

Read Full Story

04:42 PM (IST) Aug 26

ജമ്മു കശ്മീരില്‍ മിന്നല്‍ പ്രളയം; വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ, മരണം നാലായി

ജമ്മു കാശ്മീരിൽ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ

Read Full Story

04:06 PM (IST) Aug 26

ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ സുപ്രീംകോടതിക്ക് ആശങ്ക, മണി ബിൽ പോലും തടയാവുന്ന സ്ഥിതിയെന്ന് കോടതി

സംസ്ഥാനത്തെ ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്. മണി ബില്ലുകൾ പോലും തടഞ്ഞുവെക്കാവുന്ന സ്ഥിതിയെന്ന് കോടതി ചൂണ്ടിക്കാട്ടി 

Read Full Story

03:40 PM (IST) Aug 26

ഖത്തറിൽ മരുന്നുകൾക്ക് 75 ശതമാനം വരെ കുറച്ച് പൊതുജനാരോഗ്യ മന്ത്രാലയം, ആയിരത്തിലേറെ മരുന്നുകൾക്ക് വിലകുറയും

ഖത്തറിൽ ആയിരത്തിലധികം മരുന്നുകളുടെ വില കുറച്ചു. ഹൃദ്രോഗം, പ്രമേഹം, കാൻസർ തുടങ്ങി വിവിധ രോഗങ്ങളുടെ മരുന്നുകൾക്കാണ് വിലക്കുറവ് ബാധകം. 15% മുതൽ 75% വരെയാണ് വിലക്കുറവ്.
Read Full Story

03:03 PM (IST) Aug 26

കരിയോയിൽ കമ്പനിയിൽ നിന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ കോഴ വാങ്ങിയെന്ന ആരോപണം; പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ

കാസർകോട്ടെ കരിയോയിൽ കമ്പനിയിൽ നിന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ ഇടനിലക്കാരൻ വഴി കോഴ വാങ്ങിയെന്ന ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി കെഎൻ ബാലഗോപാൽ

Read Full Story

01:05 PM (IST) Aug 26

കോഴിക്കോട് ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം, പരപ്പനങ്ങാടി സ്വദേശി പിടിയിൽ

പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിൻ ആണ് പിടിയിലായത്

Read Full Story

12:22 PM (IST) Aug 26

അനധികൃത സ്വത്ത് സമ്പാദന കേസ് - മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥൻ അന്വേഷിച്ചിട്ട് എന്തുകാര്യം? വിമർശനവുമായി ഹൈക്കോടതി

മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥൻ അന്വേഷിച്ചിട്ട് എന്തുകാര്യമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം

Read Full Story

11:01 AM (IST) Aug 26

തെക്കേ ഗോപുരനടയിൽ ഭീമൻ അത്തപ്പൂക്കളം, ഓണ നാളുകളി‌ലേക്ക് മിഴിതുറന്ന് തൃശ്ശൂർ, ആഘോഷങ്ങൾക്ക് കൊടിയേറി

വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നടയിൽ ഭീമൻ അത്തപ്പൂക്കളമൊരുക്കി

Read Full Story

10:10 AM (IST) Aug 26

അത്തം പിറന്നു, പൊന്നോണമെത്തി, തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കം

വലിയ ജനാവലിയെ സാക്ഷിയാക്കി മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തി

Read Full Story

09:49 AM (IST) Aug 26

ചേർത്തലയിൽ പിതാവിനെ മകൻ മർദിച്ച സംഭവം - മക്കൾ അറസ്റ്റിലായി

ചേർത്തല പുതിയകാവ് സ്വദേശി ചന്ദ്രന് നേരെയാണ് ആക്രമണം ഉണ്ടായത്

Read Full Story

09:34 AM (IST) Aug 26

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ്, ഇരിഞ്ഞാലക്കുട സ്വദേശി കസ്റ്റഡിയിൽ

ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു

Read Full Story

07:45 AM (IST) Aug 26

ആഗോള അയ്യപ്പ സംഗമം, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല, പകരം നിയോഗിച്ചത് രണ്ട് മന്ത്രിമാരെ

മുൻകൂട്ടി തീരുമാനിച്ച പരിപാടി ഉണ്ടായതിനാലാണ് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കഴിയാത്തതെന്ന് തമിഴ്നാട് സർക്കാർ 

Read Full Story

06:27 AM (IST) Aug 26

അനധികൃത സ്വത്ത് സമ്പാദനം - എഡിജിപി എം ആർ അജിത് കുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ജസ്റ്റിസ് എ ബദറുദ്ദീന്‍റെ ബെഞ്ചാകും ഹർജിയിൽ പ്രാഥമിക വാദം കേൾക്കുക

Read Full Story

06:01 AM (IST) Aug 26

കോഴിക്കോട് മാവൂരിൽ പുലിയിറങ്ങിയതായി സംശയം, വന്യജീവിയെ കണ്ടെന്ന അവകാശവാദവുമായി യാത്രക്കാരൻ

കോഴിക്കോട് മാവൂരിൽ പുലിയിറങ്ങിയതായി സംശയം, എളമരം കടവിനടുത്ത് കാടുപിടിച്ച ഭാഗത്തേക്ക് വന്യജീവി ഓടിയത് കണ്ടെന്ന് യാത്രക്കാരൻ ആണ് അവകാശപ്പെട്ടത്.

Read Full Story

06:01 AM (IST) Aug 26

തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകം: അബൂബക്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തോട്ടപ്പള്ളിയിലെ അറുപതുകാരിയുടെ കൊലപാതകത്തിൽ പൊലിസ് ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ആലപ്പുഴ സെഷൻസ് കോടതിയാണ് ജാമ്യപേക്ഷ പരിഗണിക്കുക.

Read Full Story

05:51 AM (IST) Aug 26

ഓണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു, വർണക്കാഴ്ചകളുമായി തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തം ഘോഷയാത്ര

ഇന്ന് അത്തം ഒന്ന്. പൊന്നോണത്തിന്‍റെ വരവറിയിച്ച് അടുത്ത പത്ത് ദിവസം വീട്ടു മുറ്റങ്ങളില്‍ പൂക്കളമുയരും. ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്‍റേയും ഉത്സവത്തിന്‍റേയും ദിനരാത്രങ്ങള്‍. സമഭാവനയുടെ സന്ദേശമോതുന്ന തിരുവോണത്തിനായി മാവേലിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങുകയാണ് നാട്ടാരും.

Read Full Story

More Trending News