ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. ജൂലൈ 30 ഹൃദയഭൂമിയില്‍ ഇന്ന് രാവിലെ 10 ന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടക്കും. ഉച്ചയ്ക്ക് നടക്കുന്ന അനുസ്മരണ യോഗത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കും. പുനരധിവാസത്തിലെ വീഴ്ചകള്‍ക്കെതിരെ വ്യാപാരികള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം, യൂത്ത് കോണ്‍ഗ്രസ് രാപ്പകല്‍ സമരം തുടരുകയാണ്.

06:53 AM (IST) Jul 30
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി നെടുമങ്ങാട് ബസ് ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന ബസിൽ കയറിയ പെൺകുട്ടിയ്ക്ക് നേരെ എതിർ സീറ്റിലിരുന്ന അനിൽകുമാർ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.
09:32 PM (IST) Jul 30
ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കർഷകരുടെയും ചെറുകിട വ്യവസായികളുടെയും ക്ഷേമത്തിനാണ് മുൻഗണന. ഇരുരാജ്യങ്ങൾക്കും ഗുണകരമായ കരാറിനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രം.
05:14 AM (IST) Jul 30
വിമർശനം കടുത്തതോടെ രാഹുൽ മാങ്കൂട്ടത്തിൽ വേദി വിട്ടുപോയെങ്കിലും പിന്നീട് തിരികെ എത്തി.
04:55 AM (IST) Jul 30
ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി റെയിൽവേ സ്റ്റേഷനുകളിലും റെയിൽവേ ട്രാക്കുകളിലും പരിശോധന.
04:07 AM (IST) Jul 30
ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്തി അമേരിക്ക. റഷ്യയിൽ നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതിന് പിഴയും ചുമത്തിയിട്ടുണ്ട്.
07:48 PM (IST) Jul 30
ആക്രമണം ശക്തമായതോടെ പാകിസ്ഥാൻ ഡിജിഎംഒ വെടിനിർത്തലിന് അഭ്യർത്ഥിച്ചുവെന്നും ഒരു സമ്മർദ്ദവുമുണ്ടായില്ലെന്നും അമിത് ഷാ
03:12 AM (IST) Jul 30
കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് എടുത്തതോടെയാണ് പിന്മാറ്റം. ഇന്ത്യ പിൻമാറിയതോടെ പാകിസ്ഥാൻ ഫൈനലിലെത്തി
06:51 PM (IST) Jul 30
അഞ്ച് പോയിന്റുകളില്‍ പരിശോധന നടത്തിയിട്ടും അന്വേഷണസംഘത്തിന് ഒന്നും കണ്ടെത്താനായില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് എസ് ഐ ടി തലവൻ പ്രണബ് മോഹന്തി പ്രതികരിച്ചു.
05:53 PM (IST) Jul 30
മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനമായത്. കെഎസ്ഇബി നേരത്തെ 5 ലക്ഷം രൂപ നൽകിയിരുന്നു.
01:27 AM (IST) Jul 30
ഇതിനെ രാഷ്ട്രീയ ആയുധമാക്കുന്ന കോൺഗ്രസ്, നാറിയ രാഷ്ട്രീയമാണ് നടത്തുന്നതെന്നും കേന്ദ്രമന്ത്രിമാർക്ക് കോടതിയിൽ പോയി പറയാനാകില്ലെന്നും ശോഭാ സുരേന്ദ്രൻ.
04:56 PM (IST) Jul 30
മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.
12:38 AM (IST) Jul 30
കേരള ഹൈക്കോടതിയിൽ അടക്കമുള്ള കപ്പൽ അപകടവുമായി ബന്ധപ്പെട്ട ഹർജികളുടെ വിവരങ്ങളും ട്രൈബ്യൂണൽ തേടി.
04:22 PM (IST) Jul 30
കഴിഞ്ഞ 25 ന് സഹപാഠിയായ സുഹൃത്ത് കോള്‍ എടുക്കാത്തതില്‍ പ്രകോപിതയായി വീഡിയോ കോള്‍ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു.
03:46 PM (IST) Jul 30
ഷാർജയിൽ മരിച്ച നിലയിൽ കാണപ്പെട്ട കൊല്ലം സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.
03:26 PM (IST) Jul 30
ദില്ലിയിലും ഹിമാചൽ പ്രദേശിലുമായി മഴക്കെടുതിയിൽ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു
02:45 PM (IST) Jul 30
രണ്ടാമത്തെ പോയിന്റിലെ പരിശോധന പൂർത്തിയായി
02:02 PM (IST) Jul 30
ആറും നാലും വയസ്സുള്ള കുട്ടികളുമായാണ് യുവതി കിണറ്റിലേക്ക് ചാടിയത്
01:42 PM (IST) Jul 30
പരാതി നൽകിയ ബന്ധു അമര്‍നാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്ന് മുഖ്യപ്രതിയായ അനന്തപുരി മണികണ്ഠൻ്റെ മൊഴി
01:38 PM (IST) Jul 30
കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണാണ് 3 ഇതര സംസ്ഥാന തൊഴിലാളികൾക്ക് അപകടമുണ്ടായത്.
01:04 PM (IST) Jul 30
പാലക്കാട് വാണിയംകുളത്ത് സീബ്ര ക്രോസ് മുറിച്ച് കടക്കുകയായിരുന്ന മൂന്നു വിദ്യാർത്ഥിനികളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു.
12:39 PM (IST) Jul 30
അഞ്ചു ദിവസം മുമ്പാണ് കന്യാസ്ത്രീകളെ ചത്തീസ്ഗഡിൽ വെച്ച് മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്.
12:27 PM (IST) Jul 30
നെയ്യാറ്റിന്‍കര ജിഎച്ച്എസ്എസ് വിദ്യാര്‍ഥിനി പ്രതിഭയാണ് മരിച്ചത്
12:00 PM (IST) Jul 30
മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ.
11:55 AM (IST) Jul 30
ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ നൽകിയ നോട്ടീസുകൾ ഇന്നും തള്ളി
11:36 AM (IST) Jul 30
മനയ്ക്കപ്പടി വീട്ടിൽ ഔസേപ്പിന്‍റെ ഭാര്യ അന്നം ഔസേഫ് ആണ് മരിച്ചത്.
11:05 AM (IST) Jul 30
കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്
11:05 AM (IST) Jul 30
കേന്ദ്രത്തിന്റെ പരിമിതമായ ധനസഹായ നടപടികൾ നിരാശയുണ്ടാക്കുന്നുവെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ദുരിതാശ്വാസം വായ്പയ്ക്ക് പകരം ധനസഹായമാണ് നൽകേണ്ടതെന്നും വായ്പ സമയപരിധി നീട്ടണമെന്നും വയനാട് എം പി ആവശ്യപ്പെട്ടു
10:50 AM (IST) Jul 30
അതിജീവിച്ചവരിൽ പലരും അടിസ്ഥാന സൗകര്യങ്ങളില്ലാതെ താൽക്കാലിക ഷെൽട്ടറുകളിൽ താമസിക്കുന്നു.
10:47 AM (IST) Jul 30
ദുരന്തം നടന്ന് ഒരാണ്ട് പിന്നിടുമ്പോഴും അതിൻ്റെ ആഘാതത്തിൽ നിന്ന് ഈ നാട്ടുകാർ മോചിതരായിട്ടില്ലെന്നതാണ് കാണുന്ന കാഴ്ച്ച.
10:31 AM (IST) Jul 30
മുണ്ടക്കൈയിലെ ജനങ്ങൾക്കുമേൽ ഉരുളൊഴുകി എത്തിയിട്ട് ഒരാണ്ട് പിന്നിടുന്നു
10:12 AM (IST) Jul 30
ഉൾക്കാട്ടിലുള്ള മൂന്ന് പോയിന്റുകളിലാണ് ഇന്ന് പരിശോധന നടക്കുക. എന്നാൽ ഇവിടേക്ക് ജെസിബി കൊണ്ടുപോവുക അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ.
09:40 AM (IST) Jul 30
എന്നാൽ അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.
09:37 AM (IST) Jul 30
പാണാവള്ളി സ്വദേശി കണ്ണന്‍ എന്ന സുമേഷിന്റെ മൃതദേഹമാണ് തീരത്തടിഞ്ഞത്
09:28 AM (IST) Jul 30
സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.
09:08 AM (IST) Jul 30
തിങ്കളാഴ്ച്ച മുളയത്തെ അച്ഛന്റെ വീട്ടിലെത്തിയ സുമേഷ് ഇന്നലെ അച്ഛനെ ഒറ്റയ്ക്ക് കിട്ടാൻ മറ്റുള്ളവർ പുറത്തുപോകുന്നത് കാത്തിരുന്ന് പണയം വയ്ക്കാൻ മാല ആവശ്യപ്പെട്ടു
08:56 AM (IST) Jul 30
ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ പ്രതി പൂർണമായും സഹകരിച്ചിരുന്നില്ല
08:22 AM (IST) Jul 30
ആളപായമില്ല
08:10 AM (IST) Jul 30
കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയിൽ. മൈലക്കാട് സ്വദേശി സുനിൽ കുമാറാണ് (43) കൊല്ലം സിറ്റി പൊലീസിൻ്റെ പിടിയിലായത്. ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചായിരുന്നു അന്വേഷണം നടന്നത്.
08:09 AM (IST) Jul 30
താരസംഘടന അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ മത്സര ചിത്രം നാളെ അറിയാം. നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് മുന്‍തൂക്കം. ദേവന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് മത്സരിക്കുന്ന മറ്റ് രണ്ട് പേര്‍. പത്രിക നല്‍കിയെങ്കിലും ജഗദീഷും, ജയന്‍ ചേര്‍ത്തലയും, രവീന്ദ്രനും പിന്‍മാറിയതായാണ് വിവരം
08:09 AM (IST) Jul 30
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ദുര്‍ഗ് സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം തേടി കന്യാസ്ത്രീകള്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. മനുഷ്യക്കടത്തും, നിർബന്ധിത മത പരിവർത്തനവും അടക്കം 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.