Published : Aug 14, 2025, 06:33 AM ISTUpdated : Aug 14, 2025, 11:30 PM IST

കുവൈത്തിലെ വിഷമദ്യ ദുരന്തം; മരിച്ചവരിൽ മലയാളിയും; മരിച്ചത് കണ്ണൂര്‍ സ്വദേശി

Summary

ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന കടുത്ത നിലപാടില്‍ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ. നിർദേശം പാലിക്കരുതെന്ന് കോളേജുകള്‍ക്ക് നിര്‍ദേശം നൽകിയിരിക്കുകയാണ് സർക്കാര്‍. പരിപാടി നടത്തിയാൽ തടയുമെന്നാണ് എസ്എഫ്ഐയുടേയും കെഎസ്‍യുവിൻ്റേയും നിലപാട്. വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി ഗവർണറും കേരള സർക്കാറും തമ്മിൽ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

kuwait liqour tragedy kannur native dies

11:30 PM (IST) Aug 14

കുവൈത്തിലെ വിഷമദ്യ ദുരന്തം; മരിച്ചവരിൽ മലയാളിയും; മരിച്ചത് കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ (31) ആണ് മരിച്ചത്. കുവൈത്ത് വിഷമദ്യ ദുരത്തിൽ 40 ഇന്ത്യക്കാര്‍ ചികിത്സയിലുള്ളതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിരുന്നു

Read Full Story

10:23 PM (IST) Aug 14

വോട്ട് കൊള്ള - മോദിക്ക് ഭരിക്കാൻ ധാർമികതയില്ല, സുപ്രീംകോടതി വിധി ജനാധിപത്യത്തെ സംരക്ഷിക്കുന്നതെന്ന് കെ സി വേണുഗോപാൽ

വോട്ട് കൊള്ളയിലൂടെ അധികാരത്തിലെത്തിയ മോദി സർക്കാരിന് ഭരിക്കാൻ ധാർമികതയില്ലെന്ന് കെസി വേണുഗോപാൽ എംപി. രാഹുൽ ഗാന്ധിയുടെ പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കെപിസിസി സംഘടിപ്പിച്ച ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ചിൽ അദ്ദേഹം സംസാരിക്കുകയായിരുന്നു.
Read Full Story

10:11 PM (IST) Aug 14

പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസുകാരി മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന താമരശ്ശേരി കോരങ്ങാട് സ്വദേശിയായ നാലാം ക്ലാസുകാരി മരിച്ചു.

Read Full Story

09:18 PM (IST) Aug 14

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത ചോദ്യം ചെയ്ത് വീണ്ടും കോൺഗ്രസ്, അനുരാഗ് താക്കൂറിന് കമ്മീഷൻ രേഖകൾ നൽകിയെന്ന് പവൻ ഖേര

കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനുമെതിരെ കള്ളവോട്ട് ആരോപണം ഉന്നയിക്കാന്‍ മുന്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന് രേഖകളെത്തിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് എഐസിസി വക്താവ് പവന്‍ ഖേര ആരോപിച്ചു.

Read Full Story

09:13 PM (IST) Aug 14

ശ്രീനാഥിനെ വെട്ടിക്കൊലപ്പെടുത്തിയത് 2003ൽ, പിടികിട്ടാപ്പുള്ളിയായി ഒളിവിൽ കഴിഞ്ഞത് 22 വർഷം, ഒടുവിൽ ബാം​ഗ്ലൂരിൽ നിന്നും പിടിയിൽ

കയ്പമംഗലം കൂരിക്കുഴി സ്വദേശി പാണ്ടികപറമ്പിൽ വീട്ടിൽ അജി എന്നറിയപ്പെടുന്ന അജയനെ(45)യാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്ത‌ത്.

Read Full Story

08:49 PM (IST) Aug 14

വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാൻ ആശുപത്രി വിട്ടു, ജയിലേക്ക് മാറ്റി

ജപ്പുര സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്.

Read Full Story

08:13 PM (IST) Aug 14

കെഎസ്ആര്‍ടിസിയിൽ നിര്‍ണായക തീരുമാനം; യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണി, ബസുകളുടെ വാതിലുകളിൽ കെട്ടിയിട്ടിരിക്കുന്ന കയറുകള്‍ നീക്കം ചെയ്യാൻ നിര്‍ദേശം

കയറുകൾ അടിയന്തരമായി മാറ്റിയില്ലെങ്കിൽ യൂണിറ്റ് അധികാരികൾ ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവിലുണ്ട്

Read Full Story

07:50 PM (IST) Aug 14

സന്തോഷ വാർത്ത, സർക്കാരിന്റെ നികുതിയിളവ് നേടാം; ജൈവ ഉറവിട മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിച്ചാൽ മതി, സർക്കാർ പ്രഖ്യാപനം

കേരളത്തിൽ പ്രതിദിനം ഉത്പാതിപിക്കുന്ന മുഴുവൻ സാനിറ്ററി പാഡുകളും സംസ്കരിക്കാനുള്ള പ്ലാൻ്റുകൾ ഈ മന്ത്രിസഭാ കാലഘട്ടത്തിൽ തന്നെ കേരളത്തിൽ ഉണ്ടാകും എന്നും മന്ത്രി ഉറപ്പ് നൽകി

Read Full Story

07:37 PM (IST) Aug 14

രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു; 127 സൈനികര്‍ക്ക് രാജ്യത്തിന്‍റെ ആദരം, ഓപ്പറേഷൻ സിന്ദൂറിൽ നിര്‍ണായക പങ്കുവഹിച്ചവര്‍ക്കും പുരസ്കാരം

മലയാളിയായ നാവികസേന കമാന്‍ഡര്‍ വിവേക് കുര്യാക്കോസിന് ധീരതയ്ക്കുള്ള നാവികസേന മെഡൽ സമ്മാനിക്കും. മലയാളി വൈസ് അഡ്മിറൽ എഎൻ പ്രമോദിന് യുദ്ധസേവ മെഡലും നൽകും

Read Full Story

07:14 PM (IST) Aug 14

'ഇന്ത്യ ജനാധിപത്യത്തിന്റെ ജനനി, എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണം'; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി

ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയെന്നും എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു

Read Full Story

07:07 PM (IST) Aug 14

​വിരുന്നിനില്ല; തമിഴ്നാട് ​ഗവർണർ ആർഎൻ രവിയുടെ ചായസത്കാരം ബഹിഷ്കരിച്ച് എംകെ സ്റ്റാലിൻ

ആർ.എൻ.രവി, തമിഴ്നാടിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നതിനിലാണ് ബഹിഷ്കരണം എന്ന് സർക്കാർ വ്യക്തമാക്കി.

Read Full Story

06:53 PM (IST) Aug 14

'ഓണാഘോഷത്തിന് മുണ്ടുടുത്ത് വരരുത്'; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മര്‍ദ്ദനം

ഓണാഘോഷത്തിന് മുണ്ടുടുക്കരുതെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്നാണ് പരിക്കേറ്റ കുട്ടിയുടെ പിതാവ് പറയുന്നത്.

Read Full Story

06:45 PM (IST) Aug 14

മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം, ഡ്രൈവർ മിനിലോറിക്കുള്ളിൽ കുടുങ്ങി

ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ വാതിൽ മുറിച്ചുമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്.

Read Full Story

06:26 PM (IST) Aug 14

ദേശീയ ബഹിരാകാശ ദിനാചരണത്തിൽ വിദ്യാർത്ഥികൾക്കൊപ്പം, ബഹിരാകാശ ദൗത്യങ്ങൾ പങ്കുവെച്ച് കുട്ടികൾക്കൊപ്പം വി.എസ്.എസ്.സി ഡയറക്ടർ

 തിരുവനന്തപുരം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ, ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചും ജീവിതവിജയത്തെക്കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു.  

Read Full Story

06:02 PM (IST) Aug 14

തൃക്കാക്കരയിൽ 5ാം ക്ലാസുകാരനെ ഓടിച്ച സംഭവം; 'കുട്ടി ടിസി വാങ്ങണ്ട, റിപ്പോർട്ട് കിട്ടിയാൽ സ്കൂൾ അധികൃതർക്കെതിരെ നടപടി ഉറപ്പ്' - മന്ത്രി വി ശിവൻകുട്ടി

തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ വൈകിയെത്തിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഓടിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ നടപടി ഉറപ്പെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ‌വി ശിവൻകുട്ടി.

Read Full Story

05:33 PM (IST) Aug 14

ജമ്മു കശ്മീർ മേഘവിസ്ഫോടനം - കിഷ്ത്വാറിലെ മിന്നൽപ്രളയത്തിൽ 33 മരണം, 50ലേറെ പേർക്ക് പരിക്ക്

ജമ്മുകശ്മീരിലെ മേഘവിസ്ഫോടനത്തിൽ മരണം 33 ആയി. കിഷ്ത്വാറിലാണ് മിന്നൽ പ്രളയമുണ്ടായത്.

Read Full Story

05:18 PM (IST) Aug 14

യോഗി ആദിത്യനാഥിനെ പ്രശംസിച്ചു, വനിതാ എംഎൽഎയെ അഖിലേഷ് യാദവ് പുറത്താക്കി

തന്റെ ഭർത്താവിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നീതി നടപ്പിലാക്കിയെന്ന നിയമസഭയിലെ പ്രസംഗത്തിന് പിന്നാലെയാണ് നടപടി. 

Read Full Story

04:57 PM (IST) Aug 14

24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ഒഡീഷ തീരത്തേക്ക് നീങ്ങാൻ സാധ്യത, കേരളത്തിൽ 5 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്

Read Full Story

04:35 PM (IST) Aug 14

മൊബൈലിൽ സംസാരിക്കുന്നുണ്ടോയെന്ന് സംശയം; കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെളളനാട് സ്വദേശി ബിൻസിയാണ് കൊല്ലപ്പെട്ടത്.

Read Full Story

03:50 PM (IST) Aug 14

അനധികൃത സ്വത്ത് സമ്പാദന കേസ്; എം ആർ അജിത് കുമാറിനെതിരായ ഉത്തരവ് ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നതെന്ന് പിവി അന്‍വര്‍

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്

Read Full Story

03:39 PM (IST) Aug 14

ബീഹാർ എസ്ഐആർ - നിർണായക നിർദേശവുമായി സുപ്രീം കോടതി, ഒഴിവാക്കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കണം

ഒഴിവാക്കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഒഴിവാക്കിയതിനുള്ള കാരണവും നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

Read Full Story

03:28 PM (IST) Aug 14

രേണുക സ്വാമി കൊലക്കേസ് - കന്നട നടൻ ദർശൻ തു​ഗുദീപയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

ദർശന് ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി നടപടിയെ ജസ്റ്റിസുമാരായ ജെ.ബി.പർദിവാലയും ആർ.മഹാദേവനും അടങ്ങിയ ബെഞ്ച് രൂക്ഷമായി വിമർശിച്ചു.

Read Full Story

03:27 PM (IST) Aug 14

'പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടര്‍ പട്ടിക പുറത്തുവിടട്ടെ'; തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് പവൻ ഖേര

രാഹുൽ വാർത്താ സമ്മേളനം നടത്തി ആറ് ദിവസത്തിനുള്ളിൽ ആറ് മണ്ഡലങ്ങളിലെ വിവരങ്ങൾ കമ്മീഷൻ ഠാക്കൂറിന് നൽകി എന്നാണ് പവൻ ഖേര പറയുന്നത്

Read Full Story

02:52 PM (IST) Aug 14

ജമ്മുകശ്മീരിൽ മേഘവിസ്ഫോടനം - മിന്നൽപ്രളയത്തിൽ 10 മരണം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

കിഷ്ത്വാറിലെ ചൊസിതി മേഖലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്.

Read Full Story

02:13 PM (IST) Aug 14

വോട്ട് ക്രമക്കേട്; ബിജെപിയുടെ തെളിവ് പൊളിഞ്ഞു, വയനാട്ടില്‍ മൂന്ന് മൈമൂനമാര്‍ വോട്ടു ചെയ്തത് മൂന്ന് ബൂത്തുകളില്‍

ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ മൂന്ന് മൈമൂനമാരേയും കണ്ടെത്തി. മൂന്നു പേരും മൂന്ന് പഞ്ചായത്തുകളിൽ താമസിക്കുന്നവരാണ്

Read Full Story

01:39 PM (IST) Aug 14

സ്കൂളില്‍ വൈകിയെത്തിയ വിദ്യാര്‍ത്ഥിയെ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ചു, ഇരുട്ട് മുറിയിൽ ഇരുത്തി; പരാതിയുമായി രക്ഷിതാക്കൾ

കുട്ടിയുടെ ടിസി തന്നുവിടുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞുവെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു

Read Full Story

01:12 PM (IST) Aug 14

വിഡി സവര്‍ക്കര്‍ മാനനഷ്ട കേസ്; ജീവന് ഭീഷണിയുണ്ടെന്ന ഹര്‍ജി പിന്‍വലിച്ച് രാഹുല്‍ ഗാന്ധി

ജീവന് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്

Read Full Story

12:47 PM (IST) Aug 14

പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയ സംഘത്തേയും പിടികൂടി

പാണ്ടിക്കാട് ജിഎൽപി സ്കൂളിന് സമീപത്ത് വെച്ചാണ് ഷമീറിനെ തട്ടിക്കൊണ്ടു പോയത്

Read Full Story

10:48 AM (IST) Aug 14

വിസി നിയമനം; സെര്‍ച്ച് കമ്മിറ്റിയിലേക്ക് പത്തു പേരടങ്ങിയ പട്ടിക തയ്യാറാക്കി സര്‍ക്കാര്‍, ഗവര്‍ണര്‍ സമയം നീട്ടി ചോദിക്കും

സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള പാനല്‍ ഗവര്‍ണറോടും സര്‍ക്കാരിനോടും നിര്‍ദേശിക്കാനാണ് കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നത്

Read Full Story

10:39 AM (IST) Aug 14

മന്ത്രി വീണ ജോർജിനെതിരായ വിമർശനത്തിൽ സിപിഎമ്മിൽ നടപടി; ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി, ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ ആരോ​ഗ്യമന്ത്രക്കെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.

Read Full Story

10:34 AM (IST) Aug 14

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ്പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

കേരളത്തില്‍ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്

Read Full Story

10:23 AM (IST) Aug 14

രക്ഷാബന്ധൻ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ ആർഎസ്എസ് പ്രവർത്തകന് മർദനമേറ്റു; 25 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

സംഭവത്തിൽ 25 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Full Story

10:11 AM (IST) Aug 14

മാസ്ക് ധരിച്ച് സ്കൂട്ടറിലെത്തി തട്ടിപ്പ്, എട്ട് വ്യാജ ലോട്ടറി ടിക്കറ്റുകൾ നല്‍കി പണം തട്ടി; പൊലീസില്‍ പരാതി

എട്ട് ടിക്കറ്റുകളുടെ സെറ്റ് നൽകി സമ്മാന തുകയായ 4000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു

Read Full Story

09:32 AM (IST) Aug 14

ജെയ്നമ്മ തിരോധനക്കേസ്; നിര്‍ണായക തെളിവ്, സെബാസ്റ്റ്യന്റെ വീട്ടിൽ നിന്നു കണ്ടെത്തിയ രക്തകറ ജെയ്നമ്മയുടേത്

തിരുവനന്തപുരത്തെ ഫോറെൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ ആണ് സ്ഥിരീകരണം വന്നത്

Read Full Story

09:20 AM (IST) Aug 14

'മറ്റൊരു ഡോക്റ്റർ പണം നൽകി സ്വന്തമായി വാങ്ങിയ ഉപകരണം ഉപയോഗിക്കാനാകില്ല'; കാരണം കാണിക്കൽ നോട്ടീസിന് ഡോ ഹാരിസിൻ്റെ മറുപടി

ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്.

Read Full Story

09:08 AM (IST) Aug 14

സെര്‍ച്ച് കമ്മിറ്റി രൂപീകരണം; പാനലിലേക്ക് പേരുകൾ നൽകാൻ ഗവർണർ സമയം നീട്ടി ചോദിക്കും

താൽകാലിക വിസി നിയമനത്തില്‍ ഇന്നലെയാണ് സുപ്രീം കോടതി വാദം കേട്ടത്. ഗവർണർക്കെതിരായി കേരള സര്‍ക്കാര്‍ നല്‍കിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്

Read Full Story

More Trending News