എറണാകുളം വരാപ്പുഴയിൽ പാസ്പോർട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ.  വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ സി പി ഒ എൽദോ പോൾ ആണ് വിജിലൻസിന്‍റെ പിടിയിലായത്.

എറണാകുളം: എറണാകുളം വരാപ്പുഴയിൽ പാസ്പോർട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ സി പി ഒ എൽദോ പോൾ ആണ് വിജിലൻസിന്‍റെ പിടിയിലായത്. ഉച്ചയോടെ ചെട്ടിഭാഗം ഭാഗത്ത് വച്ച് വരാപ്പുഴ സ്വദേശിയിൽ നിന്ന് പണം കൈപ്പറ്റുന്നതിനിടെയാണ് എൽദോ പോൾ പിടിയിലായത്. നേരത്തെ വഴിവിട്ട ഇടപാടുകളെ തുർന്ന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് എൽദോ പോളെന്ന് വിജിലൻസ് വ്യക്തമാക്കി.

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

YouTube video player