പാലക്കാട് -കോഴിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു.ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഒരാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പാലക്കാട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാൾക്ക് സാരമായി പരിക്കേറ്റു. ദേശീയപാതയിലെ കൊമ്പത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് 8.30 ഓടെയായിരുന്നു അപകടമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

താഴെക്കോട് സ്വദേശികളായ മുതിരമണ്ണ നിതീഷ് (25) കപ്പൂരി വീട്ടിൽ മൻസൂർ (24) പൂക്കോടൻ വീട്ടിൽ നിയാസ് ( 20 )മണ്ണാർക്കാട് സ്വദേശിയായ തൃക്കപ്പറ്റ പുഷ്പ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നിതീഷിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഒന്നര വര്‍ഷത്തോളം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


YouTube video player