ഒക്ടോബർ 22 മുതൽ 28വരെയായി തിരുവനന്തപുരത്ത് വെച്ചാണ് സംസ്ഥാന സ്കൂള്‍ കായികമേള നടക്കുന്നത്
തിരുവനന്തപുരം: സ്കൂള്‍ ഒളിമ്പിക്സായി നടത്തുന്ന സംസ്ഥാന സ്കൂള്‍ കായികമേളയിലും ഇനി സ്വര്‍ണക്കപ്പ്. സംസ്ഥാന സ്കൂള്‍ കലോത്സവം മാതൃകയിലാണ് സംസ്ഥാന സ്കൂള്‍ കായികമേളയിലും ഏറ്റവും കൂടുതൽ പോയിന്‍റ് കിട്ടുന്ന ജില്ലയ്ക്ക് സ്വർണക്കപ്പ് സമ്മാനിക്കുക. സ്കൂൾ ഒളിമ്പിക്സ് സംഘാടക സമിതി യോഗത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം. സ്വർണക്കപ്പിന്‍റെ രൂപകൽപ്പനയിൽ ഉടൻ തീരുമാനമുണ്ടാകും. ഒക്ടോബർ 22 മുതൽ 28വരെയായി തിരുവനന്തപുരത്ത് വെച്ചാണ് സംസ്ഥാന സ്കൂള്‍ കായികമേള നടക്കുന്നത്. കഴിഞ്ഞ വർഷം മുതലാണ് സംസ്ഥാന കായികമേള സ്കൂൾ ഒളിമ്പിക്സായി മാറിയത്.



