മലപ്പുറം ജില്ലയിലെ 2898 ബൂത്ത് ലെവൽ ഓഫീസർമാരെയും തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതായി ജില്ല കളക്ടർ വി ആർ വിനോദ് അറിയിച്ചു. ഡ്യൂട്ടി ഓര്‍ഡര്‍ ലഭിച്ചവര്‍ ഉടൻ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.
മലപ്പുറം: മലപ്പുറം ജില്ലയിലെ ബൂത്ത് ലെവൽ ഓഫീസർമാരെ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതായി ജില്ല കളക്ടർ വി ആർ വിനോദ്. ജില്ലയിൽ 2898 ബിഎൽഓമാരാണ് ഉള്ളത്. ഇവർക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടാകില്ല. ഡ്യൂട്ടി ഓര്‍ഡര്‍ ലഭിച്ചവര്‍ ഉടൻ ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ കഴിഞ്ഞ് പുറത്തിറക്കിയ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഏതെങ്കിലും ബിഎല്‍ഒമാര്‍ ഉള്‍പ്പെടുകയും പോളിങ് ഡ്യൂട്ടി ഉത്തരവ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി നൽകും. ഇതിനായി ബിഎല്‍ഒ നിയമന രേഖയുടെ പകര്‍പ്പും പോളിങ് ഡ്യൂട്ടി ഉത്തരവിന്റെ പകര്‍പ്പും സഹിതം മലപ്പുറം കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗവുമായി അടിയന്തിരമായി ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.


