Published : Feb 28, 2026, 05:36 AM ISTUpdated : Feb 28, 2026, 08:16 PM IST

Malayalam News Live: ഗൾഫിലേക്ക് മിസൈൽ തൊടുത്തത് പണിയായി, ഇറാൻ ഒറ്റപ്പെട്ടു; യുഎസ് സൈനിക താവളങ്ങളെ ലക്ഷമിട്ട് ഗൾഫിലേക്ക് ആക്രമണം വേണ്ടെന്ന് ജിസിസി, 'പ്രതിരോധിക്കും'

Summary

മന്ത്രി വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ അറസ്റ്റിലായ കെ.എസ്.യു നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.

 

08:16 PM (IST) Feb 28

ഗൾഫിലേക്ക് മിസൈൽ തൊടുത്തത് പണിയായി, ഇറാൻ ഒറ്റപ്പെട്ടു; യുഎസ് സൈനിക താവളങ്ങളെ ലക്ഷമിട്ട് ഗൾഫിലേക്ക് ആക്രമണം വേണ്ടെന്ന് ജിസിസി, 'പ്രതിരോധിക്കും'

ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്കെതിരെ ജിസിസി രാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്ത്. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന നിലപാട് അംഗീകരിക്കില്ല. പ്രതിരോധിക്കാൻ എല്ലാ ശേഷിയും ഉപയോഗിക്കുമെന്നും ജിസിസി

Read Full Story

07:28 PM (IST) Feb 28

ജീവനക്കാർക്ക് പിണറായി സർക്കാരിന്‍റെ 'വിഷു കൈനീട്ടം', ശമ്പളത്തിന്‍റെ 50 ശതമാനം വരെ പെൻഷൻ! അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ 1 ന് യാഥാർഥ്യമാകും, ഉത്തരവിറങ്ങി

പിണറായി സർക്കാർ സംസ്ഥാന ജീവനക്കാർക്കായി പുതിയ 'അഷ്വേർഡ് പെൻഷൻ പദ്ധതി' നടപ്പിലാക്കാൻ ഉത്തരവിറക്കി. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതി, വിരമിക്കുമ്പോഴുള്ള അടിസ്ഥാന ശമ്പളത്തിന്‍റെ 50% വരെ പെൻഷൻ ഉറപ്പാക്കുന്നു

Read Full Story

06:31 PM (IST) Feb 28

അതിശക്ത നിലപാടുമായി റഷ്യ രംഗത്ത്, ഇറാന് നേരെയുള്ള ആക്രമണം ഉടൻ നിർത്തണം, യുഎൻ സുരക്ഷാ കൗൺസിൽ വിളിക്കണം; 'ട്രംപിന്‍റെ യഥാർത്ഥ മുഖം പുറത്തുവന്നു'

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കത്തിൽ റഷ്യ ശക്തമായ നിലപാട് സ്വീകരിച്ചു. ആക്രമണം ഉടൻ നിർത്തി യുഎൻ സുരക്ഷാ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട റഷ്യ, ഏകപക്ഷീയമായ സൈനിക നടപടി ലോകസമാധാനത്തിന് ഭീഷണിയാണെന്നും മുന്നറിയിപ്പ് നൽകി

Read Full Story

02:02 PM (IST) Feb 28

സംശയം വേണ്ട, ലക്ഷ്യം ഇറാനിലെ ഭരണമാറ്റം തന്നെ; 'കീഴടങ്ങുക, അല്ലെങ്കിൽ മരണം'; ആയുധം വെച്ച് കീഴടങ്ങണമെന്ന് ഇറാൻ സേനക്ക് ട്രംപിന്‍റെ അന്ത്യശാസനം

ഇറാനെതിരായ ആക്രമണത്തിന്റെ ലക്ഷ്യം ഭരണമാറ്റമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. കീഴടങ്ങുക അല്ലെങ്കിൽ മരണം എന്ന അന്ത്യശാസനം ഇറാൻ സേനയ്ക്ക് നൽകിയ ട്രംപ്, ആണവായുധം നേടുന്നതിൽ നിന്നും ഇറാനെ തടയുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി

Read Full Story

12:50 PM (IST) Feb 28

രാജി പ്രഖ്യാപിച്ച് ആർഎസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറി; തീരുമാനം സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന്

ആർഎസ്പി നേതാവ് എൻ നൗഷാദ് രാജി പ്രഖ്യാപിച്ചു. ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തെ തുടർന്നാണ് തീരുമാനം.

Read Full Story

12:43 PM (IST) Feb 28

ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു

ലോകത്തെ ഞെട്ടിച്ച് ഇസ്രായേൽ. പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനെ ഇസ്രയേൽ ആക്രമിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി

Read Full Story

12:05 PM (IST) Feb 28

അടൂരിലെ സ്വകാര്യ ഹോട്ടലിൽ രാഹുലും വികെ ശ്രീകണ്ഠനും തമ്മിൽ കൂടിക്കാഴ്ച്ച; ദൃശ്യങ്ങൾ പുറത്ത്, സൗഹൃദസംഭാഷണമെന്ന് എംപി

അടൂരിലെ സ്വകാര്യ ഹോട്ടലിൽ ആയിരുന്നു കൂടിക്കാഴ്ച. ദീർഘനേരം നീണ്ടുനിന്നതായിരുന്നു കൂടിക്കാഴ്ച്ച. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ഒട്ടേറെ രാഷ്ട്രീയ മാനങ്ങളുണ്ട്.

Read Full Story

11:39 AM (IST) Feb 28

വീട്ടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്നു; വെള്ളനാട് ശശിക്കെതിരെ കേസെടുത്തു

വീട്ടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്നതിന് വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ വെള്ളനാട് ശശിക്കെതിരെ കേസെടുത്തു. നിരന്തരം വിവാദത്തിൽപ്പെടുന്നയാളാണ് വെള്ളനാട് ശശി.

Read Full Story

11:21 AM (IST) Feb 28

ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ മൂത്രനാളിയിൽ മുറിവേറ്റു; തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് യുവതി

കുന്നുംപറമ്പ് സ്വദേശിനി സുജയാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ആരോപണം ഉയർത്തിയത്. ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ സുജയുടെ മൂത്രനാളിയിൽ മുറിവേറ്റെന്നും അബദ്ധം പറ്റിയതായി ഡോക്ടർ ബന്ധുക്കളെ അറിയിച്ചെന്നും സുജ പറഞ്ഞു.

Read Full Story

11:16 AM (IST) Feb 28

`കേരള സ്റ്റോറി 2' റിലീസ് - സിനിമ ഉറപ്പായും കാണുമെന്ന് കുമ്മനം രാജശേഖരൻ; മലയാളികൾ ഒരേ മനസ്സോടെ ബഹിഷ്കരിക്കുമെന്ന് എ എ റഹീം

`കേരള സ്റ്റോറി 2' ഉറപ്പായും കാണുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. `കേരള സ്റ്റോറി 2'നെ മലയാളികൾ ഒരേ മനസ്സോടെ ബഹിഷ്കരിക്കുമെന്ന് എ എ റഹീം എംപി

Read Full Story

09:19 AM (IST) Feb 28

എടപ്പാളിൽ ക്ഷേത്രോത്സവത്തിൽ വെടിക്കെട്ട് അപകടം; ഒരാൾക്ക് പരിക്ക്, രണ്ടുപേർക്കെതിരെ കേസെടുത്തു

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ​ഗുരുതരമല്ല. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ചങ്ങരംകുളം പൊലീസ് കേസ് എടുത്തു.

Read Full Story

08:42 AM (IST) Feb 28

പുതിയതായി അച്ചടിച്ച കറൻസിയുമായി യാത്ര, വിമാനം നടുറോഡിൽ തകർന്നുവീണു; ബൊളീവിയിൽ 15 പേർ കൊല്ലപ്പെട്ടു

പുതിയ കറൻസിയുമായി പോയ ബൊളീവിയൻ വ്യോമസേനാ വിമാനം ലാ പാസിന് സമീപം തിരക്കേറിയ ഹൈവേയിൽ തകർന്നുവീണ് 15 പേർ മരിച്ചു. അപകടത്തെത്തുടർന്ന് റോഡുകളിൽ നോട്ടുകൾ ചിതറുകയും ഇത് കൈക്കലാക്കാൻ ജനങ്ങൾ ശ്രമിക്കുകയും ചെയ്തു. 

Read Full Story

08:36 AM (IST) Feb 28

ഭരണഘടന വിരുദ്ധ പ്രസംഗം; മന്ത്രി സജിചെറിയാനെ സഹായിച്ച് വീണ്ടും പൊലീസ്, തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

എഴുതിത്തള്ളാനുള്ള തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി. അന്വേഷണ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് മടക്കിയത്. വിവാദ പ്രസംഗം ലൈവ് ചെയ്ത മൊബൈൽ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.

Read Full Story

07:55 AM (IST) Feb 28

നഗരൂരിൽ പൊലീസ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവം - വഴിയെ പോകുന്നവർക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലീസ്; പ്രതിഷേധിച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

ന​ഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. വഴിയെ പോകുന്നവർക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലിസെന്ന് സംഘടന പറഞ്ഞു.

Read Full Story

07:23 AM (IST) Feb 28

ഇറാൻ- അമേരിക്ക ആണവ ചർച്ച - ചർച്ചകളിൽ സന്തുഷ്ടനല്ലെന്ന് ഡോണൾഡ് ട്രംപ്, പുരോ​ഗതി പങ്കുവെച്ച് ഒമാൻ

ഇറാനുമായുള്ള ചർച്ചകളിൽ അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും വേണ്ടിവന്നേക്കാം എന്നും ട്രംപ് പറഞ്ഞു.

Read Full Story

07:13 AM (IST) Feb 28

രണ്ട് വാഹനാപകടങ്ങളിൽ ആറ് മരണം; അപകടങ്ങൾ നടന്നത് പുലർച്ചെയോടെ

സംസ്ഥാനത്ത് രണ്ട് വാഹന അപകടങ്ങളിലായി ആറ് മരണം. തിരുവനന്തപുരം കരമനയിലും കോഴിക്കോട് നല്ലളത്തുമാണ് അപകടം ഉണ്ടായത്.

Read Full Story

06:37 AM (IST) Feb 28

ദില്ലിയെ പ്രണയഭൂമിയാക്കി തുലിപ് പുഷ്പങ്ങൾ; നഗരത്തിൽ നട്ടുവളർത്തിയത് 2.5 ലക്ഷം തുലിപ്പുകൾ

ദില്ലി നഗരത്തെ സ്വപ്നഭൂമിയാക്കി തുലിപ് പുഷ്പങ്ങൾ. ചരിത്രവും പ്രണയവും പൂത്ത് നിൽക്കുന്ന ദില്ലിയിലെ തുലിപ് വസന്തം കാണാൻ നിരവധി പേരാണ് എത്തുന്നത്.

Read Full Story

06:26 AM (IST) Feb 28

നന്ദി ഹിൽസിന്റെ താഴ്വാര തോപ്പുകൾ മുന്തിരിക്കുലകളാൽ സമൃദ്ധം; ബെംഗളൂരുവിലെ മുന്തിരിത്തോപ്പുകളിൽ വിളവെടുപ്പ് തുടങ്ങി

ബെംഗളൂരുവിലെ മുന്തിരിത്തോപ്പുകളിൽ വിളവെടുപ്പ് തുടങ്ങി. ദിവസവും ടൺ കണക്കിന് മുന്തിരിയാണ് ഇവിടെ നിന്ന് ലോറികളിലേറി അതിർത്തി കടക്കുന്നത്.

Read Full Story

06:04 AM (IST) Feb 28

തന്നെ അനുകൂലിച്ചവർക്ക് നേരെയുള്ള അതിക്രമങ്ങളിൽ പൊലീസ് നടപടിയില്ല; വി കുഞ്ഞികൃഷ്ണണൻ കുത്തിയിരിപ്പ് സമരത്തിലേക്ക്

പയ്യന്നൂരിലെ സിപിഎം ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി കു‌‌ഞ്ഞികൃഷ്ണൻ സമരത്തിലേക്ക്. പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരത്തിന് ആലോചന.

Read Full Story

05:49 AM (IST) Feb 28

പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവം - സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവത്തിൽ ഒൻപത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്.

Read Full Story

05:36 AM (IST) Feb 28

മന്ത്രിക്ക് പരിക്കേറ്റ സംഭവം: അറസ്റ്റിലായ കെ.എസ്.യു നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

മന്ത്രി വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ അറസ്റ്റിലായ കെ.എസ്.യു നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.

 

Read Full Story

More Trending News