പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില കുതിക്കാൻ സാധ്യത.

11:56 PM (IST) Mar 03
പത്തനംതിട്ടയിൽ ആയുഷ് ആശുപത്രിയുടെ നിർമ്മാണോദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരിടേണ്ടി വന്നത് ഒഴിഞ്ഞ സദസ്സ്. മന്ത്രിയുടെ പ്രസംഗം കേൾക്കാൻ പത്തിൽ താഴെ ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്, സിപിഎം പ്രവർത്തകർ പോലും ചടങ്ങിൽ പങ്കെടുത്തില്ല
11:32 PM (IST) Mar 03
ബുഷെഹർ വിമാനത്താവളത്തിൽ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഒരു യാത്രാവിമാനം തകർന്നെന്ന് ഇറാൻ മാധ്യമങ്ങൾ. സർവീസുകൾ നേരത്തെ നിർത്തിവെച്ചതിനാൽ വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നാണ് സൂചന
11:19 PM (IST) Mar 03
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, വൈപ്പിൻ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ സിപിഎമ്മിൽ ആശയക്കുഴപ്പം തുടരുകയാണ്. തൃപ്പൂണിത്തുറയിൽ എം സ്വരാജിന് പകരം കെ എൻ ഉണ്ണികൃഷ്ണനെ പരിഗണിക്കുന്നതിൽ അഭിപ്രായ വ്യത്യാസം ശക്തമായി
10:27 PM (IST) Mar 03
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു. ജിദ്ദ, ദുബായ് എന്നിവിടങ്ങളിലേക്ക് ബോയിങ് 777 പോലുള്ള വലിയ വിമാനങ്ങൾ അയച്ച് ഇന്ത്യക്കാരുടെ മടക്കയാത്ര സുഗമമാക്കും
08:53 PM (IST) Mar 03
പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ ഇറാൻ നേതാക്കൾ യോഗം ചേർന്ന ക്യൂമിലെ കെട്ടിടം തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ, ആക്രമിക്കപ്പെട്ടത് പഴയ കെട്ടിടമാണെന്നും യോഗം അവിടെയല്ല നടന്നതെന്നും ഇറാൻ പ്രതികരിച്ചു
07:30 PM (IST) Mar 03
അമേരിക്കയുമായി യാതൊരു ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്ക മുൻകയ്യെടുത്ത് ചർച്ച നടത്തണമെന്ന റഷ്യയുടെ നിർദ്ദേശം തള്ളിയ ഇറാൻ, ഇത് 'ചെകുത്താനോടുള്ള യുദ്ധം' ആണെന്നും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും അറിയിച്ചു
07:15 PM (IST) Mar 03
എൽ എൻ ജി ഉത്പാദനം നിർത്തുകയാണെന്ന് ഖത്തർ എനർജി പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യ പ്രതിസന്ധിയിലാകും. പശ്ചിമേഷ്യയിലെ പ്രതിസന്ധി നീണ്ടുനിന്നാൽ ഇന്ത്യയിലെ പാചക വാതകത്തിന്റെയും വാഹന ഇന്ധനമായി ഉപയോഗിക്കുന്ന നാച്ചുറൽ ഗാസിന്റെയും ക്ഷാമത്തിന് ഇടയാക്കും.
06:53 PM (IST) Mar 03
പശ്ചിമേഷ്യൻ സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് വ്യക്തമാക്കിയ റഷ്യ, ചർച്ചകൾക്ക് അമേരിക്ക മുൻകൈയെടുക്കണമെന്നും നിർദ്ദേശിച്ചു
06:36 PM (IST) Mar 03
വയറ്റിനുള്ളിൽപ്പെട്ട കത്രിക കുരുക്കിൽ നിന്ന് മോചിതയായി ആലപ്പുഴ സ്വദേശി ഉഷ ജോസഫ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. അഞ്ച് വർഷമായി അനുഭവിച്ച വേദനയ്ക്ക് ആശ്വാസമുണ്ടെന്ന് ഉഷ പറഞ്ഞു.
05:07 PM (IST) Mar 03
പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന വന്യമൃഗ നീതിയാണ് നടക്കുന്നതെന്നും അമേരിക്കയുടെ ലക്ഷ്യം ഇറാന്റെ എണ്ണയാണെന്നും അദ്ദേഹം ആരോപിച്ചു
04:54 PM (IST) Mar 03
നാറ്റൻസിൽ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി. ആണവ വികിരണമില്ലെന്ന് ഏജൻസി വ്യക്തമാക്കി.
03:33 PM (IST) Mar 03
ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്. ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈൻസുകൾക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നിയന്ത്രിത സർവീസുകൾ തുടങ്ങി
03:18 PM (IST) Mar 03
ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ ഭക്തരിൽ നിന്ന് അനധികൃത പിരിവ് നടത്തിയ രണ്ട് പേർ കസ്റ്റഡിയിൽ. എസ് എം വി ഗവൺമെന്റ് സ്കൂൾ പിടിഎ പ്രസിഡന്റ് കർണൻ ഉൾപ്പടെ രണ്ട് പേരാണ് പിടിയിലായത്.
03:00 PM (IST) Mar 03
സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹറാനിൽ നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
01:21 PM (IST) Mar 03
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും.
01:04 PM (IST) Mar 03
ഇറാൻ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരന് പരിക്ക്. ഇന്ത്യൻ കപ്പലുകൾ ആക്രമണത്തിനിരയായിട്ടില്ലെന്ന് ഡിജി ഷിപ്പിങ്.
12:36 PM (IST) Mar 03
ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷകളാണ് മാറ്റിവെച്ചത്. അഞ്ചാം തീയതി സാഹചര്യം വീണ്ടും വിലയിരുത്തുന്നതിനായി സിബിഎസ്ഇ യോഗം ചേരും.
09:34 AM (IST) Mar 03
സംഘഷാവസ്ഥ രൂക്ഷമായിരിക്കെ പശ്ചിമേഷ്യവിടാൻ പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക. 'ഉടൻ തന്നെ പുറപ്പെടുക' എന്ന സന്ദേശമാണ് അമേരിക്ക നൽകിയിരിക്കുന്നത്
06:49 AM (IST) Mar 03
റിയാദിൽ അമേരിക്കൻ എംബസിക്ക് നേരെ ആക്രമണം നടന്നു. ഏരിയ തീപ്പിടിത്തം ഉണ്ടായി. ആക്രമിച്ചത് രണ്ട് ഡ്രോണുകൾ.
06:48 AM (IST) Mar 03
അയത്തൊള്ള അലി ഖമനേയിയെ വധിച്ചതിൽ ഇന്ത്യയുടെ നിശബ്ദത ചോദ്യം ചെയ്ത് സോണിയ ഗാന്ധി. നിശബ്ദതയെ നിഷ്പക്ഷതയായി കാണാനാകില്ല. പരമാധികാര രാഷ്ട്രത്തിൻറെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണമെന്നും സോണിയ ഗാന്ധി.
06:47 AM (IST) Mar 03
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ.കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്.എണ്ണവില കുതിക്കാൻ സാധ്യത.