എറണാകുളത്ത് ഹൈബി ഈഡൻ എംപി വിദ്യാർത്ഥികൾക്കിടയിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായി നോ എൻട്രിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

കൊച്ചി: നർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസെന്ന് നടൻ പൃഥ്വിരാജ്. സിനിമ മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല ലഹരി വ്യാപനമെന്നും അങ്ങനെ ഒരു ചിത്രീകരണമാണ് പൊതുവെ കാണുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. എറണാകുളത്ത് ഹൈബി ഈഡൻ എംപി വിദ്യാർത്ഥികൾക്കിടയിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ ‘നോ എൻട്രി’യിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. 

സിനിമ മേഖലയിൽ പ്രശ്നം ആണ്. പക്ഷേ ഷൂട്ടിംഗ് സെറ്റിൽ നിന്നുമല്ല, ലഹരിയിലേക്ക് നിങ്ങളുടെ വീട്ടിലേക്കാകും ദൂരം കുറവ്. ലഹരി ഉപയോഗത്തിലൂടെ ഒരു മഹത് കൃതിയും ഇവിടെ രചിച്ചിട്ടില്ല. അത്തരം ഒരു പ്രതീതി സിനിമ മേഖലയിൽ ദൗർഭാ​ഗ്യകരമായി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അത് സത്യമല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. 

നർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് ആണ്. ലഹരി ഉപയോഗിച്ചാൽ മാത്രമേ ക്രീയേറ്റീവ് ആയി ചിന്തിക്കാൻ പറ്റൂ എന്നൊരു ധാരണ ഉണ്ട്. അങ്ങനെ ഒന്നില്ല. തനിക്ക് അറിയാവുന്ന തിരക്കഥാകൃത്തുകൾ ലഹരി ഉപയോഗം നിർത്തിയ ശേഷമാണ് മികച്ച കൃതികൾ രചിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തവർക്കൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിയാണ് പൃഥ്വിരാജ് അവസാനിപ്പിച്ചത്. 

YouTube video player