സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് വ്യാപാരി മുഹമ്മദ് ഷെർഷാദ്. പാർട്ടി കുടുംബം തകർത്തവനൊപ്പമെങ്കിൽ പാർട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്നും ഷെർഷാദ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു.

10:43 PM (IST) Aug 20
സർക്കാർ ഉദ്യോഗസ്ഥയായ മകൾക്ക് കേസുമായി ബന്ധമില്ലെന്നും അകാരണമായി ഇവരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഇവരുടെ അഭിഭാഷകർ പൊലീസിനെ തടയുകയായിരുന്നു
09:56 PM (IST) Aug 20
എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമായി
09:14 PM (IST) Aug 20
ചങ്ങനാശ്ശേരി എസ്‍ബി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്
07:42 PM (IST) Aug 20
പാലക്കാട് മൂത്താൻതറയിലെ ദേവി വിദ്യാനികേതൻ സ്കൂളിന് സമീപമായിരുന്നു സംഭവം
07:29 PM (IST) Aug 20
മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ
06:53 PM (IST) Aug 20
ഒക്ടോബർ 22 മുതൽ 28വരെയായി തിരുവനന്തപുരത്ത് വെച്ചാണ് സംസ്ഥാന സ്കൂള്‍ കായികമേള നടക്കുന്നത്
06:44 PM (IST) Aug 20
ദില്ലി ദര്യഗഞ്ചിൽ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
06:14 PM (IST) Aug 20
ടാങ്കിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നതല്ലെന്നും വിഷയം ശ്രദ്ധയിഷപ്പെട്ട ഉടനെ ശുചീകരണം നടത്തിയെന്നും എഡിഎം പി സുരേഷ് പറഞ്ഞു
05:37 PM (IST) Aug 20
അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിൽ നിലപാട് തിരുത്തി ശശി തരൂർ എംപി.
04:02 PM (IST) Aug 20
അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വര്‍ഷം ജൂണിലാണ് നാലു പേരെയും പുറത്താക്കിയത്.
03:50 PM (IST) Aug 20
ഇരുപതുകാരിയെ കൊലപ്പെടുത്തി പെട്രൊളൊഴിച്ച് കത്തിച്ച കേസിലെ പ്രതിയാണ് പിടിയിലായിരിക്കുന്നത്.
03:27 PM (IST) Aug 20
അതിനിടെ അമിത് ഷാ ബില്ല് അവതരിപ്പിച്ചു പൂർത്തിയാക്കുകയായിരുന്നു.
03:03 PM (IST) Aug 20
തിരുവനന്തപുരം വർക്കലയിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടത്തിൽ ഒരു മരണം
02:38 PM (IST) Aug 20
ഇന്ന് ഉച്ചയോടെയാണ് സംഭവം.
02:13 PM (IST) Aug 20
തിരുവനന്തപുരം വർക്കലയിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം.
01:38 PM (IST) Aug 20
ബില്ലിൽ തനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ലെന്ന് തരൂർ പ്രതികരിച്ചു.
01:36 PM (IST) Aug 20
ഗോദ്ര സെവൻത് ഡേ സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
01:20 PM (IST) Aug 20
തുടര്‍ച്ചയായി 30 ദിവസമെങ്കിലും തടവില്‍ കഴിയേണ്ടി വന്നാല്‍ സ്ഥാനം നഷ്ടമാകുന്ന ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ് പാര്‍ലമെന്‍റില്‍ ഉയര്‍ന്നത്.
01:11 PM (IST) Aug 20
ആവശ്യമില്ലാത്ത വിവാദമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
12:57 PM (IST) Aug 20
കൊല്ലം കൊട്ടാരക്കര ബിവറേജസിൽ ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതികളായ രഞ്ജിത്തും ജിൻസണും പിടിയിൽ.
12:46 PM (IST) Aug 20
കോൺഗ്രസിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടിവിട്ടതെന്ന് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
12:34 PM (IST) Aug 20
പെൺകുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലിൽ നിന്നിറങ്ങിയ ശേഷം കാണാതായിരുന്നു
12:20 PM (IST) Aug 20
പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും, എന്‍ഡിഎ നേതാക്കള്‍ക്കും ഒപ്പമെത്തിയാണ് രാജ്യസഭ സെക്രട്ടറി ജനറലിന് മുന്‍പാകെ സി പി രാധാകൃഷ്ണന്‍ പത്രിക നല്‍കിയത്.
12:04 PM (IST) Aug 20
കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസുകാരായ കൃപേഷിനേയും ശരത് ലാലിനേയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
11:47 AM (IST) Aug 20
എബിവിപിയുടെ പരിപാടിക്ക് പങ്കെടുക്കാത്തതാണ് മർദ്ദനത്തിന് കാരണമെന്ന് വിദ്യാർത്ഥി പറയുന്നു.
11:23 AM (IST) Aug 20
പരിക്കേറ്റ അജ്മൽ റോഷനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
11:01 AM (IST) Aug 20
ബിന്ദുവിനെയും പ്രദീപ്കുമാറിനെയും ഇന്നലെ മുതൽ കണ്ടെത്താൻ സാധിച്ചിട്ടില്ല.
10:45 AM (IST) Aug 20
ഇരുവാഹനത്തിലുമുണ്ടായിരുന്ന ഇരുപതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
10:39 AM (IST) Aug 20
മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
10:03 AM (IST) Aug 20
സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിന് കുത്തേൽക്കുകയും ചെയ്തിരുന്നു.
09:45 AM (IST) Aug 20
ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടിൽ മധു (57) ആണ് മരിച്ചത്. ആഗസ്റ്റ് 14 നാണ് മകൻ സുധിഷ് അച്ഛനെ ക്രൂരമായി മർദിച്ചത്.
09:34 AM (IST) Aug 20
സംഭവത്തിൽ ഒരു യുവാവിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു.
09:16 AM (IST) Aug 20
ബില്ലിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ സഖ്യം അടിയന്തര യോഗം ചേർന്ന് നീക്കങ്ങൾ തീരുമാനിക്കും.
09:08 AM (IST) Aug 20
പറവൂർ കോട്ടുവള്ളിയിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാളെന്ന് വിവരം. വരാപ്പുഴ ഉരുട്ടി കൊലക്കേസിൽ കൈക്കൂലി വാങ്ങിയതിനാണ് പ്രദീപ് കുമാർ നടപടി നേരിട്ടത്.
09:07 AM (IST) Aug 20
തങ്ങള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കും കെഎസ്ഇബി ഫിക്സഡ് ചാര്‍ജ് ഈടാക്കുന്നുവെന്ന് സോളാര്‍ പാനൽ സ്ഥാപിച്ച ഉപഭോക്താക്കള്‍. നിയവിരുദ്ധമായ ഫിക്സഡ് ചാര്‍ജ് നിര്‍ത്തണമെന്നും അധികമായ പിടിച്ച പണം പലിശ സഹിതം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് പുരപ്പുറ സോളാര്‍ ഉത്പാദകരായ 6 പേര്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷനെ സമീപിച്ചു.
09:07 AM (IST) Aug 20
തങ്ങള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കും കെഎസ്ഇബി ഫിക്സഡ് ചാര്‍ജ് ഈടാക്കുന്നുവെന്ന് സോളാര്‍ പാനൽ സ്ഥാപിച്ച ഉപഭോക്താക്കള്‍. നിയവിരുദ്ധമായ ഫിക്സഡ് ചാര്‍ജ് നിര്‍ത്തണമെന്നും അധികമായ പിടിച്ച പണം പലിശ സഹിതം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് പുരപ്പുറ സോളാര്‍ ഉത്പാദകരായ 6 പേര്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷനെ സമീപിച്ചു.
09:05 AM (IST) Aug 20
എറണാകുളം കോട്ടുവള്ളിയിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ആശയ്ക്ക് പണം നൽകിയ ബിന്ദുവും ഭർത്താവും വീട്ടിൽ ഇല്ലെന്ന് വിവരം. ഇന്നലെ വൈകിട്ടോടെ രണ്ടുപേരും വീട്ടിൽ നിന്ന് പോയെന്ന് അയൽവാസികൾ പറയുന്നു.
09:05 AM (IST) Aug 20
സംസ്ഥാനത്ത് ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് സുരക്ഷാ നിയന്ത്രണം വരുന്നു. വൈദ്യുതി സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന ഊർജ വകുപ്പ് ഉത്തരവിറക്കി. അനുമതി ഇല്ലാതെ വലിയ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കും.
09:04 AM (IST) Aug 20
എറണാകുളത്ത് വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ വീട്ടമ്മയുടെ സംസ്കാരം ഇന്ന്. അയൽവാസിയായ റിട്ട. പൊലീസുകാരന്‍റെ ഭാര്യയുടെ ഭീഷണിക്ക് പിന്നാലെയാണ് ആശ പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയിൽ ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്.
09:02 AM (IST) Aug 20
അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.