കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണാണ് 3 ഇതര സംസ്ഥാന തൊഴിലാളികൾക്ക് അപകടമുണ്ടായത്.

മലപ്പുറം: മലപ്പുറം അരീക്കോട് കളപ്പാറയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപക‌ടത്തിൽ 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണാണ് 3 ഇതര സംസ്ഥാന തൊഴിലാളികൾക്ക് അപകടമുണ്ടായത്. ഗുരുതരമായി പരിക്കു പറ്റിയ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബികാസ് കുമാർ, ഹിദേശ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്. രണ്ട് ബിഹാർ സ്വദേശികളും ഒരു ആസാം സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മൃതശരീരങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Wayanad Landslide | Asianet News Live | Malayalam News Live | Kerala News Live | Live Breaking News