ജയ്ഷെ മുഹമ്മദ് ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ജമ്മു കശ്‌മീരിൽ ഒരു ഭീകരനെ വധിച്ചു

ദില്ലി: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി. ജമ്മു കാശ്മീരിലെ ഉദ്ധംപൂരിലാണ് സംഭവം. സുരക്ഷാസേനയുടെ ആക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ സ്ഥലത്ത് ഒളിച്ചിരിക്കുന്നതായാണ് സൈന്യത്തിൻ്റെ സംശയം. പ്രദേശം വളഞ്ഞ് ഭീകരരെ പിടികൂടാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന. എന്നാൽ പ്രതികൂല കാലാവസ്ഥ തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രാവിലെ എട്ടരയോടെയാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.

YouTube video player