Published : Jun 05, 2025, 05:40 AM ISTUpdated : Jun 05, 2025, 10:51 PM IST

Malayalam News live: വാഹന മോഷണക്കേസ്; ബിജെപി എറണാകുളം നോർത്ത് ജില്ലാ പ്രസിഡിന്‍റിൻ്റെ മകൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

Summary

ബെംഗളൂരു ദുരന്തത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ

Kerala Police

10:51 PM (IST) Jun 05

വാഹന മോഷണക്കേസ്; ബിജെപി എറണാകുളം നോർത്ത് ജില്ലാ പ്രസിഡിന്‍റിൻ്റെ മകൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

വാഹനത്തിൻ്റെ ആദ്യ ഉടമ ജോയ് മോൻ, ബിജെപി എറണാകുളം നോർത്ത് ജില്ലാ പ്രസിൻ്റിൻ്റെ മകൻ അഭിജിത്ത്, എറണാകുളം സ്വദേശികളായ ഉമർ ഉൾ ഫാറൂഖ്, രാഹുൽ, മുഹമ്മദ് ബാസിത് എന്നിവർ പിടിയിലായത്.

Read Full Story

10:33 PM (IST) Jun 05

പൊലീസിൽ പരാതി നൽകിയത് പകയായി; അമ്മയെയും മകളെയും കൊലപ്പെടുത്തിയ പ്രതി പ്രേംകുമാറിനായി വല വിരിച്ച് പൊലീസ്

പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ മണി (74), മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

Read Full Story

10:10 PM (IST) Jun 05

മത്തായി കസ്റ്റഡി മരണം - അഞ്ച് വര്‍ഷത്തിന് ശേഷം തുടരന്വേഷണത്തിന് ഉത്തരവിട്ട് സിബിഐ കോടതി

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലകുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

Read Full Story

09:31 PM (IST) Jun 05

സ്ത്രീത്വത്തെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു; കെ എം ഷാജഹാനെതിരെ കേസെടുത്ത് സൈബർ പൊലീസ്

സ്ത്രീത്വത്തെ അപമാനിച്ച് പോസ്റ്റിട്ടതിനാണ് കെ എം ഷാജഹാനെതിരെ കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി.

Read Full Story

08:41 PM (IST) Jun 05

ബക്രീദ് അവധി വിവാദത്തിൽ തിരുത്തുമായി സർക്കാർ, സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി പ്രഖ്യാപിച്ചു.

Read Full Story

07:57 PM (IST) Jun 05

'നിലമ്പൂരിൽ ബിജെപി നില മെച്ചപ്പെടുത്തും'; തൃശ്ശൂരിലെ പോലെ ക്രൈസ്തവ വോട്ടുകൾ നിലമ്പൂരിലും കിട്ടുമെന്ന് സുരേഷ് ഗോപി

നിലമ്പൂരിൽ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെന്ന പ്രചാരണം തെറ്റാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Read Full Story

04:12 PM (IST) Jun 05

വിദ്യാർത്ഥികളുടെ ബക്രീദ് അവധി കവർന്ന സർക്കാർ നടപടി പ്രതിഷേധാർഹം; നാളെ അവധി പ്രഖ്യാപിക്കണമെന്ന് കെപിഎസ്ടിഎ

കേരളത്തിൽ ബക്രീദ് അവധി കലണ്ടർ പ്രകാരം ജൂൺ 6 വെള്ളിയാഴ്ചയാണ്. എന്നാൽ ഇപ്പോൾ വന്ന സർക്കാർ ഉത്തരവ് അനുസരിച്ച് ബക്രീദ് അവധി വെള്ളിയാഴ്ചയ്ക്ക് പകരം ശനിയാഴ്ചയാക്കി മാറ്റി.

Read Full Story

03:19 PM (IST) Jun 05

നിലമ്പൂരിൽ ചിത്രം തെളിയുന്നു; പോരാട്ടത്തിൽ നിന്ന് പിന്മാറി സ്ഥാനാർത്ഥികൾ; ഇനി മത്സരരംഗത്ത് 10 പേർ മാത്രം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് നാല് സ്ഥാനാർത്ഥികൾ പിന്മാറി

Read Full Story

02:59 PM (IST) Jun 05

ക്യാൻസർ രോഗബാധിതയെ കട്ടിലിൽ കെട്ടിയിട്ട്, വായിൽ തുണി തിരുകി കവർച്ച; ഞെട്ടിക്കുന്ന സംഭവം ഇടുക്കിയിൽ

ഇടുക്കി അടിമാലി വിവേകാനന്ദ നഗറിലായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന 16000 രൂപ കവർന്നു. 

Read Full Story

02:31 PM (IST) Jun 05

ഈ മാസം പത്ത് മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം പ്രഖ്യാപിച്ചു; മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ

ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ കേരളാ തീരത്തോട് ചേർന്ന് കടലിൽ ട്രോളിങ് നിരോധനം അടക്കം വിവിധ തീരുമാനങ്ങളെടുത്തു

Read Full Story

01:45 PM (IST) Jun 05

അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിൽ എന്തെല്ലാം? പട്ടിക പുറത്തുവിട്ട് സംസ്ഥാന സർക്കാർ

അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 ചരക്കുകപ്പലിലെ കണ്ടെയ്‌നറുകളിൽ എന്തെല്ലാമാണ് ഉണ്ടായിരുന്നതെന്ന വിവരം സർക്കാർ പുറത്തുവിട്ടു

Read Full Story

01:30 PM (IST) Jun 05

വിദേശത്ത് പരിപാടിയുണ്ടെന്ന് റാപ്പർ വേടൻ; പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയിലേക്ക്

പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിക്കുമെന്ന് റാപ്പർ വേടൻ

Read Full Story

12:25 PM (IST) Jun 05

അൻവറിന് മുന്നിൽ വാതിൽ തുറക്കില്ലെന്ന് വിഡി സതീശൻ; 'രാജ്‌ഭവൻ ആർഎസ്എസ് ആസ്ഥാനമാക്കരുത്'; സർക്കാരിനും വിമർശനം

ദേശീയപാത നിർമാണ അപാകതയിൽ അന്വേഷണം വേണ്ടെന്ന സംസ്ഥാന സർക്കാർ നിലപാടിനെ വിമർശിച്ച് യുഡിഎഫ്

Read Full Story

11:53 AM (IST) Jun 05

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു, അഞ്ച് മാസം പ്രായമായ കുഞ്ഞടക്കം ഏഴ് പേർ കൂടി മരിച്ചു; സംസ്ഥാനത്ത് 1487 രോഗികൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 564 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു

Read Full Story

11:30 AM (IST) Jun 05

വളാഞ്ചേരി പൈങ്കണ്ണൂരിൽ ബന്ധുക്കൾ കാണാനില്ലെന്ന് പരാതി നൽകിയ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. അതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

Read Full Story

11:01 AM (IST) Jun 05

നയതന്ത്ര ഇടപെടലിൽ വേണ്ട മാറ്റങ്ങൾ കേന്ദ്രത്തിൻ്റെ ശ്രദ്ധയിലെത്തിച്ച് ജോൺ ബ്രിട്ടാസ് - സിപിഎം സംഘം കശ്‌മീരിലേക്ക്

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടനത്തിന് ശേഷം തിരിച്ചെത്തിയ ജോൺ ബ്രിട്ടാസ് ഉൾപ്പെട്ട സംഘം വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി

Read Full Story

09:46 AM (IST) Jun 05

കൊടുവള്ളിയിൽ വയോധികനെ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത് നല്ലാംകണ്ടി പാലത്തിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Read Full Story

06:56 AM (IST) Jun 05

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു, 8 ബംഗളൂരു സ്വദേശികൾ;  5 സ്ത്രീകൾ, 6 പുരുഷ

എട്ടുപേരും ബംഗളൂരു സ്വദേശികളാണ്. 14- കാരി ദിവ്യാംശി അടക്കം മരിച്ചവരിൽ 5 സ്ത്രീകളും  6 പുരുഷന്മാരും ഉൾപ്പെടും. 

കൂടുതൽ വായിക്കൂ

06:14 AM (IST) Jun 05

പുതിയ യാത്ര വിലക്കുമായി ട്രംപ്, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ; 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ വിലക്കി

തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് അനിവാര്യമാണ് ഈ നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം. 

കൂടുതൽ വായിക്കൂ

05:52 AM (IST) Jun 05

അവസാന നിമിഷം ട്വിസ്റ്റുണ്ടാകുമോ, അൻവർ പത്രിക പിൻവലിക്കുമോ? പത്രിക പിൻവലിക്കാനുള്ള സമയ പരിധി വൈകീട്ട് 3ന്

ഇതിൽ അവസാന നിമിഷം പി വി അൻവർ പത്രിക പിൻവലിക്കുമോ എന്നാണ് ആകാംക്ഷ. പത്രിക സമർപ്പിച്ച് രണ്ട് ദിവസമായിട്ടും അൻവർ പ്രചരണരംഗത്തേക്ക് ഇറങ്ങാത്തതാണ് സംശയത്തിന് വഴിയൊരുക്കുന്നത്.

കൂടുതൽ വായിക്കൂ

More Trending News