മർദനത്തിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ലക്നൌ : ഉത്തർപ്രദേശിലെ ഹാപുരിൽ യുവതിയെയും കാമുകനെയും സഹോദരൻ പിസ ജോയിന്റിൽ കയറി മർദ്ദിച്ചു. സഹോദരിയെ കാമുകനൊപ്പം പിസ ജോയിന്റ് വെച്ച് കണ്ടതിനെ തുടർന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണം. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. മർദനത്തിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
സഹോദരൻ സഹോദരിയെയും കാമുകനെയും തുടർച്ചയായി അടിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ശേഷം ഇയാളുടെ സുഹൃത്തുക്കൾ ചേർന്ന് കാമുകനെ ചവിട്ടുകയും, ഇടിക്കുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിക്കുന്നതും പെൺകുട്ടി നിലത്ത് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. കാമുകനെ ആക്രമിക്കുന്ന സഹോദരനെ തടയാൻ ശ്രമിച്ച സഹോദരിയെ ഇയാൾ വീണ്ടും മർദിച്ചു. പിന്നീട് സംഘം കാമുകനെയും കൊണ്ട് ബലമായി അവിടെ നിന്ന് പോവുകയായിരുന്നു. വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ ഹാപുർ പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.

