Published : Apr 02, 2025, 06:00 AM ISTUpdated : Apr 02, 2025, 11:54 PM IST

Malayalam News Live: എറണാകുളം ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശപ്രവർത്തകരുടെ വേതനം കൂട്ടും

Summary

സിപിഎം 24ാം പാർട്ടി കോൺഗ്രസിന് മധുരയിൽ ഇന്ന് തുടക്കമാകും. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പൊളിറ്റ്ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ,സിപിഎംഎംഎൽ,ആർഎസ്പി,ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറിമാർ സമ്മേളനത്തെ അധിസംബോധന ചെയ്യും.

Malayalam News Live: എറണാകുളം ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശപ്രവർത്തകരുടെ വേതനം കൂട്ടും

11:54 PM (IST) Apr 02

എറണാകുളം ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശപ്രവർത്തകരുടെ വേതനം കൂട്ടും

000 രൂപ വീതം കൂട്ടാനാണ് തീരുമാനം. ജില്ലയിലെ യുഡിഎഫ് ഭരിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഈ തീരുമാനം നടപ്പാക്കുമെന്ന് ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അറിയിച്ചു

കൂടുതൽ വായിക്കൂ

11:39 PM (IST) Apr 02

'സിപിഎമ്മില്‍ പുരുഷാധിപത്യം, സ്ത്രീകളുടെ പ്രവര്‍ത്തനത്തെ പാർട്ടി വിലകുറച്ച് കാണുന്നു': സംഘടന റിപ്പോര്‍ട്ട്

മഹിളാ സംഘടനകളുടെ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം ആയി കണക്കാക്കുന്നില്ല, സ്ത്രീകളുടെ പ്രവർത്തനം പാർട്ടി വില കുറച്ചു കാണുന്നു എന്നിങ്ങനെയാണ് വിമർശനങ്ങൾ.

കൂടുതൽ വായിക്കൂ

11:15 PM (IST) Apr 02

ഉപാധികളോടെ ചർച്ചയ്ക്ക് തയ്യാറെന്ന് ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾ; തയ്യാറല്ലെന്ന് സര്‍ക്കാര്‍

 ജനഹിതം കണക്കിലെടുത്ത് ചർച്ചയ്ക്ക് തയ്യാറാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ നിബന്ധനകൾക്ക് വിധേയമായി ചർച്ചയ്ക്ക് ഇല്ലെന്നാണ് ഛത്തീസ്ഗഡ് സർക്കാരിന്റെ പ്രതികരണം.

കൂടുതൽ വായിക്കൂ

11:06 PM (IST) Apr 02

ഐപിഎല്‍: ചിന്നസാമിയില്‍ ഹീറോ ആയി ജോസേട്ടൻ, ആര്‍സിബിയെ വീഴ്ത്തി ഗുജറാത്ത്, 8 വിക്കറ്റ് ജയം

39 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്ന ബട്‌ലറാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ് 18 പന്തില്‍ 30 റണ്‍സുമായി ബട്‌ലര്‍ക്ക് വിജയത്തില്‍ കൂട്ടായി.

കൂടുതൽ വായിക്കൂ

10:42 PM (IST) Apr 02

കനവായ് നീ വന്നു; നാനി- ശൈലേഷ് കോലാനു ചിത്രം 'ഹിറ്റ് 3' ആദ്യ ഗാനം പുറത്ത്

നാനി നായകനാകുന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു.

 

കൂടുതൽ വായിക്കൂ

10:39 PM (IST) Apr 02

22-ാം വയസിൽ സ്വന്തമാക്കിയ ഐപിഎസ് 28-ാം വയസിൽ ഉപേക്ഷിച്ചു, രാജി സ്വീകരിച്ച് രാഷ്ട്രപതി; ഇനി പുതിയ മേഖലയിലേക്ക്

അസൂയാർഹമായ നേട്ടത്തോടെ സിവിൽ സർവീസിൽ പ്രവേശിച്ച യുവതിയാണ് അഞ്ച് വർഷത്തെ സർവീസിന് ശേഷം സ്വന്തം പടിയിറങ്ങുന്നത്.

കൂടുതൽ വായിക്കൂ

10:37 PM (IST) Apr 02

കെട്ടുകാഴ്ചയുടെ മുകളിൽ കയറുന്നതിനിടെ കാൽവഴുതി റോഡിലേക്ക് വീണു; ചെങ്ങന്നൂരിൽ മധ്യവയസ്കന് ദാരുണാന്ത്യം

മുളക്കുഴ ഗന്ധർവമുറ്റം ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ച എഴുന്നള്ളിപ്പിനിടെയാണ് സംഭവം. 

കൂടുതൽ വായിക്കൂ

10:35 PM (IST) Apr 02

ഇനിയും പൈസ കിട്ടാനുണ്ട്, സ്റ്റാർസ് പ്രതിഫലം കൂട്ടുമ്പോൾ ഞങ്ങളുടെ പ്രതിഫലം കുറയും: മാല പാർവതി

താരങ്ങൾ പ്രതിഫലം വർദ്ധിപ്പിക്കുന്നു എന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി മാല പാർവതി 

കൂടുതൽ വായിക്കൂ

10:16 PM (IST) Apr 02

കേരളത്തിന്റെ പ്രമേയം അറബിക്കടലിൽ എന്ന് സുരേഷ് ഗോപി, രാഷ്ട്രീയവും സിനിമയും വേറെയെന്ന് തിരിച്ചറിയണമെന്ന് ജയരാജൻ

വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ പാസായാൽ കേരള നിയമസഭയുടെ പ്രമേയം അറബിക്കടലിൽ ഒലിച്ചുപോകുമെന്ന് സുരേഷ് ഗോപി.  

കൂടുതൽ വായിക്കൂ

10:14 PM (IST) Apr 02

വഖഫ് ബിൽ: ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമമെന്ന് ഹൈബി ഈഡന്‍ എംപി; മറുപടിയുമായി ജോർജ് കുര്യൻ

മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രമാണ്. എന്നാൽ തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയമാണെന്നും ഹൈബി ഈഡൻ പറഞ്ഞു.

കൂടുതൽ വായിക്കൂ

09:59 PM (IST) Apr 02

ദുബൈയിലുള്ള മകളെ കാണാൻ പോയപ്പോൾ സൂക്ഷിക്കാനായി 80 പവൻ സഹോദരിക്ക് നൽകി, തിരിമറി നടത്തി സഹോദരിയും മകളും; കേസ്

റോസമ്മ ദേവസി ദുബായിൽ ജോലി ചെയ്യുന്ന തന്‍‌റെ മകളുടെ അടുത്തേക്ക് പോയപ്പോൾ വീട്ടിലിരുന്ന 80 പവൻ വരുന്ന സ്വർണാഭരണങ്ങൾ  തിരികെ വരുമ്പോൾ വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞു സഹോദരി സാറാമ്മ മത്തായിയെ ഏൽപ്പിക്കുകയായിരുന്നു.

കൂടുതൽ വായിക്കൂ

09:32 PM (IST) Apr 02

രഹസ്യ വിവരം കിട്ടി കുമാരനെല്ലൂരിലെ വീട്ടിലെത്തിയ പൊലീസ് കണ്ടത് 3750 ​ഹാൻസ് പാക്കറ്റുകൾ; 2 പേർ പിടിയിൽ

 3750 പാക്കറ്റ് ഹാൻസുമായി രണ്ട് ആസ്സാം സ്വദേശികൾ പിടിയിലായി. ആസ്സാം സോനിത്പൂർ സ്വദേശികളായ അമീർ അലി, ജാബിർ ഹുസൈൻ എന്നിവരാണ് പിടിയിലായത്. 

കൂടുതൽ വായിക്കൂ

09:22 PM (IST) Apr 02

ഇടി മാത്രമല്ല പ്രണയവും ഉണ്ട്; ശ്രദ്ധനേടി ആലപ്പുഴ ജിംഖാനയിലെ 'പഞ്ചാര പഞ്ച്..' ഗാനം

ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ ചിത്രം. 

കൂടുതൽ വായിക്കൂ

09:15 PM (IST) Apr 02

30കാരി ടീച്ചറും 15കാരൻ മകനുമായുള്ള ചാറ്റ് കണ്ട് ഞെട്ടി അമ്മ; ഉടൻ പരാതി , കാര്‍ തടഞ്ഞ് പിടികൂടി യുഎസ് പൊലീസ്

താൻ സുന്ദരിയായതിനാൽ കുറ്റം ചുമത്തിയ കുട്ടി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്ന് ക്രിസ്റ്റീന  ആരോപിക്കുന്നു

കൂടുതൽ വായിക്കൂ

08:58 PM (IST) Apr 02

സല്‍മാൻ ഖാന്റെ സികന്ദര്‍ വിദേശത്ത് എത്ര നേടി?, കണക്കുകള്‍

സല്‍മാൻ ഖാന്റെ സികന്ദറിന്റെ വിദേശത്തെ കളക്ഷൻ കണക്കുകള്‍ പുറത്ത്.

 

കൂടുതൽ വായിക്കൂ

08:41 PM (IST) Apr 02

വര്‍ക്കലയില്‍ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാനിടിച്ച് മരിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

പേരേറ്റിൽ സ്വദേശി ടോണി പെരേരയാണ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ കല്ലമ്പലം പൊലീസിൽ കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനമിടിച്ച് മരിച്ചത്. 

കൂടുതൽ വായിക്കൂ

08:31 PM (IST) Apr 02

പെരുന്നാൾ ആഘോഷിക്കാൻ വിനോദയാത്ര പോയ മലയാളി സംഘത്തിന് കടന്നലാക്രമണം, ഒരാൾ മരിച്ചു, 2 പേര്‍ക്ക് പരിക്ക്

  പെരുന്നാൾ ആഘോഷത്തിനിടെ കുറ്റ്യാടി സ്വദേശികൾ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.  

കൂടുതൽ വായിക്കൂ

08:20 PM (IST) Apr 02

പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം; കാരണം ഇതാണ് 

പ്രഷർ കുക്കറിൽ പാചകം ചെയ്യുമ്പോൾ അമിതമായ ഭാരം നൽകരുത്. പാകം ചെയ്യുമ്പോൾ വേവുന്നതിനനുസരിച്ച് വികസിക്കുന്ന ഭക്ഷണ സാധനങ്ങൾ കുക്കറിൽ ഇടുമ്പോൾ അവ നിറയുന്ന സാഹചര്യം ഉണ്ടാവരുത്

കൂടുതൽ വായിക്കൂ

08:12 PM (IST) Apr 02

ഒറ്റ വര്‍ഷത്തിലെ തീപ്പൊരി നേട്ടം, ഇനി ലക്ഷ്യം ഇരട്ടിയിലും അധികം, ഇന്ത്യൻ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപ 

 മുൻ വർഷത്തെ അപേക്ഷിച്ച് 12.04% വളർച്ചയാണ്. 2029 ഓടെ 50,000 കോടി രൂപയുടെ കയറ്റുമതിയാണ് ലക്ഷ്യം.

കൂടുതൽ വായിക്കൂ

08:07 PM (IST) Apr 02

'വഖഫ് ഭേദ​ഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം': കെ. രാധാകൃഷ്ണൻ എം. പി

മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. 

കൂടുതൽ വായിക്കൂ

07:44 PM (IST) Apr 02

വീട്ടിലെത്തിയ കൂട്ടുകാർക്കൊപ്പം ഫ്ലാറ്റിന്‍റെ 14-ാം നിലയിലെത്തി, 20 വയസുകാരി താഴേക്ക് ചാടി ജീവനൊടുക്കി

സനക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്നും ഈ ബന്ധം വേർപെട്ടതിൽ ഏറെ നാലായി വിഷാദത്തിലായിരുന്നുവെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. 

കൂടുതൽ വായിക്കൂ

07:13 PM (IST) Apr 02

10 കോടിയല്ല, ഇനി 12 കോടി ! കയ്യിലെത്തുക 300 രൂപ മുടക്കിയാൽ; വിഷു ബമ്പർ വിപണിയിലേക്ക്

ഇന്നായിരുന്നു 10 കോടിയുടെ സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പ്. 

കൂടുതൽ വായിക്കൂ

07:12 PM (IST) Apr 02

ഉപയോഗിച്ച് കഴിഞ്ഞ ഈ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വീട്ടിലുണ്ടെങ്കിൽ ഉടനെ മാറ്റിക്കോളൂ; കാരണം ഇതാണ് 

ഭൂരിഭാഗം വീടുകളിലും ഉപയോഗ ശേഷവും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സൂക്ഷിക്കുന്നത് കാണാൻ സാധിക്കും. എന്നാൽ ഇങ്ങനെ ചെയ്യുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ

കൂടുതൽ വായിക്കൂ

07:11 PM (IST) Apr 02

തലസ്ഥാനത്തെ വിവിധ മേഖലകളിൽ പരിശോധന, പിടിച്ചെടുത്തത് പല കമ്പനികളുടെ 188 ഗ്യാസ് സിലിണ്ടറുകൾ, കര്‍ശന നടപടി തുടരും

വിൽപ്പന നടത്തിയിരുന്ന 188 ഗ്യാസ് സിലിണ്ടറുകൾ സിവിൽ സപ്ലൈസ് വകുപ്പ് പിടിച്ചെടുത്തു. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കൂടുതൽ വായിക്കൂ

07:02 PM (IST) Apr 02

ഇന്ത്യൻ മഹാസമുദ്രത്തില്‍ സംശയകരമായി ബോട്ട്, പരിശോധിച്ച് യുദ്ധക്കപ്പൽ, 2386 കിലോ ഹാഷിഷും 121 ഹെറോയിനും പിടികൂടി

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന. 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ പിടികൂടി. 

കൂടുതൽ വായിക്കൂ

06:40 PM (IST) Apr 02

ഉയരെ സാമ്പത്തിക പരാജയം; ആദ്യ ബിൽ‍ 45 ലക്ഷം, പിന്നീട് 47; ആകെ തന്നത് 5 ലക്ഷം: വിശദീകരണവുമായി ഷാൻ റഹ്മാൻ

കൊച്ചിയില്‍ ജനുവരിയില്‍ ആണ് കേസിന് ആസ്പദമായ ഈവന്‍റ് നടന്നത്.

കൂടുതൽ വായിക്കൂ

06:40 PM (IST) Apr 02

ആവേശം അൽപം കൂടി, കല്ലാച്ചിയിൽ പെരുന്നാൾ തലേന്ന് റോഡ് തടഞ്ഞ് പടക്കം പൊട്ടിച്ചവരിൽ മൂന്ന് പേര്‍ അറസ്റ്റിൽ

നാദാപുരം കല്ലാച്ചിയിൽ സംസ്ഥാനപാത കൈയേറി പടക്കം പൊട്ടിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

കൂടുതൽ വായിക്കൂ

06:34 PM (IST) Apr 02

തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു,വർഗീയ വിദ്വേഷം ജനിപ്പിക്കുന്നു, എംപുരാനെതിരെ ദേശീയ അന്വേഷണ ഏജൻസിക്ക് പരാതി

 സിനിമ കണ്ട ശേഷം ,ചില ഭാഗങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് റിട്ട.നേവൽ ഉദ്യോഗസ്ഥനായ ശരത് പരാതി നൽകിയത്.

കൂടുതൽ വായിക്കൂ

06:25 PM (IST) Apr 02

പൊന്നാനിയിൽ ബൈക്കിൽ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് യാത്രികന്‍; സഹായിക്കാനോടിയെത്തി കുട്ടി, സിസിടിവി ദൃശ്യം

മറ്റൊരു ബൈക്കിലെത്തിയ യാത്രികരിലെ ചെറിയ ഒരു കുട്ടിയാണ് റോ‍ഡിൽ വീണ യാത്രക്കാരനെ സഹായിക്കാൻ ആദ്യം ഓടിയെത്തുന്നത്. 

കൂടുതൽ വായിക്കൂ

06:24 PM (IST) Apr 02

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ:സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ പ്രതി ചേർക്കും,പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.

സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്‍റെ  പരാതി

കൂടുതൽ വായിക്കൂ

06:13 PM (IST) Apr 02

മുന്നറിയിപ്പെത്തും, സേനകൾ പഞ്ഞെത്തും, വൻ തയാറെടുപ്പിൽ ദുരന്തനിവാരണവും, ചുഴലിക്കാറ്റ് നേരിടാൻ 11ന് മോക്ക്ഡ്രിൽ

 13 ജില്ലകളിലെ 26 സ്ഥലങ്ങളിൽ ഒരേ സമയം ദുരന്ത പ്രതികരണ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനാണ് മോക്ക് ഡ്രിൽ.

കൂടുതൽ വായിക്കൂ

06:02 PM (IST) Apr 02

കേരളത്തിലെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങൾക്ക് ദേശീയ അംഗീകാരം; 100 ദിന പരിപാടിയിൽ 71,238 നാറ്റ് ടെസ്റ്റുകൾ

കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി സംസ്ഥാനത്തെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ചിരുന്നു.

കൂടുതൽ വായിക്കൂ

05:34 PM (IST) Apr 02

'എനിക്ക് പെൺകുട്ടി വേണമെന്നാണ്, അതിനൊരു കാരണമുണ്ട്'; ബേബിമൂൺ മാലിദ്വീപിലെന്നും ദിയ കൃഷ്ണ

ഇപ്പോൾ അഞ്ചാം മാസം കഴിയാനായെന്നും വളകാപ്പു ചടങ്ങുകൾ ആചാരമനുസരിച്ച് നടത്തുമെന്നും ദിയ കൃഷ്ണ.

കൂടുതൽ വായിക്കൂ

05:31 PM (IST) Apr 02

അമ്പലമുക്കിൽ ചെടിക്കടയിലെ ജീവനക്കാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; വിധി ഏപ്രിൽ 10ന്

അമ്പലമുക്കിൽ അലങ്കാര ചെടിക്കടയിൽ ജോലി ചെയ്യുകയായിരുന്ന വിനീതയുടെ കഴുത്തിൽ കിടന്ന സ്വർണം മോഷ്ടിക്കാനായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 

കൂടുതൽ വായിക്കൂ

05:15 PM (IST) Apr 02

അഴിമതി,ഗാർഹികപീഡനം, സ്ത്രീധനം,തെറ്റ് തിരുത്തൽ താഴേതട്ട് വരെ എത്തിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സിപിഎം സംഘടന രേഖ

പിബിക്ക് സംസ്ഥാന ഘടകങ്ങളെ ചലിപ്പിക്കാനായില്ല. പലയിടത്തും സംഘടന നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് നിരീക്ഷിക്കാനായില്ല

കൂടുതൽ വായിക്കൂ

05:08 PM (IST) Apr 02

ഷോകളെല്ലാം ഫുൾ, ആന്റണിയും മോഹൻലാലും പൃഥ്വിരാജും സമ്മാനിച്ചത് നല്ല കളക്ഷൻ; കവിത തിയറ്റർ ഉടമ

കേരളം കണ്ട വലിയ ഹിറ്റാണ് എമ്പുരാനെന്നും കവിത തിയറ്റർ ഉടമ. 

കൂടുതൽ വായിക്കൂ

05:08 PM (IST) Apr 02

'ആദ്യം 2 ലക്ഷം, പിന്നെ 50,000'; ചോദിച്ചപ്പോൾ ചുംബനം നൽകി, ശ്രീദേവി യുവാവിനെ ഹണിട്രാപ്പിലാക്കിയത് തന്ത്രപരമായി

ഇതിനിടെ രാകേഷ് തനിക്ക് പണം ആവശ്യമായ സമയത്ത് വീണ്ടും ശ്രീദേവിയോട് കടം വാങ്ങിയ 2 ലക്ഷം തരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ യുവതി ഇതോടെ രാകേഷിനോട് കൂടുതൽ അടുപ്പത്തോടെ ചാറ്റിംഗ് തുടങ്ങി. വീട്ടിലേക്ക് ക്ഷണിക്കുകയും ചുംബിക്കുകയും ചെയ്തു.

കൂടുതൽ വായിക്കൂ

05:02 PM (IST) Apr 02

സിഗ്നലിൽ നിർത്തിട്ടിയിരുന്ന കാറിലേക്ക് പിന്നിൽ വന്ന ടിപ്പർ ഇടിച്ചുകയറി; ഒരു വയസുകാരൻ ഉൾപ്പെടെ 3 പേർ മരിച്ചു

അർദ്ധരാത്രിയോടെ സിഗ്നലിൽ നിർത്തിയ കാറാണ് ദാരുണമായ അപകടത്തിൽപ്പെട്ടത്. ഒരു കണ്ടെയ്നറിന് പിന്നിലായിരുന്നു കാർ നി‍ർത്തിയിട്ടത്. 

കൂടുതൽ വായിക്കൂ

05:00 PM (IST) Apr 02

വഖഫ് ബിൽ: മുനമ്പം പ്രശ്നത്തിന് പരിഹാരമാകുമെന്ന് മന്ത്രി കിരൺ റിജിജു; ബില്ലിനെ പിന്തുണച്ച് ടിഡിപിയും ജെഡിയുവും

വഖഫ് ബില്ലിന് ലോക്സഭയിൽ പിന്തുണയറിയിച്ച് ടിഡിപിയും ജെ​ഡിയുവും രം​ഗത്തെത്തി. മുസ്ലീം ക്ഷേമത്തിനായി വഖഫ് ബില്ലിനെ പിന്തുണക്കുന്നുവെന്ന് ടിഡിപി പറഞ്ഞു.

കൂടുതൽ വായിക്കൂ

04:54 PM (IST) Apr 02

മുന്നറിയിപ്പെത്തും, സേനകൾ പഞ്ഞെത്തും, വൻ തയ്യാറെടുപ്പിൽ ദുരന്തനിവാരണവും, ചുഴലിക്കാറ്റ് നേരിടാൻ11ന് മോക്ക്ഡ്രിൽ

13 ജില്ലകളിലെ 26 സ്ഥലങ്ങളിൽ ഒരേ സമയം നടക്കുന്ന മോക്ക് ഡ്രില്ലിൽ ദുരന്ത പ്രതികരണ തയ്യാറെടുപ്പുകൾ വിലയിരുത്തും

കൂടുതൽ വായിക്കൂ

More Trending News