Published : Mar 14, 2025, 06:54 AM ISTUpdated : Mar 14, 2025, 11:59 PM IST

Malayalam News live : മലപ്പുറത്ത് കാര്‍ വര്‍ക്‍ഷോപ്പിൽ വൻ അഗ്നി ബാധ; നിരവധി കാറുകള്‍ കത്തി നശിച്ചു

Summary

കെഎസ് യുവിൽ കൂട്ടനടപടി, 4 ജില്ലകളിലെ 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു

Malayalam News live :  മലപ്പുറത്ത് കാര്‍ വര്‍ക്‍ഷോപ്പിൽ വൻ അഗ്നി ബാധ; നിരവധി കാറുകള്‍ കത്തി നശിച്ചു

11:59 PM (IST) Mar 14

മലപ്പുറത്ത് കാര്‍ വര്‍ക്‍ഷോപ്പിൽ വൻ അഗ്നി ബാധ; നിരവധി കാറുകള്‍ കത്തി നശിച്ചു

മലപ്പുറത്ത് കാര്‍ വ‍ർക്ക് ഷോപ്പിൽ വൻ അഗ്നിബാധ. നിരവധി കാറുകള്‍ കത്തി നശിച്ചു.ഫയര്‍ഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കൂടുതൽ വായിക്കൂ

11:23 PM (IST) Mar 14

വെള്ളമില്ലാത്തിടത്ത് മന്ത്രി കെ കൃഷ്ണൻകുട്ടി തുള്ളി നനപദ്ധതി വിഭാവനം ചെയ്തത് അഴിമതിക്ക് വേണ്ടി: ടിഎൻ പ്രതാപൻ

ചിറ്റൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ 'കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി' വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊഴിഞ്ഞാമ്പാറ - എരുത്തേമ്പതി മണ്ഡലം കമ്മിറ്റികൾ മൂങ്കിൽമടയിൽ നടത്തിയ ജനകീയ സംഗമം നടത്തി. വെള്ളമില്ലാത്തിടത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടി തുള്ളി നനപദ്ധതി വിഭാവനം ചെയ്തത് അഴിമതിയ്ക്കുവേണ്ടി മാത്രമായിരുന്നുവെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് ടി.എൻ.പ്രതാപൻ ആരോപിച്ചു

കൂടുതൽ വായിക്കൂ

10:45 PM (IST) Mar 14

അന്താരാഷ്ട്ര സ്വർണ്ണവില സർവകാല റെക്കോർഡിൽ; കേരളത്തിൽ നാളെ വില കുതിക്കും

പവന് ഇന്ന് 
ചരിത്രത്തിൽ ആദ്യമായി 65000 കടന്നു. അന്താരാഷ്ട്ര വില ഉയർന്നതോടെ നാളെ സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് ഇടും. 

കൂടുതൽ വായിക്കൂ

10:41 PM (IST) Mar 14

വ്ളോഗർ ജുനൈദ് അപകടത്തിൽ മരിച്ചു, കണ്ടത് രക്തം വാർന്ന നിലയിൽ; മണ്‍കൂനയിൽ തട്ടി ബൈക്ക് മറിഞ്ഞെന്ന് നിഗമനം

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂടുതൽ വായിക്കൂ

10:30 PM (IST) Mar 14

കാർണി ഇനി കാനഡയെ നയിക്കും, പ്രധാനമന്ത്രിയായി അധികാരമേറ്റു; ഇന്ത്യൻ വംശജ അനിത ആനന്ദും കമൽ ഖേരയും മന്ത്രിമാർ

രാജിവച്ച ജസ്റ്റിൻ ട്രൂഡോ ചടങ്ങിന് എത്തിയില്ല എന്നത് ശ്രദ്ധേയമായി

കൂടുതൽ വായിക്കൂ

10:20 PM (IST) Mar 14

ആയില്യം കഴിഞ്ഞാൽ നാഗക്ഷേത്രത്തിലെ കാണിക്കയിൽ പണമുണ്ടാകുമെന്ന് അറിയുന്നയാൾ; നരുവാമൂട് ക്ഷേത്രമോഷണത്തിൽ അന്വേഷണം

ആയില്യം കഴിഞ്ഞതിനാൽ നാഗക്ഷേത്രത്തിന് മുന്നിലെ കാണിക്കവഞ്ചിയിൽ പണമുണ്ടാകുമെന്ന് അറിഞ്ഞായിരിക്കും മോഷണമെന്നാണ് ക്ഷേത്രഭാരവാഹികളും കരുതുന്നത്.

കൂടുതൽ വായിക്കൂ

10:19 PM (IST) Mar 14

പണപ്പെരുപ്പം താഴേക്ക്, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങുന്നു; ആർബിഐയുടെ തീരുമാനം ഏപ്രിലിൽ അറിയാം

ജനുവരി-മാര്‍ച്ച് വരെയുള്ള മുഴുവന്‍ പാദത്തിലെയും പണപ്പെരുപ്പം ആര്‍ബിഐയുടെ പ്രവചനപ്രകാരമുള്ള 4.4 ശതമാനത്തേക്കാള്‍ വളരെ താഴെയായിരിക്കാനാണ് സാധ്യത

കൂടുതൽ വായിക്കൂ

10:16 PM (IST) Mar 14

കടലാസ് കെട്ടുകള്‍ക്കിടയില്‍ നിന്നും നിധി..!! ഈ ഓഹരി നല്‍കിയത് വമ്പന്‍ നേട്ടം

ധില്ലന്‍ തന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പഴയ പേപ്പറുകളില്‍ നിന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്

കൂടുതൽ വായിക്കൂ

09:53 PM (IST) Mar 14

ദേശീയപാതയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; നാലുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പാലക്കാട് -കോഴിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു.ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഒരാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കൂടുതൽ വായിക്കൂ

08:56 PM (IST) Mar 14

ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഒന്നര വര്‍ഷത്തോളം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മണ്ണാർക്കാട് കുന്തിപ്പുഴയിൽ വെച്ച് ലോറിക്ക് പുറകിൽ ബൈക്കിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഒന്നര വർഷം മുമ്പാണ് അപകടം ഉണ്ടായത്. കോട്ടോപ്പാടം സ്വദേശി ബിൻഷാദ് ആണ് മരിച്ചത്.

കൂടുതൽ വായിക്കൂ

08:52 PM (IST) Mar 14

കോഴിക്കോട് പൊലീസ് വിദേശികളെ പിടികൂടിയത് പഞ്ചാബിൽ നിന്ന്; രണ്ട് പേരും അന്താരാഷ്ട്ര ബന്ധമുള്ള രാസലഹരി കണ്ണികൾ

പഞ്ചാബിലെ പ്രമുഖ സർവ്വകലാശാലയിലെ വിദ്യാർത്ഥികളായ 2 ടാൻസാനിയക്കാരെ എംഡിഎംഎ കടത്ത് കേസിൽ അറസ്റ്റ് ചെയ്‌തു

കൂടുതൽ വായിക്കൂ

08:20 PM (IST) Mar 14

ബലാത്സംഗ കേസുകളിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി; വ്യക്തിവിരോധം തീര്‍ക്കാൻ വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു

വിവാഹം നടന്നില്ലെന്ന കാരണം കൊണ്ട് മാത്രം രണ്ട് വ്യക്തികൾ തമ്മിൽ നടന്ന ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. വ്യക്തിവിരോധം തീർക്കാനും നിയമവിരുദ്ധമായ ആവശ്യങ്ങൾ നിറവേറ്റാനും വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നുവെന്നും ഹൈക്കോടതി.

കൂടുതൽ വായിക്കൂ

07:36 PM (IST) Mar 14

പൂരാഘോഷത്തിൻ്റെ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ച് വീണു; എടപ്പാൾ സ്വദേശിയായ യുവാവ് മരിച്ചു

ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിൻ്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

കൂടുതൽ വായിക്കൂ

07:15 PM (IST) Mar 14

ലോക്സഭാ മണ്ഡല പുനഃനിർണയത്തിൽ എതിർപ്പുമായി കേരളവും, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക തീർക്കണം: മുഖ്യമന്ത്രി

ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപെടരുതെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി കേന്ദ്രത്തിന്‍റേത് ധ്രിതിപിടിച്ച നീക്കമെന്നും പറഞ്ഞു

കൂടുതൽ വായിക്കൂ

07:02 PM (IST) Mar 14

ഇറക്കത്തിൽ വെച്ച് സ്കൂള്‍ ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടു, നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു, 3 പേർക്ക് പരിക്ക്

കോട്ടയത്ത് നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മതിലിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കോട്ടയം പനയ്ക്കപ്പാലം വിവേകാനന്ദ സ്‌കൂളിന്‍റെ ബസ്സാണ്  അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന രണ്ട് അധ്യാപകര്‍ക്കും ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്.

കൂടുതൽ വായിക്കൂ

06:37 PM (IST) Mar 14

തദ്ദേശ തെരഞ്ഞെടുപ്പ് തോറ്റാൽ അച്ചടക്ക നടപടി: പ്രാദേശിക നേതാക്കളോട് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് തോറ്റാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പ്രവർത്തകരോട് കെ സുധാകരൻ

കൂടുതൽ വായിക്കൂ

06:33 PM (IST) Mar 14

ക്ലീനാക്കൽ നിർത്തേണ്ട, ഒരാഴ്ച കൂടെ തുടരണമെന്ന് മന്ത്രി; വെറും 8 ദിവസത്തിൽ പിടിച്ചത് 1.9 കോടിയുടെ മയക്കുമരുന്ന്

ഈ കാലയളവിൽ 33709 വാഹനങ്ങൾ പരിശോധിച്ചു. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി 554 മയക്കുമരുന്ന് കേസുകളാണ് എക്സൈസ് പിടിച്ചത്.

കൂടുതൽ വായിക്കൂ

06:27 PM (IST) Mar 14

മറ്റൊരു വാഹനത്തെ മറികടന്നുവരുന്നതിനിടെ കാര്‍ ബൈക്കിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.പാലാ-തൊടുപുഴ റോഡില്‍ ഇന്ന് വൈകിട്ടോടെയുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചത്. കാര്‍ മറ്റൊരുവാഹനത്തെ മറികടക്കുമ്പോള്‍ എതിരെവന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.

കൂടുതൽ വായിക്കൂ

06:15 PM (IST) Mar 14

വ്യാജ സിഗരറ്റ് നിര്‍മ്മാണവും വിൽപ്പനയും, പിടിച്ചെടുത്തത് ഏഴു പെട്ടി സിഗരറ്റുകൾ; രണ്ടു പേര്‍ പിടിയിൽ

കോഴിക്കോട് വ്യാജ സിഗരറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്ത രണ്ടുപേര്‍ പിടിയിൽ. കുന്ദമംഗലം സ്വദേശിയും കോട്ടയം സ്വദേശിയുമാണ് ഏഴു പാക്കറ്റ് വ്യാജ സിഗരറ്റുകളുമായി പിടിയിലായത്. പ്രമുഖ സിഗരറ്റ് കമ്പനിയുടെ പേരിലുള്ള വ്യാജ സിഗരറ്റുകളാണ് നിര്‍മിച്ച് വിൽപ്പന നടത്തിയിരുന്നത്.

കൂടുതൽ വായിക്കൂ

06:11 PM (IST) Mar 14

കളമശ്ശേരിയിലെ കഞ്ചാവ്: കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി, 'കോളേജുകളിലും ഹോസ്റ്റലിലും പ്രത്യേക പരിശോധന നടത്തും'

'കൊച്ചി മെട്രോപോളിറ്റി നഗരം എന്ന നിലയിൽ നിരവധി ആളുകൾ വന്നു പോകുന്ന ഇടമാണ്. കൊച്ചിയിൽ ലഹരി വ്യാപനമുള്ള ഇടമാണ് എന്ന് വരുത്തി തീർക്കേണ്ടതില്ല'

കൂടുതൽ വായിക്കൂ

06:10 PM (IST) Mar 14

പാസ്പോര്‍ട്ട് വെരിഫിക്കേഷന് കൈക്കൂലി; എറണാകുളത്ത് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

എറണാകുളം വരാപ്പുഴയിൽ പാസ്പോർട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ.  വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ സി പി ഒ എൽദോ പോൾ ആണ് വിജിലൻസിന്‍റെ പിടിയിലായത്.

കൂടുതൽ വായിക്കൂ

06:09 PM (IST) Mar 14

അല്ല ചേട്ടമ്മാരെ, പെണ്ണുങ്ങള്‍ കാറോടിച്ച് പോകുമ്പോള്‍ മാത്രം നിങ്ങള്‍ക്കെന്താണിത്ര 'പുച്ഞം'?

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

കൂടുതൽ വായിക്കൂ

06:04 PM (IST) Mar 14

Malayalam Short Story : നാദിയ, ഇ ബി ജോണ്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇ ബി ജോണ്‍ എഴുതിയ ചെറുകഥ

കൂടുതൽ വായിക്കൂ

05:58 PM (IST) Mar 14

95 ശതമാനം ബ്ലോക്ക്, പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ ആനന്ദകുമാറിന് അടിയന്തര ശാസ്ത്രക്രിയ

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിലാണ് ആനന്ദകുമാർ ഇപ്പോള്‍. ആഞ്ജിയോഗ്രാം നടത്തിയപ്പോൾ 95 ശതമാനം ബ്ലോക്ക് കണ്ടെത്തിയെന്ന് ഡോക്ടർ അറിയിച്ചു.

കൂടുതൽ വായിക്കൂ

05:38 PM (IST) Mar 14

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂര്‍ ഇരിട്ടിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. ആയിരക്കളം സ്വദേശി രോഹിണിക്കാണ് പരിക്കേറ്റത്. തൊഴിലുറപ്പ് തൊഴിലാളികള്‍ തോട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.

കൂടുതൽ വായിക്കൂ

05:30 PM (IST) Mar 14

പാതിവില തട്ടിപ്പ് കേസ്; ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി ആനന്ദകുമാർ, വിശദീകരണം തേടി

പാതിവില തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും എൻ ജി ഒ കോൺഫെഡറേഷന്‍റെ ചെയർമാൻ എന്ന നിലയിലാണ് പ്രവർത്തിച്ചതെന്നും ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷയിലുണ്ട്. ഹർജി സർക്കാരിന്‍റെ മറുപടിയ്ക്കായി മാറ്റി.

കൂടുതൽ വായിക്കൂ

05:29 PM (IST) Mar 14

യാക്കോബായ മറ്റൊരു സഭയെങ്കിൽ പളളിയടക്കമുള്ളവ തിരികെ നൽകണം: ഓർത്തഡോക്സ് സഭ

രണ്ടും വ്യത്യസ്ത സഭകളാണെന്ന യാക്കോബായ സഭാ നിലപാടിനെതിരെയാണ് പ്രതികരണവുമായി ഓർത്തഡോക്സ് സഭ

കൂടുതൽ വായിക്കൂ

05:14 PM (IST) Mar 14

മദ്യലഹരിയിൽ ദിവസങ്ങളോളം അമ്മക്ക് മകന്‍റെ ക്രൂരമർദനം; ഇടപെട്ട് ബന്ധുക്കൾ, ദൃശ്യങ്ങളടക്കം പകർത്തി, മകൻ പിടിയിൽ

തിരുവല്ലയിൽ മദ്യലഹരിയിൽ തുടര്‍ച്ചയായി അമ്മയെ മര്‍ദിച്ച സംഭവത്തിൽ മകൻ പിടിയിൽ. കവിയൂര്‍ സ്വദേശി സന്തോഷ് ആണ് പിടിയിലായത്. 75കാരിയായ സരോജിനിക്കാണ് നാളുകളായി മര്‍ദനമേറ്റിരുന്നത്. മര്‍ദനത്തിന്‍റെ വീഡിയോയടക്കം ബന്ധുക്കള്‍ പൊലീസിന് കൈമാറുകയായിരുന്നു.

കൂടുതൽ വായിക്കൂ

05:09 PM (IST) Mar 14

കനത്ത ചൂട്, നേരിട്ടുള്ള വെയിൽ കൊള്ളരുത്: ഗര്‍ഭിണികളും കുഞ്ഞുങ്ങളും പ്രായമായവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി

നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവ നട്ടുച്ചയ്‌ക്കോ സൂര്യനുമായി നേരിട്ട് ബന്ധപ്പെടുമ്പോഴോ മാത്രം ഉണ്ടാകണമെന്നില്ല. പ്രായമായവര്‍, രോഗികള്‍ എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളില്‍ പോലും ഇതുണ്ടാകാം.

കൂടുതൽ വായിക്കൂ

04:52 PM (IST) Mar 14

ഇംഗ്ലീഷ് പത്ര പരസ്യം കണ്ട് ആകൃഷ്ടനായ കാറളം സ്വദേശിയെ വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്ത് തട്ടിപ്പ്; പ്രതി റിമാൻഡിൽ

ഒരു കോടി മുപ്പത്തി നാല് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് പ്രതി റിമാൻഡിലായത്

കൂടുതൽ വായിക്കൂ

04:40 PM (IST) Mar 14

പാലക്കാട് വയറിളക്കം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു

അട്ടപ്പാടി വീട്ടിയൂർ ഊരിലെ രാജേഷ് - അജിത ദമ്പതികളുടെ മകനാണ് മരിച്ചത്. വയറിളക്കത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

കൂടുതൽ വായിക്കൂ

04:39 PM (IST) Mar 14

കളമശ്ശേരി പോളിടെക്നിക്കിലെ ലഹരിവേട്ട; പ്രാദേശിക നേതൃത്വത്തെ തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം, ജാഗ്രത കുറവുണ്ടായി

കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രാദേശിക എസ്എഫ്ഐ നേതൃത്വത്തെ തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം.എസ്എഫ്ഐ പ്രവര്‍ത്തകന് ജാഗ്രതക്കുറവുണ്ടായെന്നും നടപടിയുണ്ടാകുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞു.

കൂടുതൽ വായിക്കൂ

04:36 PM (IST) Mar 14

കെ രാധാകൃഷ്‌ണനുള്ള ഇഡി സമൻസ് ഗൂഢാലോചനകളുടെ തുടർച്ചയെന്ന് എംവി ഗോവിന്ദൻ; 'നിയമപരമായും രാഷ്ട്രീയമായും നേരിടും'

സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാനും പാർട്ടിയെയും സർക്കാരിനെയും ദുർബലപ്പെടുത്താനുമുള്ള നീക്കമാണ് ഇഡി സമൻസിന് പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

കൂടുതൽ വായിക്കൂ

04:24 PM (IST) Mar 14

സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു, 5 കുട്ടികൾക്ക് പരിക്കേറ്റു

മേപ്പാടി സ്വദേശി ഫൈസലാണ് മരിച്ചത്. അപകടത്തിൽ അഞ്ച് കുട്ടികൾക്ക് നിസ്സാര പരിക്കേറ്റു.

കൂടുതൽ വായിക്കൂ

03:59 PM (IST) Mar 14

അപകടം മത്സര ഓട്ടത്തിനിടെ; കൊച്ചിയിൽ ബസുകൾക്ക് ഇടയിൽപെട്ട് ബൈക് യാത്രിക മരിച്ചു, ഭ‍ർത്താവിന് ഗുരുതര പരുക്ക്

കൊച്ചിയിൽ ഒരേ ഉടമകളുടെ രണ്ട് ബസുകൾക്കിടയിൽപെട്ട് ബൈക്ക് യാത്രികയായ യുവതി മരിച്ചു, ഭർത്താവിന് പരുക്കേറ്റു

കൂടുതൽ വായിക്കൂ

03:54 PM (IST) Mar 14

കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ ലഹരിവേട്ട; പ്രതി ആകാശ് റിമാൻഡിൽ, കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്

ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആകാശ് റിമാൻഡിൽ. 14 ദിവസത്തെക്ക് റിമാൻഡ് ചെയ്തത്. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും.

കൂടുതൽ വായിക്കൂ

03:29 PM (IST) Mar 14

പൊള്ളുന്ന ചൂട്! 10 ജില്ലകളിൽ താപനില ഉയരും, യെല്ലോ അലർട്ട്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

ഇന്നും നാളെയും സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ  37 ഡ്രിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. 

കൂടുതൽ വായിക്കൂ

03:22 PM (IST) Mar 14

കെ കെ കൊച്ചിന് കേരളത്തിൻ്റെ യാത്രാമൊഴി: പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

അന്തരിച്ച ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ കെകെ കൊച്ചിൻ്റെ മൃതദേഹം സംസ്കരിച്ചു

കൂടുതൽ വായിക്കൂ

03:16 PM (IST) Mar 14

ഇന്ന് 70 ലക്ഷമാണ് സമ്മാനം; അറിയാം നിർമൽ ലോട്ടറി ഫലം

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.

കൂടുതൽ വായിക്കൂ

03:14 PM (IST) Mar 14

ഗാന്ധി​ഗ്രാമം ഫൗണ്ടേഷൻ ദളിത് കോൺക്ലേവ് സംഘടിപ്പിക്കും,രാജ്യമാകെ ദളിത് വിപ്ലവം അനിവാര്യമെന്ന് ചെന്നിത്തല

ദളിത് മുന്നേറ്റം ലക്ഷ്യം വച്ച് വിവിധ രാഷ്ട്രീയ നേതാക്കളെയും ദളിത് ആദിവാസി മുന്നേറ്റ നായകരെയും അണിനിരത്തി, ഈ മാസം 23ന് തിരുവനന്തപുരത്താണ് കോൺക്ലേവ് നടത്തുന്നത്. ​

 

കൂടുതൽ വായിക്കൂ

More Trending News