Published : Apr 09, 2025, 07:26 AM ISTUpdated : Apr 10, 2025, 12:02 AM IST

Malayalam news: ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുള്ള പകരം തീരുവ താൽകാലികമായി മരവിപ്പിച്ച് ട്രംപ്, ചൈനക്ക് 125 ശതമാനം അധിക തീരുവ

Summary

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്കെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോർട്ട്. എസ്എഫ്ഐഒയോട് ഇഡി രേഖകൾ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ് രജിസ്റ്റർ ചെയ്യും. രേഖകൾ കിട്ടിയതിന് ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക. ഇഡി ഉദ്യോഗസ്ഥരെ ക്വാട്ട് ചെയ്ത് കൊണ്ട് ദില്ലിയിൽ നിന്ന് പ്രധാനപ്പെട്ട ദേശീയ ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

Malayalam news: ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുള്ള പകരം തീരുവ താൽകാലികമായി മരവിപ്പിച്ച് ട്രംപ്, ചൈനക്ക് 125 ശതമാനം അധിക തീരുവ

12:02 AM (IST) Apr 10

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുള്ള പകരം തീരുവ താൽകാലികമായി മരവിപ്പിച്ച് ട്രംപ്, ചൈനക്ക് 125 ശതമാനം അധിക തീരുവ

യുഎസ് ഉൽപന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽനിന്നു 84 ശതമാനമായാണ് ചൈന ഇന്ന് ഉയർത്തിയത്. ഏപ്രിൽ 10 മുതൽ പുതിയ തീരുവ നിലവിൽ വരും.

കൂടുതൽ വായിക്കൂ

11:53 PM (IST) Apr 09

പാലക്കാട് നിന്ന് കാണാതായ അമ്മയെയും കുട്ടികളെയും കണ്ടെത്തി

പാലക്കാട്  ഒറ്റപ്പാലത്ത് നിന്നും കാണാതായ അമ്മയെയും കുഞ്ഞുങ്ങളെയും തൃപ്പൂണിത്തുറയിൽ നിന്ന് കണ്ടെത്തി. മൂന്നുപേരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു

കൂടുതൽ വായിക്കൂ

11:03 PM (IST) Apr 09

ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലൈസന്‍സില്ല; യാത്രക്കാര്‍ വഴിയിൽ കുടുങ്ങി, അനുശ്രീ ബസിന്‍റെ വളയം പിടിച്ച് എഎംവിഐ

കണ്ണൂരിൽ ഡ്രൈവറും കണ്ടക്ടറും ലൈസൻസില്ലാതെ സർവീസ് നടത്തിയ സ്വകാര്യബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഡ്രൈവറെ ബസിൽ നിന്നിറക്കിയശേഷം എ എം വി ഐ സജി ജോസഫ് വണ്ടിയെടുത്താണ് യാത്രക്കാരെ അതത് സ്റ്റോപ്പുകളിൽ ഇറക്കിയത്.

കൂടുതൽ വായിക്കൂ

10:51 PM (IST) Apr 09

'ഇനി ആരോപണങ്ങളില്ല, ആരോഹണം മാത്രം'; 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' റിലീസ് തിയതി

ഇന്ദ്രജിത്താണ് നായകൻ. 

കൂടുതൽ വായിക്കൂ

10:44 PM (IST) Apr 09

വർക്കലയിൽ ജന്മദിനാഘോഷത്തിനിടെ സ്ത്രീയോട് മോശമായി പെരുമാറി, ചോദ്യം ചെയ്തവർക്ക് ക്രൂര മർദനം; പ്രതികൾ പിടിയിൽ

വര്‍ക്കലയില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍. കൊല്ലം പേരയം സ്വദേശി ജോമോന്‍, പടപ്പക്കര സ്വദേശി വയസുള്ള കെവിന്‍ എന്നിവരാണ് പിടിയിലായത്. ഹെലിപാടിൽ ചൊവ്വാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം.

കൂടുതൽ വായിക്കൂ

10:17 PM (IST) Apr 09

പരിക്കേറ്റുള്ള ചികിത്സ കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം പൊതുപരിപാടിയിൽ നേരിട്ടെത്തി ഉമ തോമസ് എംഎൽഎ

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എ മാസങ്ങള്‍ക്കുശേഷം മണ്ഡലത്തിലെ പൊതുപരിപാടിയില്‍ നേരിട്ട്
പങ്കെടുത്തു

കൂടുതൽ വായിക്കൂ

10:07 PM (IST) Apr 09

നാശം വിതച്ച് ഇടിമിന്നൽ, ഒറ്റ ദിവസം 4 ജില്ലകളിലായി ഇടിമിന്നലേറ്റ് 13 ജീവൻ നഷ്ടം; കണ്ണീരിലാഴ്ന്ന് ബിഹാർ

മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

കൂടുതൽ വായിക്കൂ

09:57 PM (IST) Apr 09

പകൽ പൂരത്തിന് കതിന നിറയ്ക്കുന്നതിനിടെ തീ പടര്‍ന്നു; മൂന്നു പേര്‍ക്ക് പൊള്ളലേറ്റു, ഒരാളുടെ നില ഗുരുതരം

തൃശൂര്‍ തൊട്ടിപ്പാൾ പൂരത്തിന് കതിന നിറക്കുന്നതിനിടെ തീ പടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു. തലോർ സ്വദേശികളായ കൊല്ലേരി വീട്ടിൽ കണ്ണൻ, വാരിയത്തുപറമ്പിൽ മോഹനൻ, കൊല്ലേരി നന്ദനൻ എന്നിവർക്കാണ് പൊള്ളലേറ്റത്.

കൂടുതൽ വായിക്കൂ

09:48 PM (IST) Apr 09

കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; കാറിലുണ്ടായിരുന്ന 3 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

കനത്ത മഴയിൽ പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി കൂടൽ ഇഞ്ചപ്പാറയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. കോന്നി ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ മൂന്ന് അംഗം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

കൂടുതൽ വായിക്കൂ

09:35 PM (IST) Apr 09

കന്നടയിൽ 12 കോടി, തമിഴകത്ത് രണ്ടക്കം തൊടാനായില്ല; എമ്പുരാന് മറ്റ് സംസ്ഥാനങ്ങളിൽ സംഭവിക്കുന്നത്

ആന്ധ്രാപ്രദേശ്, തെലുങ്കാന തുടങ്ങിയ ഇടങ്ങളിൽ നിന്നുമാണ് ഏറ്റവും കുറവ് കളക്ഷൻ എമ്പുരാന് ലഭിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കൂ

09:13 PM (IST) Apr 09

ഏറ്റവും സ്ലിം, 200 എംപി ക്യാമറ, അത്ഭുതപ്പെടുത്താൻ സാംസങ് ഗാലക്സി എസ് 25 എഡ്ജ് എത്തുന്നു! വില വിവരങ്ങൾ പുറത്ത്

സാംസങ് ഗാലക്സി എസ് 25 എഡ്ജ് മെയ് 13-ന് എത്തും. ഐ ഫോൺ 16 നേക്കാൾ വില കൂടുതലായിരിക്കും

കൂടുതൽ വായിക്കൂ

09:00 PM (IST) Apr 09

നിർണായക നിരീക്ഷണവുമായി ഹൈക്കോടതി; പാതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാറിന് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവുണ്ട്

പാതിവില തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സായിഗ്രം ഗ്ലോബല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആനന്ദ്കുമാറിന്‍റെ നേരിട്ട് പങ്കുണ്ടെന്നതില്‍ തെളിവുണ്ടെന്ന് ഹൈക്കോടതി. ആനന്ദ്കുമാറിന്‍റെ ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് നിര്‍ണായക പരാമര്‍ശം

കൂടുതൽ വായിക്കൂ

08:45 PM (IST) Apr 09

സഹകരണ സൊസൈറ്റി സെക്രട്ടറിയടക്കം 3 പ്രതികള്‍; കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്‍റെ മരണത്തിൽ കുറ്റപത്രം നൽകി

ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിൻറെ ആത്മഹത്യ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.കട്ടപ്പന റൂറൽ ഡെവലപ്പ്മെന്‍റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ് എന്നിവരാണ് പ്രതികൾ.

കൂടുതൽ വായിക്കൂ

08:24 PM (IST) Apr 09

രാത്രിയിൽ മരണവീട്ടിൽ പോയി മടങ്ങിയ കുടുംബത്തെ വെട്ടി പരിക്കേൽപ്പിച്ചു, നായയെ കൊണ്ട് കടിപ്പിപ്പിക്കാൻ ശ്രമം

കൊല്ലം നെടുമ്പനയിൽ മരണവീട്ടിൽ പോയി മടങ്ങിയ കുടുംബത്തെ കൂട്ടം ചേർന്ന് ആക്രമിച്ചു. ഒമ്പതു പേര്‍ക്കെതിരെ കണ്ണനല്ലൂര്‍ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ബിഎസ്എന്‍എല്‍ ജീവനക്കാരിയായ ധന്യയും കുടുംബം ആക്രമണത്തിനിരയായത്.

കൂടുതൽ വായിക്കൂ

08:14 PM (IST) Apr 09

ട്രാൻസ്ജെൻഡർ സീൻ: 'മരണമാസ്സിൽ' കട്ട്; സൗദിയിൽ വിലക്ക്, കുവൈറ്റിൽ റീ എഡിറ്റ്

വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്.

കൂടുതൽ വായിക്കൂ

07:55 PM (IST) Apr 09

ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാം; മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു

പുതിയ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസ്റ്റ് കാര്യങ്ങൾക്കായി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാമെന്നതടക്കമുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.

കൂടുതൽ വായിക്കൂ

07:43 PM (IST) Apr 09

അമേരിക്കക്കും ട്രംപിനും ചൈനയുടെ വമ്പൻ തിരിച്ചടി, ഒറ്റയടിക്ക് തീരുവ 84 ശതമാനമാക്കി; വ്യാപാര യുദ്ധം കനക്കുന്നു

ട്രംപിന്റെ തീരുവ നയത്തിനെതിരെ ചൈനയുടെ ശക്തമായ തിരിച്ചടി. അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ 84 ശതമാനമാക്കി ഉയർത്തി. ഇത് വ്യാപാര യുദ്ധത്തിന് കനത്ത ആക്കം കൂട്ടുകയും ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യത കൽപ്പിക്കുകയും ചെയ്യുന്നു

കൂടുതൽ വായിക്കൂ

07:32 PM (IST) Apr 09

ആശസമരം അവസാനിക്കാത്തതിന് സമരസമിതിയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി; 'ആവശ്യങ്ങൾ നടപ്പാക്കിയിട്ടും സമരം തുടരുന്നു'

അഞ്ച് വട്ടം ചർച്ച നടത്തിയെന്നും പല ആവശ്യങ്ങളും അംഗീകരിച്ചുവെന്നും പറഞ്ഞ മുഖ്യമന്ത്രി സമരക്കാർ ഇനി സമരം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു

കൂടുതൽ വായിക്കൂ

07:10 PM (IST) Apr 09

മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് ജീപ് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടം പത്തനാപുരത്ത്, 2 പൊലീസുകാർക്ക് പരുക്ക്

മന്ത്രി ഒആർ കേളുവിന് എസ്കോർട്ട് പോയ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പൊലീസുകാർക്ക് പരുക്കേറ്റു

കൂടുതൽ വായിക്കൂ

06:55 PM (IST) Apr 09

മാസപ്പടി കേസ്: മകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി; 'കേസിൻ്റെ ലക്ഷ്യം താൻ, പാർട്ടി അത് തിരിച്ചറി‌ഞ്ഞു'

ബിനീഷിനെതിരെ കേസ് വന്നപ്പോൾ അതിൽ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉണ്ടായിരുന്നില്ലെന്നും എന്നാൽ മകൾക്കെതിരായ കേസിൻ്റെ ലക്ഷ്യം താനാണെന്നും മുഖ്യമന്ത്രി

കൂടുതൽ വായിക്കൂ

06:15 PM (IST) Apr 09

കഴിച്ചത് കിലോ കണക്കിന് പൂവൻ പഴം, എന്നിട്ടും പൊലീസിന്‍റെ കാത്തിരിപ്പ് തുടർന്നു, മൂന്നാം പക്കം മാല പുറത്തേക്ക്

പാലക്കാട് ആലത്തൂരിൽ മാല വിഴുങ്ങിയ കള്ളനിൽ നിന്നും ഒടുവിൽ തൊണ്ടി മുതൽ കിട്ടി. കള്ളൻ മാല വിഴുങ്ങി മൂന്നാം ദിവസമാണ് മാല കിട്ടിയത്. മാല വിഴുങ്ങിയ കള്ളന്‍റെ വയറിളകുന്നതും കാത്ത് പൊലീസ് കാവൽ നിന്നിരുന്നു

കൂടുതൽ വായിക്കൂ

06:14 PM (IST) Apr 09

ഉത്തരക്കടലാസുകൾ നഷ്‌ടമായ സംഭവം: കേരള സർവകലാശാല എംബിഎ ഫിനാൻസ് മൂന്നാം സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കേരള സ‍ർവകലാശാല എംബിഎ ഫിനാൻസ് വിഭാഗം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കൂടുതൽ വായിക്കൂ

05:55 PM (IST) Apr 09

സ്റ്റുഡിയോ ജിബ്‌ലി ഔട്ട്, 'ആക്ഷന്‍ ഫിഗര്‍' ഇന്‍; ചാറ്റ്ജിപിടി വഴി ഇങ്ങനെ ചിത്രങ്ങള്‍ സൃഷ്ടിക്കാം

നിങ്ങള്‍ക്ക് യഥാര്‍ഥ ഫോട്ടോകളെ ലെഗോ കഥാപാത്രങ്ങളായും, സിംപ്‌സൺസ് കഥാപാത്രങ്ങളായും, പിക്‌സ്‌ലാർ-സ്റ്റൈൽ പോർട്രെയ്‌റ്റുകളായും ചാറ്റ്ജിപിടി എഐ അസിസ്റ്റന്‍റ് വഴി മാറ്റിയെടുക്കാം

കൂടുതൽ വായിക്കൂ

05:36 PM (IST) Apr 09

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ബസ് തടഞ്ഞുനിർത്തി പരിശോധന; 2 യാത്രക്കാർ 125 ഗ്രാം എംഡിഎംഎയുമായി പിടിയിൽ

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വന്ന സ്വകാര്യ ബസിലെ യാത്രക്കാരെ എംഡിഎംഎയുമായി പിടികൂടി. 

കൂടുതൽ വായിക്കൂ

05:36 PM (IST) Apr 09

ആദ്യ കേൾവിയിൽ എനിക്ക് ഇഷ്ടപ്പെട്ടു, അത് സിനിമയായി, ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്: മമ്മൂട്ടി

പുതിയ ഓരോ സംവിധായകർക്കും പുതിയതെന്തോ പറയാനുണ്ടാകുമെന്നും മമ്മൂട്ടി. 

കൂടുതൽ വായിക്കൂ

05:34 PM (IST) Apr 09

സുധീഷ് കൂറ്റനാടിന്‍റെ ധീരത, ആഴമുള്ള കിണറ്റിൽ കയറുകെട്ടിയിറങ്ങി; അതിസാഹസികമായി ആറടി മൂര്‍ഖൻ പാമ്പിനെ പിടികൂടി

കിണറ്റിലകപ്പെട്ട മൂ൪ഖൻ പാമ്പിനെ സാഹസികമായി പിടികൂടി. സ്നേക്ക് ക്യാച്ചര്‍ സുധീഷ് കൂറ്റനാടാണ് ആഴമുള്ള കിണറ്റിൽ നിന്നും പാമ്പിനെ പിടികൂടി പുറത്തെത്തിച്ചത്.

കൂടുതൽ വായിക്കൂ

05:30 PM (IST) Apr 09

ചിലരെ പ്രീണിപ്പിക്കുന്നു, മറ്റു ചിലരെ അവഗണിക്കുന്നു,ഈ രാഷ്ട്രീയം മാറണം,കേരളം മാറുമെന്ന് രാജീവ് ചന്ദ്രശേഖര്‍

കേരളത്തിൽ ഒരു രാഷ്ടീയ മാറ്റത്തിന് സമയമായെന്നാവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ്   രാജീവ് ചന്ദ്രശേഖർ

കൂടുതൽ വായിക്കൂ

05:11 PM (IST) Apr 09

കോടി ക്ലബ്ബിലല്ല കാര്യം, ആളുകൾക്ക് എന്തും പറയാമല്ലോ ? ബസൂക്കയിൽ ഇടയ്ക്ക് ഇടയ്ക്ക് കയ്യടിക്കാം: ഷിജി പട്ടണം

ബസൂക്കയെ കുറിച്ച് പ്രൊഡക്ഷൻ ഡിസൈനർ ഷിജി പട്ടണം. 

കൂടുതൽ വായിക്കൂ

04:45 PM (IST) Apr 09

പെണ്‍സുഹൃത്തിന്‍റെ വീടിനുനേരെ യുവാവിന്‍റെ ആക്രമണം; വീടിനും വാഹനത്തിനും തീയിട്ടു; പ്രതി അറസ്റ്റിൽ

പെരുമ്പാവൂരിൽ പെണ്‍സുഹൃത്തിന്‍റെ വീടിനുനേരെ ആക്രമണം. യുവതിയുടെ വീടിനും വാഹനത്തിനും തീയിടുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കൂടുതൽ വായിക്കൂ

04:29 PM (IST) Apr 09

ഓട്ടോറിക്ഷയിലെത്തി ഭാര്യയെ ഇടിച്ചുവീഴ്ത്തി, പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂരിൽ ഭാര്യയെ ഓട്ടോയിടിപ്പിച്ചശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ. ഗ്യാസ് ലൈറ്റര്‍ തട്ടിമാറ്റിയശേഷം സ്ത്രീ ഓടി രക്ഷപ്പെടുകയായിരുന്നു.

കൂടുതൽ വായിക്കൂ

04:23 PM (IST) Apr 09

ഇത് കണ്ടോ? ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്ന്, സാക്ഷാൽ എംഎസ്‍സി 'തുർക്കി' വിഴിഞ്ഞത്ത്

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിലൊന്നായ എംഎസ്‌സി 'തുർക്കി' വിഴിഞ്ഞം തുറമുഖത്ത് എത്തി. സിംഗപ്പൂരിൽ നിന്ന് എത്തിയ കപ്പൽ ചരക്കിറക്കിയ ശേഷം ഘാനയിലേക്ക് പോകും

കൂടുതൽ വായിക്കൂ

04:05 PM (IST) Apr 09

റോഡിൽ പൂച്ചക്കുഞ്ഞിനെ കണ്ട് മനസലിഞ്ഞു; രക്ഷിക്കാൻ നോക്കവെ വീടിന് 100 മീറ്റർ അടുത്ത് അപകടം, നൊമ്പരമായി യുവാവ്

കാളത്തോട് ചിറ്റിലപ്പള്ളി സിജോ തിമോത്തി എന്ന 44 കാരനാണ് പൂച്ചയുടെ ജീവൻ രക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടമായത്. തൃശ്ശൂർ കാളത്തോട് ഇന്നലെ രാത്രി ഒമ്പതരക്കായിരുന്നു അപകടം.

കൂടുതൽ വായിക്കൂ

04:01 PM (IST) Apr 09

'ആൾത്താമസമില്ല, എന്നിട്ടും എന്‍റെ മണാലിയിലെ വീടിന് ഈ മാസം ഒരു ലക്ഷം കറന്‍റ് ബില്ല്'; ദയനീയ സാഹചര്യമെന്ന് കങ്കണ

കങ്കണ റണാവത്തിന്‍റെ പ്രസ്താവന അന്യായവും നിരുത്തരവാദപരവുമാണെന്ന് കോൺഗ്രസ് വിമർശിച്ചു

കൂടുതൽ വായിക്കൂ

03:52 PM (IST) Apr 09

ആ പൊന്നോമന ഇനി കേരളത്തിൻ്റെ 'നിധി'! ഐസിയുവിൽ ഉപേക്ഷിച്ച് അച്ഛനമ്മമാർ ജാര്‍ഖണ്ഡിലേക്ക് മുങ്ങി,ഏറ്റെടുത്ത് കേരളം

ഐസിയുവിൽ അച്ഛനമ്മമാർ ഉപേക്ഷിച്ച കുഞ്ഞിനെ കേരള സർക്കാർ ഏറ്റെടുത്തു. കുഞ്ഞിന് 'നിധി' എന്ന് പേരിട്ടു. ആരോഗ്യവതിയായ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും.

കൂടുതൽ വായിക്കൂ

03:49 PM (IST) Apr 09

ലഹരി സംഘങ്ങളെ പിടിക്കാൻ ഡ്രോൺ പരിശോധന; ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയത് 16 കഞ്ചാവ് ചെടികൾ

കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് 16 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

കൂടുതൽ വായിക്കൂ

03:46 PM (IST) Apr 09

ഏതൊരു സ്ത്രീയോടും അവൻ അങ്ങനെ തന്നെ, അത്രക്ക് വിശ്വാമാണ്; സാബുവിനെ കുറിച്ച് മഞ്ജു പിള്ള

സാബുമോൻ തനിക്ക് സഹോദരനെപ്പോലെയാണെന്നും മഞ്ജു പിള്ള. 

കൂടുതൽ വായിക്കൂ

03:37 PM (IST) Apr 09

70 കോടി നഷ്ട്ടപ്പെട്ട സങ്കടത്തിൽ മദ്യപിച്ച് ലക്കുകെട്ട് ആകാശ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കൂടുതൽ വായിക്കൂ

03:26 PM (IST) Apr 09

ഐഫോണ്‍ ഉള്‍പ്പടെയുള്ള ഡിവൈസുകൾ അപകടത്തിൽ; ആപ്പിൾ ഉപയോക്താക്കൾക്ക് സർക്കാർ മുന്നറിയിപ്പ്

പ്രശ്നം മറികടക്കാന്‍ ഐഫോണും ഐപാഡും ഉള്‍പ്പടെയുള്ള ആപ്പില്‍ ഡിവൈസുകള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് സെര്‍ട്ട്-ഇന്‍ നിര്‍ദേശിച്ചു 

കൂടുതൽ വായിക്കൂ

03:17 PM (IST) Apr 09

ഇന്ന് ലക്ഷമല്ല, ഒരു കോടി കയ്യിലെത്തും; അറിയാം ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.

കൂടുതൽ വായിക്കൂ

03:15 PM (IST) Apr 09

അച്ഛൻ മരിച്ച് ഒരു വർഷം, ഓർമ്മകളുമായി രേവതിയും കുടുംബവും - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 
 

കൂടുതൽ വായിക്കൂ

More Trending News