തന്റെ കാമുകിയെ പോലും താൻ നിരന്തരം അവ​ഗണിക്കുകയാണ്. അവൾ മാത്രമാണ് തന്റെ ജീവിതത്തിലെ ഒരേയൊരു പൊസിറ്റീവായ കാര്യമെന്നും യുവാവ് പോസ്റ്റിൽ സൂചിപ്പിക്കുന്നു.

ഞാൻ ശരിക്കും മരിക്കുകയാണോ എന്ന കാപ്ഷനോടെ ഒരു യുവാവ് റെഡ്ഡിറ്റിലിട്ടിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ജോലിസ്ഥലത്തെ ചൂഷണത്തെ കുറിച്ച് വ്യക്തമാക്കുന്നതാണ് യുവാവിന്റെ പോസ്റ്റ്.

കഴിഞ്ഞ മൂന്നു വർഷമായി താൻ ഈ കമ്പനിയിൽ ജോലി ചെയ്യുന്നു എന്നും അന്നുമുതൽ 14 മണിക്കൂർ വരെ തനിക്ക് ജോലി ചെയ്യേണ്ടി വരുന്നു എന്നും രാത്രി രണ്ട് മണിക്കൊക്കെയാണ് താൻ ഉറങ്ങുന്നത് എന്നുമാണ് യുവാവ് പറയുന്നത്. മാത്രമല്ല, 24 കിലോയായി തന്റെ ഭാരം ഉയർന്നു എന്നും യുവാവ് പറയുന്നു. 

ബെം​ഗളൂരുവിൽ നിന്നുള്ള യുവാവാണ് തന്റെ അനുഭവം റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്നത്. "നിങ്ങളിൽ മിക്കവരെയും പോലെ ഞാനും ഇന്ത്യയിലെ ഒരു കോർപ്പറേറ്റ് അടിമയാണ്. കരിയറിന്റെ തുടക്കം മുതൽ താനീ ടോക്സിക്കായ തൊഴിൽ സംസ്കാരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇപ്പോൾ അത് ഏകദേശം മൂന്ന് വർഷമായി. എല്ലാ ദിവസവും 14 മുതൽ 16 മണിക്കൂർ വരെയൊക്കെയാണ് താൻ ജോലി ചെയ്യുകയോ ജോലി സംബന്ധമായ കാര്യങ്ങൾ ചെയ്യുകയോ ചെയ്യുന്നത്. 2022 ഓഗസ്റ്റിലാണ് ഇവിടെ ചേർന്നത്. അതിന് ശേഷം തന്റെ ഭാരം 24 കിലോയായി വർദ്ധിച്ചു. തന്റെ ഉറക്കത്തിന്റെ ഷെഡ്യൂൾ മൊത്തം താറുമാറായിരിക്കുകയാണ്. ചില രാത്രികളിൽ ഞാൻ പുലർച്ചെ 2 മണിക്കാണ് ഉറങ്ങുന്നത്. ചില രാത്രികളിൽ രാത്രി 11 മണിക്കും. പക്ഷേ, എപ്പോഴും രാവിലെ 9 മണിക്ക് ഓഫീസിൽ എത്തുകയും ചെയ്യും എന്നാണ് യുവാവ് കുറിക്കുന്നത്. 

തന്റെ അമ്മ എപ്പോഴും തന്നെ കുറിച്ച് ആശങ്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് യുവാവ് പറയുന്നത്. താൻ ജോലി എല്ലാം നന്നായി ചെയ്യുന്ന ആളാണ്. പക്ഷേ, തന്റെ ജീവിതം ആകെ ബുദ്ധിമുട്ടിലാണ് എന്നും യുവാവ് പറയുന്നു. കഴിഞ്ഞ രണ്ടര വർഷമായി താൻ ഒരു യാത്ര പോലും പോയിട്ടില്ല. താനിവിടെ നന്ദി ഹിൽസിന്റെ അടുത്താണ് താമസിക്കുന്നത്, എന്നിട്ടും അവിടെ പോലും താൻ സന്ദർശിച്ചിട്ടില്ല എന്നും യുവാവിന്റെ പോസ്റ്റിൽ കാണാം. 

തന്റെ കാമുകിയെ പോലും താൻ നിരന്തരം അവ​ഗണിക്കുകയാണ്. അവൾ മാത്രമാണ് തന്റെ ജീവിതത്തിലെ ഒരേയൊരു പൊസിറ്റീവായ കാര്യമെന്നും യുവാവ് പോസ്റ്റിൽ സൂചിപ്പിക്കുന്നു. ഒപ്പം ലീവ് കാൻസൽ ചെയ്യേണ്ടി വരാറുണ്ട്. അവധിദിവസം ജോലി ചെയ്യേണ്ടി വരാറുണ്ട്. താൻ വെറുമൊരു കോർപറേറ്റ് അടിമയാണ്. പണമുണ്ടാക്കുന്നുണ്ടെങ്കിലും സന്തോഷമില്ല. എന്ന് കൂടി യുവാവ് എഴുതുന്നുണ്ട്. അനേകങ്ങളാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. 

നിങ്ങൾക്ക് അത്യാവശ്യമായി ഒരു ബ്രേക്കാണ് ആവശ്യം. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയും ഇഷ്ടമുള്ള ആളുകൾക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യണം എന്ന് കുറിച്ചവരും അനേകങ്ങളാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം