3750 പാക്കറ്റ് ഹാൻസുമായി രണ്ട് ആസ്സാം സ്വദേശികൾ പിടിയിലായി. ആസ്സാം സോനിത്പൂർ സ്വദേശികളായ അമീർ അലി, ജാബിർ ഹുസൈൻ എന്നിവരാണ് പിടിയിലായത്. 

കോട്ടയം: കോട്ടയത്ത് വൻ ഹാൻസ് വേട്ട. 3750 പാക്കറ്റ് ഹാൻസുമായി രണ്ട് ആസ്സാം സ്വദേശികൾ പിടിയിലായി. ആസ്സാം സോനിത്പൂർ സ്വദേശികളായ അമീർ അലി, ജാബിർ ഹുസൈൻ എന്നിവരാണ് പിടിയിലായത്. ഇവർ താമസിച്ചിരുന്ന കുമാരനല്ലൂരിലെ വാടക വീട്ടിൽ നിന്നാണ് പൊലീസും ഡാൻസാഫും ഹാൻസ് ശേഖരം കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും. വിപണിയിൽ രണ്ട് ലക്ഷം രൂപയോളം വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. ആസ്സാമിൽ നിന്ന് അടക്കം ഹാൻസ് കൊണ്ട് വന്ന് ഇവർ ചില്ലറ വിൽപ്പന നടത്തിയിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates