വാഹനത്തിൻ്റെ ആദ്യ ഉടമ ജോയ് മോൻ, ബിജെപി എറണാകുളം നോർത്ത് ജില്ലാ പ്രസിൻ്റിൻ്റെ മകൻ അഭിജിത്ത്, എറണാകുളം സ്വദേശികളായ ഉമർ ഉൾ ഫാറൂഖ്, രാഹുൽ, മുഹമ്മദ് ബാസിത് എന്നിവർ പിടിയിലായത്.

കൊച്ചി: വാഹന മോഷണക്കേസിൽ ബിജെപി എറണാകുളം നോർത്ത് ജില്ലാ പ്രസിഡിന്‍റിൻ്റെ മകൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. തിരിച്ചടവ് മുടങ്ങിയപ്പോൾ ഫിനാൻസ് കമ്പനി പിടിച്ചെടുത്ത് വിറ്റ ജീപ്പാണ് പ്രതികള്‍ മോഷ്ടിച്ചത്. വാഹനത്തിൻ്റെ ആദ്യ ആർസി ഉടമ നൽകിയ ക്വട്ടേഷൻ പ്രകാരം അഞ്ചംഗ സംഘം വാഹനം കടത്തി എന്നാണ് പൊലീസ് പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വാഹനം ലേലത്തിൽ പിടിച്ച ഈരാറ്റുപേട്ട സ്വദേശിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിൻ്റെ ആദ്യ ഉടമ ജോയ് മോൻ, ബിജെപി എറണാകുളം നോർത്ത് ജില്ലാ പ്രസിൻ്റിൻ്റെ മകൻ അഭിജിത്ത്, എറണാകുളം സ്വദേശികളായ ഉമർ ഉൾ ഫാറൂഖ്, രാഹുൽ, മുഹമ്മദ് ബാസിത് എന്നിവർ പിടിയിലായത്. ജിപിഎസ് ട്രാക്ക‍‍ർ സംവിധാനം വഴി ആദ്യ ഉടമ വാഹനം ഇടുക്കി നെടുങ്കണ്ടത്തുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് അവിടെ വെച്ച് വാഹനം കവർന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.