വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ഇവോക്കാ എജുടെക്ക് ഉടമ പിടിയിൽ

Published : Apr 18, 2025, 12:14 AM IST
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്;  ഇവോക്കാ എജുടെക്ക് ഉടമ പിടിയിൽ

Synopsis

വിദ്യാർഥികൾക്ക് വിവിധ കമ്പനികളിൽ ഇന്റേൺഷിപ്പിന് അവസരം നൽകുന്ന സ്ഥാപനമാണ് രമിത്തിന്റെ ഇവോക്കാ എജുടെക്ക്. 

കോട്ടയം: വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ സ്ഥാപന ഉടമ പിടിയിൽ. കോഴിക്കോട് സ്വദേശി രമിത്തിനെ കോട്ടയം ചിങ്ങവനത്ത് നിന്ന് കോഴിക്കോട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇവോക്കാ എജുടെക്ക്  എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിലാണ് പ്രതി തട്ടിപ്പ് നടത്തിയത്.

വിദ്യാർഥികൾക്ക് വിവിധ കമ്പനികളിൽ ഇന്റേൺഷിപ്പിന് അവസരം നൽകുന്ന സ്ഥാപനമാണ് രമിത്തിന്റെ ഇവോക്കാ എജുടെക്ക്. വിദ്യാർഥികളെ സ്ഥാപനത്തിലേക്ക് എത്തിക്കുന്ന ഇടനിലക്കാരെയാണ് രമിത്ത് പറ്റിച്ചതെന്നാണ് വിവരം. സ്ഥാപനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരാതിയുണ്ട്. ഇടനിലക്കാർക്ക് നൽകേണ്ട പണം നൽകാതെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.

Read also:  ഡോക്ടർക്ക് നഷ്ടമായത് 1.25 കോടി, വീട്ടമ്മക്ക് നഷ്ടമായത് 23 ലക്ഷം; കോഴിക്കോട് സമൂഹ മാധ്യമങ്ങളിലൂടെ തട്ടിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി