Published : Nov 18, 2025, 05:43 AM ISTUpdated : Nov 19, 2025, 11:18 AM IST

204 എംഎം പെരുമഴ! കേരളത്തിന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട്

Summary

ഫൂട്ബോൾ കളിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് കൊലപാതകം

kerala rain

10:28 PM (IST) Nov 18

204 എംഎം പെരുമഴ! കേരളത്തിന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത

Read Full Story

09:37 PM (IST) Nov 18

കുഞ്ഞിനെ കൂട്ടാൻ അം​ഗനവാടിയിലെത്തിയപ്പോൾ നോക്കി വെച്ചു; സഹായത്തിന് ഇൻസ്റ്റ​ഗ്രാം സുഹൃത്തുക്കളും, അധ്യാപികയുടെ മാല കവർന്ന പ്രതികൾ പിടിയിൽ

മാള വൈന്തലയിൽ അംഗൻവാടി അദ്ധ്യാപികയാണ് മോളി ജോർജ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന മോളിയെ മൂവർ സംഘം പിന്തുടർന്നു.

Read Full Story

08:07 PM (IST) Nov 18

ലോകത്തിന് സുന്ദർ പിച്ചൈയുടെ മുന്നറിയിപ്പ്, 'ഈ അസാധാരണ കുതിപ്പ് അവസാനിച്ചാൽ, എഐ ബബിൾ പൊട്ടിയാൽ എല്ലാ കമ്പനികളെയും ബാധിക്കും'

എ ഐ ബബിൾ ഉടൻ പൊട്ടുമെന്ന ആശങ്ക പരക്കുന്നതിനിടെയാണ് പിച്ചൈയുടെ പ്രതിരണമെന്നത് ശ്രദ്ധേയമാണ്. ഗൂഗിളിനെ അടക്കം അത്തരമൊരു പ്രതിഭാസം ബാധിക്കുമെങ്കിലും കമ്പനി അതിനെയും അതിജീവിക്കുമെന്നാണ് മേധാവിയുടെ പ്രതീക്ഷ

Read Full Story

07:43 PM (IST) Nov 18

മുനമ്പം ഭൂമി തർക്കത്തിൽ സുപ്രീം കോടതിയിൽ വഖഫ് സംരക്ഷണ വേദിയുടെ നിർണായക നീക്കം, ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ സമർപ്പിച്ചു

1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ട്രൈബ്യൂണലിൽ കേസ് നിലനിൽക്കെ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാകില്ലെന്നാണ് ഹർജിക്കാരുടെ വാദം

Read Full Story

07:02 PM (IST) Nov 18

വോട്ടർപട്ടിക വിവാദം - ഹൈക്കോടതിയെ സമീപിച്ച് വി എം വിനു; പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി

വോട്ടർ പട്ടികയിൽ പേര് ഒഴിവാക്കപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനു.

Read Full Story

07:00 PM (IST) Nov 18

മുൻകൂർ പരിസ്ഥിതി അനുമതി ഇല്ലാത്ത പദ്ധതികൾ നിയമവിധേയമാക്കുന്നത് തടഞ്ഞ മുൻ വിധി തിരിച്ചെടുത്ത് സുപ്രീംകോടതി

മുൻകൂറായി പരിസ്ഥിതി അനുമതി ഇല്ലാത്ത പദ്ധതികൾ നിയമവിധേയമാക്കുന്നത് തടഞ്ഞ മുൻ വിധി സുപ്രീംകോടതി തിരിച്ചെടുത്തു.  വനശക്തി വിധിയാണ് ചീഫ് ജസ്റ്റിസ് നേതൃത്വം നൽകിയ ബെഞ്ച് പിൻവലിച്ചത്.

Read Full Story

06:52 PM (IST) Nov 18

കടുവ സഫാരികൾക്ക് മാർ​ഗരേഖ പുറത്തിറക്കി സുപ്രീം കോടതി, സഫാരികൾ അനുവദിക്കേണ്ട സ്ഥലങ്ങളും നിർദേശിച്ചു

കടുവ സഫാരികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി സുപ്രീം കോടതി. കടുവകളുടെ ആവാസ സ്ഥലങ്ങളിൽ കടുവ സഫാരികൾ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

Read Full Story

06:25 PM (IST) Nov 18

ആരും പരിഭ്രാന്തരാകരുത്, സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ സൈറൺ മുഴങ്ങും; മുന്നറിയിപ്പ് അതിശക്ത മഴയുടെ പശ്ചാത്തലത്തിൽ

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കവചം സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നത്. ഈ ജില്ലകളിൽ നിലവിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Read Full Story

06:21 PM (IST) Nov 18

`എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വികസനം മാത്രം', തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വികസനവും യുഡിഎഫ് കാലത്ത് അധോ​ഗതിയുമാണെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 

Read Full Story

05:44 PM (IST) Nov 18

മലപ്പുറം ജില്ലയിലെ ബിഎൽഓമാർക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടാകില്ലെന്ന് ജില്ല കളക്ടർ

മലപ്പുറം ജില്ലയിലെ 2898 ബൂത്ത് ലെവൽ ഓഫീസർമാരെയും തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതായി ജില്ല കളക്ടർ വി ആർ വിനോദ് അറിയിച്ചു.  ഡ്യൂട്ടി ഓര്‍ഡര്‍ ലഭിച്ചവര്‍ ഉടൻ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.

Read Full Story

05:36 PM (IST) Nov 18

വി എം വിനുവിന് 2020ലും വോട്ടില്ല, സ്ഥിരീകരിച്ച് അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസര്‍; കോണ്‍ഗ്രസ് പരാതിയിൽ തുടര്‍ നടപടിക്ക് സാധ്യതയില്ല

കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സംവിധായകൻ വിഎം വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയിലും പേരില്ലെന്ന് അസി. റിട്ടേണിങ് ഓഫീസര്‍. പരാതിയിൽ തുടര്‍നടപടിക്ക് സാധ്യതയില്ലെന്നും അസി. റിട്ടേണിങ് ഓഫീസര്‍

Read Full Story

05:25 PM (IST) Nov 18

കോഴിക്കോട് വൻ ഡിജിറ്റൽ തട്ടിപ്പ്; പ്രവാസിക്ക് നഷ്ടമായത് ഒന്നരക്കോടി രൂപ, വാട്ട്സ് ആപ്പിലെത്തിയത് ഇഡി ഉദ്യോ​ഗസ്ഥരാണെന്ന വ്യാജേന

പയ്യോളി സ്വദേശിയായ പ്രവാസിയ്ക്ക് ഒന്നരക്കോടി നഷ്ടമായി. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്ട്സ് ആപ്പിൽ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

Read Full Story

05:01 PM (IST) Nov 18

വിഎം വിനു ഇന്ത്യൻ പൗരനും യഥാർത്ഥ വോട്ടറും, പൗരന്‍റെ വോട്ടവകാശം രാജ്യത്തിന്‍റെ ഉത്തരവാദിത്വം; സിപിഎം അത് നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നു - ടി സിദ്ദിഖ്

ഭരണ സ്വാധീനം മുഴുവൻ ഉപയോഗപ്പെടുത്തി അദ്ദേഹത്തിന്‍റെ വോട്ടവകാശം നഷ്ടപ്പെടുത്താനാണ് സി പി എം ശ്രമിക്കുന്നതെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു. 'കേന്ദ്രത്തിൽ ബി ജെ പി ചെയ്യുന്നത് തന്നെയാണ് കേരളത്തിൽ സി പി എം ചെയ്യുന്നത്'

Read Full Story

04:50 PM (IST) Nov 18

ഓട്ടോറിക്ഷയിൽ പശുവിൻ്റെ മാംസവും ലൈസൻസില്ലാത്ത തോക്കും, അന്തർജില്ലാ വേട്ട സം​ഘം തൃശ്ശൂരിൽ പിടിയിലായി

തൃശ്ശൂരിൽ അന്തർജില്ലാ വേട്ട സം​ഘം പിടിയിലായി. പാലക്കാട് തിരുവേഗപ്പുറം സ്വദേശി ഫിറോസ്, വരന്തരപ്പിള്ളി നാടാംപാടം സ്വദേശി റോയ്, അബു താഹിർ എന്നിവരാണ് അറസ്റ്റിലായത്.

Read Full Story

04:11 PM (IST) Nov 18

തിരക്ക് നിയന്ത്രിക്കാൻ ഒരു നടപടിയുമില്ല, ശബരിമലയിലെ ഭയാനക സാഹചര്യത്തിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിന്; ഹൈക്കോടതി ഇടപെടണമെന്ന് വിഡി സതീശൻ

ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടുവെന്നും ഹൈക്കോടതി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു. മുന്നൊരുക്കങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം തടസമായെന്ന സര്‍ക്കാര്‍ വാദം അപഹാസ്യമാണ്

Read Full Story

04:08 PM (IST) Nov 18

കന്യാകുമാരി കടലിലെ ന്യൂനമർദ്ദ പ്രഭാവം, തലസ്ഥാനത്തടക്കം അതിശക്ത മഴ, 3 മണിക്കൂർ രക്ഷയുണ്ടാകില്ല; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

നാല് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

Read Full Story

03:50 PM (IST) Nov 18

തൃശ്ശൂരിൽ കോൺ​ഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു, അനിൽ അക്കരക്കെതിരെ ആരോപണങ്ങളുമായി ഹരീഷ്

അടാട്ട് പഞ്ചായത്തിലെ കോൺ​ഗ്രസ് നേതാവ് ഹരീഷ് ബിജെപിയിൽ ചേർന്നു. അടാട്ട് പഞ്ചായത്തിൽ അനിൽ അക്കര പണം വാങ്ങി സ്ഥാനാർത്ഥിയെ നിർത്തുകയാണെന്ന് ഹരീഷ് ആരോപിച്ചു.

Read Full Story

03:46 PM (IST) Nov 18

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ വിമർശനവുമായി മഹിള കോൺ​ഗ്രസ് നേതാവ് പ്രീജ സുരേഷ്; സീറ്റ് നൽകാതെ ചതിച്ചെന്ന് പരാതി

തെരഞ്ഞെടുപ്പിൽ രാഹുലിന് വേണ്ടി പണിയെടുത്തെന്നും വ്യാജനെന്ന് പലരും പറഞ്ഞപ്പോഴും ചേർത്തുപിടിച്ചെന്നും പ്രീജ ചൂണ്ടിക്കാട്ടി. എന്നാൽ വ്യാജനെന്ന കാര്യം ഇപ്പോൾ അനുഭവത്തിലൂടെ തെളിയുകയാണ്‌.

Read Full Story

03:01 PM (IST) Nov 18

കെവി തോമസിന്‍റെ വിമാനയാത്രക്ക് അധിക തുക അനുവദിച്ച് ധന വകുപ്പ്, തുക ഒഡെപെകിന് കൈമാറും

ദില്ലിയിലെ കേരള സർക്കാർ പ്രതിനിധി കെവി തോമസിന്‍റെ വിമാനയാത്രക്ക് അധിക തുക ധന വകുപ്പ് അനുവദിച്ചു. അഞ്ച് ലക്ഷം രൂപയാണ് അധികമായി അനുവദിച്ചത്. വിമാന ടിക്കറ്റെടുത്ത ഒഡെപെകിന് തുക കൈമാറും.

Read Full Story

02:54 PM (IST) Nov 18

ശബരിമല മുന്നൊരുക്കങ്ങളിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും വിലങ്ങുതടി; ഉദ്യോ​ഗസ്ഥയോ​ഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് അനുമതിയില്ല

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് അനിയന്ത്രിതമായതോടെ വാഹനങ്ങൾ ഇലവുങ്കലിൽ തടഞ്ഞ് പൊലീസ്. സന്നിധാനത്തെ നിയന്ത്രണം പാളിയതോടെയാണ് ഈ നടപടി.

Read Full Story

02:06 PM (IST) Nov 18

ഷെയ്ഖ് ഹസീനയുടെ വധശിക്ഷ തട്ടിപ്പ്; നിലപാട് വ്യക്തമാക്കി ഇന്ത്യ, കൈമാറാൻ ഒരു സാധ്യതയും നിലവിലില്ല

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധി തട്ടിപ്പെന്ന നിലപാടിൽ ഇന്ത്യ. ഹസീനയെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു സാധ്യതയും നിലവിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍

Read Full Story

01:55 PM (IST) Nov 18

2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വി എം വിനുവിന് വോട്ടില്ലായിരുന്നു; നിയമപ്രകാരമല്ലാതെ വോട്ട് അനുവദിച്ചാൽ എതിർക്കുമെന്ന് സിപിഎം

2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വി എം വിനുവിന് വോട്ട് ഉണ്ടായിരുന്നില്ലെന്ന് സിപിഎം. അതേസമയം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിനു വോട്ടുചെയ്തെന്ന വാദം ആവർത്തിച്ച് ഡിസിസി നേതൃത്വം.

Read Full Story

01:33 PM (IST) Nov 18

ശബരിമലയിൽ വൻ തിരക്ക്; ദർശന സമയം നീട്ടി, നിലവിലെ സ്ഥിതി ഭയാനകമെന്നും തിരക്ക് നിയന്ത്രിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്. ദർശന സമയം നീട്ടി. ദർശനം ലഭിക്കാതെ തീർത്ഥാടകർ മടങ്ങിപ്പോകുന്നു. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകി

Read Full Story

01:12 PM (IST) Nov 18

എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിന് ബിഎൽഓമാർക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കും - മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാർക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഫോമുകൾ ശേഖരിക്കുന്നതിനായി പാർട്ടികൾ ഹെൽപ് ഡെസ്കുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Full Story

12:38 PM (IST) Nov 18

ബീഹാർ തെരഞ്ഞെടുപ്പ് - തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നതായി ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ

ബീഹാർ തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നുവെന്ന്  ജൻസുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.

Read Full Story

12:20 PM (IST) Nov 18

ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ, മൃതദേഹഭാഗം കണ്ടെത്തിയത് ശുചീകരണ തൊഴിലാളികള്‍, സ്ഥലത്ത് പൊലീസ് പരിശോധന

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി. എറണാകുളം -ആലപ്പുഴ മെമു ട്രാക്കിൽ നിന്നു മാറ്റിയപ്പോഴാണ് മൃതദേഹ അവശിഷ്ടം കണ്ടത്. ആരെയെങ്കിലും ട്രെയിൻ ഇടിച്ചിരുന്നോയെന്ന കാര്യമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

Read Full Story

11:44 AM (IST) Nov 18

പുകവലിക്കുന്ന ചിത്രം കവർ പേജിൽ; പുസ്തകത്തിന് പിന്നിലെ മുന്നറിയിപ്പ് നിയമപരമായ മുന്നറിയിപ്പല്ല, 'മദർമേരി കംസ് ടു മി'ക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയില്‍ ഹർജി നല്‍കിയ ആൾ സുപ്രീംകോടതിയിൽ. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് ഇയാൾ സുപ്രീം കോടതിയില്‍ അപ്പീൽ നല്‍കിയിരിക്കുന്നത്

Read Full Story

11:18 AM (IST) Nov 18

രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരൻ; മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ കൊല്ലപ്പെട്ടു

മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ (43) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനാണ് മാദ്‍വി ഹിദ്മ. ആന്ധ്രയിൽ നടന്ന ഏറ്റുമുട്ടലിൽ ഹിദ്മയടക്കം ആറു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം.

Read Full Story

11:00 AM (IST) Nov 18

കൊച്ചിയിൽ നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ ചട്ടുകം ചൂടാകി പൊള്ളിച്ചു; അമ്മ അറസ്റ്റിൽ

കൊച്ചിയിൽ നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. മരട് പൊലീസാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്. നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ പൊള്ളലേറ്റു

Read Full Story

10:44 AM (IST) Nov 18

ഒന്നര വയസുള്ള കുഞ്ഞിന്‍റെ വായ പൊത്തിപിടിച്ചു, 14കാരിയെ ക്രൂരമായി പീഡിപ്പിച്ചു; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ തിരുവല്ലയിൽ പിടിയിൽ

പത്തനംതിട്ട തിരുവല്ലയിൽ 14 കാരിക്ക് ക്രൂര പീഡനം. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. ബംഗാള്‍ സ്വദേശികളാണ് പിടിയിലായത്.ഇതര സംസ്ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളാണ് പീഡനത്തിനിരയായത്

Read Full Story

08:18 AM (IST) Nov 18

കൊച്ചിയില്‍ 'എഫ് കമ്പനി', ഗുണ്ടാ ഗ്യാങ്ങുകളുടെ പ്രധാന ബിസിനസ് ലഹരിക്കച്ചവടം; വെളിപ്പെടുത്തി ഗുണ്ടാ നേതാവ് മരട് അനീഷ്

കൊച്ചിയിലെ കുപ്രസിദ്ധ ക്രിമിനൽ ഗാങ്ങുകളുടെ പ്രധാന ബിസിനസ് ഇപ്പോൾ ലഹരി കച്ചവടമാണെന്ന് വെളിപ്പെടുത്തി ഗുണ്ടാ നേതാവ് മരട് അനീഷ്

Read Full Story

07:57 AM (IST) Nov 18

'ഞങ്ങൾ അത് ചെയ്യുമെന്ന് ഞാൻ പറയുന്നു'; ട്രംപിന്റെ പ്രഖ്യാപനം, എഫ്-35 പോർവിമാനങ്ങൾ സൗദിക്ക് വിൽക്കാൻ തീരുമാനം

‘ഞങ്ങൾ അത് ചെയ്യുമെന്ന് ഞാൻ പറയുന്നു. ഞങ്ങൾ എഫ് 35 വിമാനങ്ങൾ വിൽക്കും’ –സൗദി അറേബ്യക്ക് എഫ്-35 പോർവിമാനങ്ങൾ വിൽക്കുന്നതുമായി മുന്നോട്ട് പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

Read Full Story

07:42 AM (IST) Nov 18

ശബരിമല ദർശനത്തിന് വൻ തിരക്ക്; ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തർ, തീർത്ഥാടക പ്രവാഹം തുടരുന്നു

ശബരിമല ദർശനത്തിന് വൻ തിരക്ക്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി

Read Full Story

07:16 AM (IST) Nov 18

ശബരിമല സ്വർണക്കൊള്ള; ശാസ്ത്രീയ പരിശോധന പൂർത്തിയായി, എസ്ഐടി സംഘം സന്നിധാനത്ത് നിന്ന് മടങ്ങും

ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ഇന്ന് പുലർച്ചെയാണ് പരിശോധന അവസാനിച്ചത്

Read Full Story

06:51 AM (IST) Nov 18

സൗദി ബസ് അപകടം; മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു, സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു

സൗദി ബസ് അപകടത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹങ്ങളുടെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്

Read Full Story

06:21 AM (IST) Nov 18

ചെങ്കോട്ട സ്ഫോടനം; ഭീകര‌ർ പദ്ധതിയിട്ടത് ഡ്രോണ്‍ ആക്രമണത്തിന്, ലക്ഷ്യമിട്ടത് ഹമാസ് മാതൃക ആക്രമണം

ചെങ്കോട്ട സ്ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണം എന്ന് റിപ്പോർട്ട്. ആക്രമണത്തിന് പദ്ധതിയിട്ടതിന് അന്വേഷണ ഏജൻസികൾക്ക് തെളിവ് ലഭിച്ചിട്ടുണ്ട്

Read Full Story

05:44 AM (IST) Nov 18

19 കാരൻ കുത്തേറ്റ് മരിച്ച സംഭവം; കൊലയിലേക്ക് നയിച്ചത് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം, ഒരാൾ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Read Full Story

More Trending News