സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 8 ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കേരളാ തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. മറ്റന്നാൾ വരെ മഴ തുടർന്നേക്കും.

08:54 PM (IST) Jun 26
ജയ്ഷെ മുഹമ്മദ് ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ജമ്മു കശ്‌മീരിൽ ഒരു ഭീകരനെ വധിച്ചു
08:16 PM (IST) Jun 26
ഹയർ സെക്കൻഡറി ഉൾപ്പെടെ മുഴുവൻ സ്കൂളുകൾക്കും ബഡ്സ് സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്റസകൾക്കും അവധി ബാധകമാണ്.
08:03 PM (IST) Jun 26
ഭാരതാംബ വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഗവർണറുടെ മറുപടി കത്ത്
07:29 PM (IST) Jun 26
രജനികാന്ത്, കമൽഹാസൻ, സൂര്യ തുടങ്ങിയവരുടെ ബിഗ് ബജറ്റ് സിനിമകൾക്കെതിരെ റിലീസിന് പിന്നാലെ മോശം റിവ്യൂ പ്രചരിച്ചതോടെയാണ് നിർമാതാക്കളുടെ സംഘടന കോടതിയെ സമീപിച്ചത്.
06:42 PM (IST) Jun 26
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.3 അടിയായി. 136 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ ഷട്ടറുകൾ തുറക്കും
05:50 PM (IST) Jun 26
അതിശക്തമായ മഴയും കാറ്റും പരിഗണിച്ച് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
05:40 PM (IST) Jun 26
കണ്ണൂരിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ടയാളും തിരുവനന്തപുരത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയും മരിച്ചു.
05:40 PM (IST) Jun 26
ഇന്നും നാളെയും കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും ശക്തമാകാനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്
05:19 PM (IST) Jun 26
ലഹരി ഉപയോഗിക്കുന്നുവെന്ന് തോന്നിയാൽ അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി
04:53 PM (IST) Jun 26
ഇറാനിൽ നിന്നും 14 വിമാനങ്ങളിലായി 3426 ഇന്ത്യക്കാരെ ഒഴിപ്പിച്ചു
04:46 PM (IST) Jun 26
ഉപന്യാസ വിഭാഗത്തിലെ എൻഡോവ്മെന്റ് അവാർഡാണ് സ്വരാജിന് ലഭിച്ചത്
04:29 PM (IST) Jun 26
കേരള സാഹിത്യ അക്കാദമിയുടെ 2024 അവാർഡുകൾ പ്രഖ്യാപിച്ചു
03:52 PM (IST) Jun 26
ഹരിത കർമ സേനാംഗങ്ങളുടെ പണം തട്ടിയെടുത്തെന്നും സേനാംഗത്തെ ഭീഷണിപ്പെടുത്തിയെന്നും ബിജെപി കൗൺസിലർക്കെതിരെ ആരോപണം
03:44 PM (IST) Jun 26
സംസ്ഥാനത്ത് പെരുമഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പിന്‍റെ ഭാഗമായി റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്
02:55 PM (IST) Jun 26
ഗായത്രി പുഴയിൽ കാണാതായ ബിരുദ വിദ്യാർത്ഥിയുടെ മൃതദേഹം പട്ടാമ്പിക്കടുത്ത് ഭാരതപ്പുഴയിൽ കണ്ടെത്തി
02:29 PM (IST) Jun 26
സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടികയായി
02:10 PM (IST) Jun 26
രാജ്യത്തെ എല്ലാ ഭാഷകളുമായും ഹിന്ദി ഭാഷയും ചേർന്ന് മുന്നോട്ട് പോകുമെന്നും അമിത് ഷാ പറഞ്ഞു
01:37 PM (IST) Jun 26
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
01:20 PM (IST) Jun 26
ഫോൺ ചോർത്തൽ ആരോപണത്തിലെ അന്വേഷണം സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് അവസാനിപ്പിച്ചതെന്ന് ഹൈക്കോടതി. പി വി അന്‍വര്‍ സമാന്തര സംവിധാനമാണോയെന്ന് ഹൈക്കോടതി ചോദിച്ചു.
12:59 PM (IST) Jun 26
എറണാകുളത്ത് ഹൈബി ഈഡൻ എംപി വിദ്യാർത്ഥികൾക്കിടയിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായി നോ എൻട്രിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
12:26 PM (IST) Jun 26
വിശ്വാസികള്‍ക്കിടയിലെ നവോത്ഥാന മുന്നേറ്റം ലക്ഷ്യമാക്കിയാണ് സമസ്ത രൂപീകരിക്കുന്നത്.1925ല്‍ കോഴിക്കോട് കുറ്റിച്ചിറ ജുമാ മസ്ജിദില്‍ സുന്നിവിഭാഗക്കാരായ പണ്ഡിതരുടെ സംഗമത്തില്‍ നിന്നാണ് സമസ്തയുടെ തുടക്കം
12:23 PM (IST) Jun 26
യഥാർത്ഥ ആഘോഷം തങ്ങളുടേതാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
11:52 AM (IST) Jun 26
നിലമ്പൂരിൽ കണക്കുകൂട്ടല്‍ പിഴച്ചെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ വിമർശനം. എം വി ഗോവിന്ദന്‍റെ ആർഎസ്എസ് ബന്ധ പരാമർശത്തിലും വിമർശനം ഉയര്‍ന്നു.
11:40 AM (IST) Jun 26
ചൂരൽമല സ്വദേശികളായ ആറു പേർക്കെതിരെയാണ് മേപ്പാടി പൊലീസ് കേസ് എടുത്തത്
11:26 AM (IST) Jun 26
പ്രതിപക്ഷ നേതാവ് നന്നായി പ്രവർത്തിച്ചുവെന്നും ഇതിനോടൊപ്പം ചെന്നിത്തല പറഞ്ഞു.
11:11 AM (IST) Jun 26
പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
10:45 AM (IST) Jun 26
സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വിഷ്ണുദത്തിന്‍റെ അമ്മ പത്മിനിയെ (60 ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
10:29 AM (IST) Jun 26
ജലവൈദ്യുതി പദ്ധതി പ്രദേശത്ത് ഉണ്ടായിരുന്ന ഇരുപതോളം തൊഴിലാളികളെ ഒഴുക്കിൽപ്പെട്ട് കാണാതായി
10:22 AM (IST) Jun 26
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ വെൽഫയർ പാർട്ടിയും ജമാഅത്തെ ഇസ്ലാമിയുമെല്ലാം വലിയ ചർച്ചയായിരിക്കുന്ന സമയത്താണ് എസ്ഡിപിഐയുടെ റീലും ചർച്ചയാവുന്നത്.
09:50 AM (IST) Jun 26
കാറിന്റെ ടയർ പൊട്ടിയിട്ടും പിന്നോട്ട് അതിവേഗം കുതിച്ചു.
09:12 AM (IST) Jun 26
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
09:10 AM (IST) Jun 26
എന്നാല്‍, ഡൊണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനത്തോട് ഇറാന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
08:34 AM (IST) Jun 26
പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും ജയിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് നേടിയാണ്.
08:31 AM (IST) Jun 26
കൂടിക്കാഴ്ചയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷവും ചർച്ചയായി
08:30 AM (IST) Jun 26
കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറെ എതിർപ്പ് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് ഗവർണർക്ക് കത്ത് നൽകി. ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ പരിപാടികളിൽ പാടില്ലെന്നു കത്തിൽ പറയുന്നു. കത്തിൽ രാജ്ഭവൻ മറുപടി നൽകും. അതേസമയം, വിദ്യാഭ്യാസ മന്ത്രിയുടെ ബഹിഷ്കരണതിനെതിരെ ഗവർണറും സർക്കാറിന് കത്ത് നൽകും.
08:30 AM (IST) Jun 26
പേരിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള കേന്ദ്ര സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റി ഇന്ന് കാണും. മുംബൈയിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ജെഎസ്കെയുടെ സംവിധായകനും നിർമ്മാതാവും മുംബൈയിൽ എത്തിയിട്ടുണ്ട്. ചിത്രത്തിന് സെൻസർ സെർട്ടിഫിക്കറ്റ് അനുവദിക്കാത്തതിൽ ഹൈക്കോടതി ഇന്നലെ സെൻസർ ബോർഡിനോട് വിശദീകരണം ചോദിച്ചിരുന്നു. സിനിമ കണ്ടു റിവ്യൂ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം ഹൈക്കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും. നാളെ തീയേറ്ററുകളിൽ എത്തേണ്ട ചിത്രത്തിന്റെ റിലീസ് നേരത്തെ തന്നെ മാറ്റിവച്ചിരുന്നു.
08:29 AM (IST) Jun 26
വയനാട്ടിൽ വ്യാപകമായി ശക്തമായ മഴ തുടരുന്നു. കനത്ത മഴയിൽ കല്ലൂർ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. മുൻ കരുതലെന്ന നിലയിലാണ് കുട്ടികളടക്കം എട്ട് പേരെയാണ് തിരുവണ്ണൂർ അംഗനവാടിയിലേക്ക് മാറ്റിയത്.ശേഷിക്കുന്ന കുടുംബങ്ങളും ക്യാമ്പിലേക്ക് മാറും.രാത്രി പതിനൊന്നരയോടെ നൂൽപ്പുഴ പഞ്ചായത്ത് അധികൃതരും പൊലിസുമെത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.
08:29 AM (IST) Jun 26
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെ ചൊല്ലിയുള്ള പോര് പുതിയ തലത്തിലേക്ക്. ഇന്നലെ കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ ചിത്രം വച്ചതിനെ ചൊല്ലിയുള്ള പ്രതിഷേധം വൻ സംഘർഷമായി മാറിയിരുന്നു. ഗവർണർക്കെതിരായ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് എസ്എഫ്ഐയുടെയും കെഎസ്‍യുവിന്റെയും തീരുമാനം.
08:29 AM (IST) Jun 26
സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തിൽ ഗവർണ്ണറുടെ പരിപാടിയുടെ സംഘാടകർക്കെതിരെ നടപടിക്ക് സർവ്വകലാശാല. ശ്രീ പദ്മനാഭ സ്വാമി സേവാ സമിതിക്കെതിരെയാണ് നീക്കം. നിബന്ധന ലംഘിച്ചു എന്നാണ് സർകലാശാലയുടെ വിമർശനം. റദ്ദാക്കിയിട്ടും പരിപാടി തുടർന്നുവെന്ന് സർവകലാശാല വിമർശിച്ചു. നിയമ പരിശോധനക്ക് ശേഷം നടപടിയുമായി മുന്നോട്ട് പോവാനാണ് സർവ്വകലാശാലയുടെ തീരുമാനം. ഇന്നലെ വൈകുന്നേരമാണ് ഗവർണറുടെ പരിപാടി നടന്നത്. സ്ഥലത്ത് എസ്എഫ്ഐ-കെഎസ്‍യു പ്രതിഷേധം ശക്തമായിരുന്നു
08:28 AM (IST) Jun 26
തെന്നിന്ത്യൻ സിനിമകളിലെ പ്രമുഖ നടി മീന രാഷ്ടീയത്തിലേക്കെന്ന് അഭ്യൂഹം. മീന ബിജെപിയില്‍ ചേരുമെന്നും പാര്‍ട്ടിയില്‍ സുപ്രധാന ചുമതലവഹിക്കുമെന്നുമാണ് വാർത്തകൾ. മീനയുടെ ദില്ലി സന്ദർശനത്തോടെയാണ് രാഷ്ട്രീയപ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങളും ഉയർന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മീന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ സന്ദര്‍ശിച്ചിരുന്നു. ഉപരാഷ്ടപതി ജഗദീപ് ധൻകർ അടക്കമുള്ളവരുമായി മീന കൂടിക്കാഴ്ച നടത്തി. മീന ബിജെപിയിലേക്കെന്ന് വാർത്തകളോട് പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാര്‍ നാഗേന്ദ്രൻ പറഞ്ഞു.