ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ്ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു. സിബിനിൽ നിന്നും 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. രാജ്യാന്തര മാർക്കറ്റിൽ ഇതിന് നാല് കോടിയോളം വില വരും.

YouTube video player