കോട്ടാങ്ങൽ ടിഞ്ചു മൈക്കിൾ കൊലക്കേസിൽ, പത്തനംതിട്ട കോടതി ഇന്ന് വിധി പറയും. തടിക്കച്ചവടക്കാരൻ കോട്ടാങ്ങൽ സ്വദേശി നസീറാണ് കേസിലെ പ്രതി. ടിഞ്ചുവിനെ, ബലാത്സംഗത്തിന് വിധേയയാക്കി കെട്ടി തൂക്കുകയായിരുന്നു
പത്തനംതിട്ട: കോട്ടാങ്ങൽ ടിഞ്ചു മൈക്കിൾ കൊലക്കേസിൽ, പത്തനംതിട്ട കോടതി ഇന്ന് വിധി പറയും. തടിക്കച്ചവടക്കാരൻ കോട്ടാങ്ങൽ സ്വദേശി നസീറാണ് കേസിലെ പ്രതി. ടിഞ്ചുവിനെ, ബലാത്സംഗത്തിന് വിധേയയാക്കി കെട്ടി തൂക്കുകയായിരുന്നു. 2019 ഡിസംബർ 15നായിരുന്നുകൊലപാതകം. 20 മാസങ്ങൾക്കൊടുവിൽ ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം, അയാളുടെ വീട്ടിൽ കഴിയുന്നതിനിടെയാണ് സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞ് സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്ന ടിഞ്ചുവിനെ തടിക്കച്ചവടക്കാരനായ നസീര്‍ വീട്ടിൽക്കയറി ബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു. ടിഞ്ചുവിനെ കട്ടിലിൽ തലയിടിപ്പിച്ച് അബോധാവസ്ഥയിലാക്കി ക്രൂരമായി ബലാത്സംഗം ചെയ്തശേഷം മേൽക്കൂരയിലെ ഇരുമ്പ് കൊളുത്തിൽ കൊട്ടിത്തൂക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തിൽ യുവതിയുടെ ശരീരത്തിൽ 53 മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. യുവതി ക്രൂരമായി പീഡനത്തിനിരയായതിനും തെളിവു ലഭിച്ചിരുന്നു. 2019 ഡിസംബര്‍ 15 നടന്ന സംഭവത്തിൽ 2021 ഒക്ടോബറിലാണ് പ്രതി കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നസീര്‍ പിടിയിലാകുന്നത്. ലോക്കൽ പൊലീസ് ആത്മഹത്യയാണെന്ന് കരുതിയ കേസ് ടിഞ്ചുവിന്‍റെ സുഹൃത്ത് ടിജിന്‍റെ പരാതിയിൽ 2020 ഫെബ്രുവരിയിൽ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.


