13 ജില്ലകളിലെ 26 സ്ഥലങ്ങളിൽ ഒരേ സമയം ദുരന്ത പ്രതികരണ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനാണ് മോക്ക് ഡ്രിൽ.

തിരുവനന്തപുരം: ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ഏപ്രിൽ 11-ന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്തുടനീളമുള്ള 13 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 26 സ്ഥലങ്ങളിൽ ഒരേ സമയമാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്. ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ നിർണായകമായ മോക്ക്ഡ്രിൽ എക്‌സർസൈസുകളിലൂടെ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കും.

പോരായ്മകളും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികളും വിലയിരുത്തും. സംസ്ഥാന സർക്കാരിന്റെ നിലവിലെ ഉത്തരവിലെ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്.

അന്ന് 23500ൽ തീര്‍ന്നേനെ, ഇന്ന് ഉടമയ്ക്കൊപ്പം ഡ്രൈവർക്കും കിട്ടി 38000 വീതം; ടിപ്പറിലെ അമിത ഭാരത്തിന് പിഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം