തൃശ്ശൂരിൽ അന്തർജില്ലാ വേട്ട സംഘം പിടിയിലായി. പാലക്കാട് തിരുവേഗപ്പുറം സ്വദേശി ഫിറോസ്, വരന്തരപ്പിള്ളി നാടാംപാടം സ്വദേശി റോയ്, അബു താഹിർ എന്നിവരാണ് അറസ്റ്റിലായത്.
തൃശ്ശൂർ: തൃശ്ശൂർ വരന്തരപ്പിള്ളിയിൽ അന്തർജില്ലാ വേട്ട സംഘം പിടിയിലായി. പാലക്കാട് തിരുവേഗപ്പുറം സ്വദേശി ഫിറോസ്, വരന്തരപ്പിള്ളി നാടാംപാടം സ്വദേശി റോയ്, അബു താഹിർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ കുറ്റകൃത്യത്തിനായി ഉപയോഗിച്ച ഓട്ടോറിക്ഷയും ബൈക്കും പിടിച്ചെടുത്തു. വരന്തരപ്പിള്ളി പുലിക്കണ്ണി സെൻ്ററിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഓട്ടോറിക്ഷയിൽ നിന്നും മൂന്ന് ചാക്ക് പശുവിൻ്റെ മാംസവും ലൈസൻസില്ലാത്ത തോക്കും കണ്ടെടുത്തു. പോസ്റ്റുമോർട്ടം പരിശോധനയിൽ മാംസത്തിൽ വെടിയേറ്റതായും കണ്ടെത്തിയിട്ടുണ്ട്.

