ചേർത്തല പുതിയകാവ് സ്വദേശി ചന്ദ്രന് നേരെയാണ് ആക്രമണം ഉണ്ടായത്

ചേർത്തല: ആലപ്പുഴ ചേർത്തലയിൽ പിതാവിനെ മർദിച്ച സംഭവത്തിൽ മക്കൾ അറസ്റ്റിൽ. പുതിയകാവ് സ്വദേശികളായ അഖിൽ, നിഖിൽ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് കിടപ്പിലായ പിതാവിനെ മകൻ അഖിൽ ക്രൂരമായി മർദിച്ചത്. മദ്യലഹരിയിലായിരുന്നു 75 കാരനായ പിതാവിനെ അഖിൽ ഉപദ്രവിച്ചത്.

ചേർത്തല പുതിയകാവ് സ്വദേശി ചന്ദ്രന് നേരെയാണ് ആക്രമണം ഉണ്ടായത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപദ്രവം. അഖില്‍ അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിക്കുകയും തലയ്ക്ക് അടിക്കുകയുമായിരുന്നു. അമ്മയ്ക്കും സഹോദരനും മുന്നില്‍ വെച്ചായിരുന്നു ആക്രമണം. അഖില്‍ അച്ഛനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സഹോദരന്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പിന്നീട് ബന്ധുക്കൾക്ക് അയച്ച് നൽകിയിരുന്നു. അതിനെ ആസ്പദമാക്കിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.