ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ വാതിൽ മുറിച്ചുമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്.
കണ്ണൂർ: ഇരിട്ടി-ഇരിക്കൂർ റോഡിൽ പടിയൂർ എസ്റ്റേറ്റിന് സമീപം മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തകർന്ന മിനിലോറിക്കുള്ളിൽ ഡ്രൈവർ കുടുങ്ങി. ഇരിട്ടിയിൽ നിന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ വാതിൽ മുറിച്ചുമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ഉടൻ തന്നെ ഇയാളെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


