നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായി, മകന്‍റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യ കർമ്മങ്ങൾ നടത്തി അമ്മ

Published : Sep 23, 2026, 08:34 AM ISTUpdated : Sep 23, 2026, 12:12 PM IST
neendakara fisherman missing

Synopsis

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മകൻ ഗൗതമിന്‍റെ രൂപം തടിയിൽ കൊത്തിയെടുത്ത് അമ്മ രേഷ്മ അന്ത്യകർമ്മങ്ങൾ നടത്തി. അപകടത്തിൽ ഭർത്താവിനെയും അച്ഛനെയും നഷ്ടപ്പെട്ട രേഷ്മ, ജോലി നൽകണമെന്ന ആവശ്യത്തിൽ സർക്കാർ അവഗണന തുടരുകയാണെന്ന് ആരോപിച്ചു.

കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി മകന്‍റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യ കർമ്മങ്ങൾ നടത്തി അമ്മ രേഷ്മ. വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട പുത്തൻതുറ സ്വദേശി ഗൗതമിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തടിയിൽ രൂപം ഉണ്ടാക്കി ദഹിപ്പിച്ചത്. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ രേഷ്മ പ്രതിഷേധിച്ചിരുന്നു. മകനൊപ്പം രേഷ്മയുടെ ഭർത്താവും അച്ഛനും അപകടത്തിൽ മരിച്ചിരുന്നു.

സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയാണ് ഒരമ്മയെ ഈ അവസ്ഥയിൽ എത്തിച്ചതെന്ന് രേഷ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭർത്താവും അച്ഛനും അന്ത്യവിശ്രമം കൊള്ളുന്ന വീട്ടുമുറ്റത്ത് അവർക്കരികിൽ 26കാരനായ മകന്‍റെ ബലികർമ്മം നടത്തിയിരിക്കുകയാണ് ഒരമ്മ. നീണ്ടകരയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഗൗതം കൃഷ്ണന്‍റെ അന്ത്യ കർമ്മങ്ങൾ നീറുന്ന മനസോടെ ആ അമ്മ ചെയ്തുതീർത്തു. ജൂലൈ 31 ന് ഉണ്ടായ അപകടത്തിൽ തന്നെയാണ് രേഷ്മയുടെ അച്ഛൻ രാജീവനും ഭർത്താവ് രാധാകൃഷ്ണനും മരിച്ചത്. ഇന്നും ഗൗതം കൃഷ്ണൻ എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. തിരച്ചിലും അവസാനിപ്പിച്ചിരുന്നു. അപകടത്തിന് ശേഷം തിരച്ചിൽ നടത്തുന്നതിലെ അനാസ്ഥക്കെതിരെ രേഷ്മ നടത്തിയ പ്രതിഷേധം കേരളത്തിന്‍റെ നെഞ്ചുലച്ചതാണ്.

പ്രതീക്ഷയറ്റതോടെയാണ് മകന്‍റെ രൂപം തടിയിൽ കൊത്തിയെടുത്ത് ദഹിപ്പിച്ചത്. മൂന്ന് പേരെ നഷ്ടമായ കുടുംബം ആശ്രയമറ്റ് നിൽക്കുകയാണ്. ഇളയ മകന് ജോലി നൽകാമെന്ന വാഗ്ദാനം സർക്കാർ ഓർക്കുക പോലും ചെയ്യുന്നില്ലെന്ന് രേഷ്മ പറയുന്നു. നേരത്തെ, സര്‍ക്കാരിനെതിരെയും രേഷ്മ രംഗത്ത് വന്നിരുന്നു. ജോലി നൽകണമെന്ന ആവശ്യത്തിൽ തുടർ നടപടികൾ ഉണ്ടായില്ലെന്നും നിരന്തര അവഗനയാണ് സർക്കാരിൽ നിന്ന് ഉണ്ടാകുന്നതെന്നും രേഷ്മ പറഞ്ഞു. വിളിച്ചാൽ ഫോൺ പോലും ആരും എടുക്കുന്നില്ല. സന്ദേശങ്ങൾക്ക് മറുപടിയില്ല. മന്ത്രിസഭാ യോഗങ്ങൾ കഴിഞ്ഞിട്ടും ജോലിയുടെ കാര്യത്തിൽ തീരുമാനമായില്ലെന്നും ആരും തങ്ങളുടെ പ്രശ്‌നങ്ങൾ പരിഗണിക്കുന്നില്ലെന്നും രേഷ്മ പറഞ്ഞിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപം; ആൻ്റോ അഗസ്റ്റിൻ്റെ മുൻകുർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
'ആരാണ് പണം മുടക്കിയതെന്ന് എന്തിന് പറയണം? ഞാൻ ഇനിയും പോകും, വിമാനയാത്രയിൽ ഉരുണ്ടുകളിച്ച് സതീശൻ; പരിചയക്കാരൻ വിമാനം അറേഞ്ച് ചെയ്തുവെന്ന് വിശദീകരണം