കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവനും മോദി അരിയാണെന്ന വാദവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
തിരുവനന്തപുരം: കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവനും മോദി അരിയാണെന്ന വാദവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഒരു മണി അരി പോലും പിണറായി വിജയന്റെ ഇല്ലെന്നും ജനങ്ങളുടെ അവകാശമാണ് നൽകുന്നത്. അതുകൊണ്ടാണ് ഞങ്ങൾ വിളിച്ചു പറയാത്തത്. ഇനിയിപ്പോൾ ബിജെപി പ്രവർത്തകരോട് ഇത് വിളിച്ചു പറയാൻ പറയേണ്ടിവരും. കേരളത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളിലും ക്ഷേമ പ്രവർത്തനങ്ങളിലും കേന്ദ്രസർക്കാരും പങ്കാളികളാണ്. ഉത്സവാന്തരീക്ഷങ്ങളിലെങ്കിലും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത്. ഇത് നേതാക്കളോടുള്ള അഭ്യർത്ഥനയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

