അഴീക്കോട്, കൊടുവള്ളി മണ്ഡലങ്ങളിലെ 2016ലെ തെരെഞ്ഞെടുപ്പ് കേസുകൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.  അഴീക്കോട്കെ.എം ഷാജിയെയും കൊടുവള്ളിയിൽ കാരാട്ട് റസാഖിനെയും ഹൈക്കോടതി അയോഗ്യനാക്കിയതിനെതിരായ അപ്പീലിൽ സുപ്രീം കോടതി വാദം കേൾക്കും

ദില്ലി: അഴീക്കോട്, കൊടുവള്ളി മണ്ഡലങ്ങളിലെ 2016ലെ തെരെഞ്ഞെടുപ്പ് കേസുകൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അഴീക്കോട്കെ.എം ഷാജിയെയും കൊടുവള്ളിയിൽ കാരാട്ട് റസാഖിനെയും ഹൈക്കോടതി അയോഗ്യനാക്കിയതിനെതിരായ അപ്പീലിൽ സുപ്രീം കോടതി വാദം കേൾക്കും. ഇരുവരെയും അയോഗ്യരാക്കിയ വിധികൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേനീക്കണമെന്നാണ് എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന എം.വി നികേഷ് കുമാറിന്‍റെ ആവശ്യം. ഹൈക്കോടതി വിധിക്കെതിരെ താൻ നൽകിയ അപ്പീലിൽ വിശദമായ വാദം കേൾക്കണമെന്നാണ് കൊടുവള്ളി മുൻ എം എൽഎയായ കാരാട്ട് റസാഖ് ആവശ്യപ്പെടുന്നത്. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാന് അപ്പീലുകൾ വാദം കേൾക്കുക. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്.