കോതമംഗലത്ത് അമിത വേഗതയിൽ എത്തിയ കെഎസ്ഇബി വാഹനം ഇടിച്ച് കാൽനടയാത്രക്കാൻ മരിച്ചു

Published : Jun 27, 2025, 04:23 PM IST
accident

Synopsis

നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ഇബി വാഹനം വഴിയരികിൽ നിന്നിരുന്ന വൈദ്യുത പോസ്റ്റും, വഴിയരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും ഇടിച്ചു തെറിപ്പിച്ചു.

കൊച്ചി: കോതമംഗലത്ത് അമിത വേഗതയിൽ എത്തിയ കെഎസ്ഇബി വാഹനം ഇടിച്ച് കാൽനടയാത്രക്കാൻ മരിച്ചു. തൃക്കാരിയൂർ സ്വദേശി തങ്കപ്പനാണ് മരിച്ചത്. കീരംപാറയിൽ നിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന കെഎസ്ഇബിയുടെ ഇലക്ട്രിക് കാറാണ് ഇടിച്ചത്. അമിതവേഗതയിൽ റോങ് സൈഡിലൂടെ എത്തിയ കെഎസ്ഇബി വാഹനം റോഡ് മുറിച്ചുകടക്കുകയായിരുന്ന തങ്കപ്പനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ഇബി വാഹനം വഴിയരികിൽ നിന്നിരുന്ന വൈദ്യുത പോസ്റ്റും, വഴിയരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൻ്റെ സിസിടിവി ദൃശ്യവും പുറത്തുവന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

PREV
Read more Articles on
click me!

Recommended Stories

വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺ​ഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം, മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക്
'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ