LIVE NOW
Published : Jan 29, 2026, 06:04 AM ISTUpdated : Jan 29, 2026, 08:46 AM IST

Malayalam News Live: കായിക അധ്യാപകന്റെ ലൈംഗികാതിക്രമം - ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി, അധ്യാപകനെതിരെ മൂന്നാമത്തെ കേസെടുത്തു

Summary

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു. വിമാനം വാടകയ്ക്ക് നൽകിയ വിഎസ്ആർ കമ്പനി ഓഫീസിൽ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോയിലെ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തി. ബാരാമതിയിലെ അപകട സ്ഥലത്ത് ഇന്നും പരിശോധന തുടരും. ഇന്നലെ ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകുന്നേരം സമർപ്പിച്ചേക്കും.അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ നടക്കും.അജിത് പവാറിന്‍റെ ഭൗതിക ശരീരം രാവിലെ ഏഴുമണിയോടെ കത്തേവാഡിയിലെ വീട്ടിലെത്തിക്കും. ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ഇവിടെ നിന്ന് വിലാപയാത്രയായി സംസ്കാര ചടങ്ങുകള്‍ നടക്കുന്ന വിദ്യാ പ്രതിഷ്ഠാൻ കോളേജിൽ എത്തിക്കും. രാവിലെ 11നാണ് സംസ്കാര ചടങ്ങുകള്‍.

palakkad pocso case

08:46 AM (IST) Jan 29

കായിക അധ്യാപകന്റെ ലൈംഗികാതിക്രമം - ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി, അധ്യാപകനെതിരെ മൂന്നാമത്തെ കേസെടുത്തു

കായിക അധ്യാപകനായ വടക്കഞ്ചേരി വടക്കേക്കര സ്വദേശി മോശമായി പെരുമാറിയെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. വിദ്യാർത്ഥിയുടെ മൊഴിയിൽ അധ്യാപകനെതിരെ മൂന്നാമത്തെ എഫ്ഐആർ പൊലീസ് രജിസ്റ്റർ ചെയ്തു.

Read Full Story

08:22 AM (IST) Jan 29

അജിത് പവാറിൻ്റെ മരണം - വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു, ഓഫീസിൽ ഉദ്യോ​ഗസ്ഥരുടെ പരിശോധന

അന്വേഷണ സംഘം ദില്ലിയിലെ വിഎസ്ആർ വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു. ദില്ലി മഹിപാൽപൂരിലെ ഓഫീസിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. വിഎസ്ആർ കമ്പനി ഓഫീസിൽ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുകയും ചെയ്തു.

Read Full Story

08:22 AM (IST) Jan 29

സ്വപ്ന ബജറ്റായിരിക്കില്ല, എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന പ്രായോഗിക ബജറ്റായിരിക്കും; കെഎൻ ബാലഗോപാൽ

സ്വപ്ന ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും എന്നാൽ, എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. പ്രയോഗിക ബജറ്റായിരിക്കുമെന്നും ചെയ്യാൻ പറ്റാത്ത കാര്യങ്ങള്‍ പറയുന്ന ബജറ്റായിരിക്കില്ലെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.

Read Full Story

08:00 AM (IST) Jan 29

സര്‍ക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ, ഇത് വെറുമൊരു കാവൽ ബജറ്റായിട്ടേ കാണേണ്ടതുള്ളു; കെഎസ് ശബരീനാഥൻ

സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇത് വെറുമൊരു കാവൽ ബജറ്റായിട്ടേ കാണേണ്ടതുള്ളൂവെന്നും കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ

Read Full Story

07:28 AM (IST) Jan 29

കോട്ടാങ്ങൽ ടിഞ്ചു മൈക്കിള്‍ കൊലക്കേസ്; പത്തനംതിട്ട കോടതി ഇന്ന് വിധി പറയും

കോട്ടാങ്ങൽ ടിഞ്ചു മൈക്കിൾ കൊലക്കേസിൽ, പത്തനംതിട്ട കോടതി ഇന്ന് വിധി പറയും. തടിക്കച്ചവടക്കാരൻ കോട്ടാങ്ങൽ സ്വദേശി നസീറാണ് കേസിലെ പ്രതി. ടിഞ്ചുവിനെ, ബലാത്സംഗത്തിന് വിധേയയാക്കി കെട്ടി തൂക്കുകയായിരുന്നു

Read Full Story

07:21 AM (IST) Jan 29

അഴീക്കോട്, കൊടുവള്ളി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ്; സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അഴീക്കോട്, കൊടുവള്ളി മണ്ഡലങ്ങളിലെ 2016ലെ തെരെഞ്ഞെടുപ്പ് കേസുകൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.  അഴീക്കോട്കെ.എം ഷാജിയെയും കൊടുവള്ളിയിൽ കാരാട്ട് റസാഖിനെയും ഹൈക്കോടതി അയോഗ്യനാക്കിയതിനെതിരായ അപ്പീലിൽ സുപ്രീം കോടതി വാദം കേൾക്കും

Read Full Story

07:03 AM (IST) Jan 29

പാലക്കാട് ട്വന്‍റി ട്വന്‍റിയിൽ നിന്ന് കൂട്ടരാജി; മുതലമടയിൽ ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ പാര്‍ട്ടി വിട്ടു

പാലക്കാട് മുതലമടയിൽ ട്വന്‍റി ട്വന്‍റിയിൽ നിന്നും കൂട്ടരാജി. എൻഡിഎയുടെ ഘടകകക്ഷിയായതിൽ പ്രതിഷേധിച്ചാണ് കൂട്ടത്തോടെ ട്വന്‍റി ട്വന്‍റിയിൽ നിന്നും രാജി വെച്ചത്. ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവർത്തിച്ചവർ മുഴുവൻ ട്വന്‍റി ട്വന്‍റിയിൽനിന്നും രാജിവെച്ചു

Read Full Story

06:48 AM (IST) Jan 29

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ഇന്നും തുടരും; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി അവതരിപ്പിക്കും

പാർലമെന്‍റ് ബജറ്റ് സമ്മേളനം ഇന്നും തുടരും. മൂന്നാം മോദി സർക്കാരിന്‍റെ മൂന്നാം ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ അവതരിപ്പിക്കും

Read Full Story

06:33 AM (IST) Jan 29

125 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികള്‍; ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുയോഗവും വിവിധ കലാപരിപാടികളും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Read Full Story

More Trending News