ആളപായമില്ല
പത്തനംതിട്ട: പത്തനംതിട്ടയിൽ വാഹനത്തിന് തീപിടിച്ചു. ശബരിമല തീർത്ഥാടകരുടെ വാഹനത്തിനാണ് തീപിടിച്ചത്. പാലക്കാട് സ്വദേശികളായ 6 അംഗ സംഘമായിരുന്നു കാറിലുണ്ടായിരുന്നത്. പമ്പ പാതയിൽ അട്ടത്തോടിനും ചാലക്കയത്തിനും ഇടയിൽ പ്ലാന്തോട് ഭാഗത്താണ് അപകടം നടന്നത്. സംഭവത്തിൽ ആളപായമില്ല.
കാറിൽ ഒരു പെൺകുട്ടി ഉൾപ്പെടെ ആറ് പേർ ഉണ്ടായിരിന്നു. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് തീർത്ഥാടകർ കാറിന് പുറത്തിറങ്ങിയതിനാൽ വലിയ അത്യാഹിതം ഒഴിവായി. പോലീസും അഗ്നിരക്ഷാസേനയും എത്തി തീയണച്ചു.
