ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ
കഥ ഇതുവരെ
ആകാശ് തന്റെ 70 കോടി നഷ്ട്ടപ്പെട്ട വിഷമത്തിലാണ് . മഹേഷാവട്ടെ ഭയങ്കര സന്തോഷത്തിലും. ഇപ്പോഴും ആകാശ് മഹേഷിനെയാണ് ഓരോരോ കാര്യങ്ങൾ പറഞ്ഞ് വിളിച്ച് വെറുതെ ഇറിറ്റേ ചെയ്യാറുള്ളത്. എന്നാൽപ്പിന്നെ ഇത്തവണ താൻ അങ്ങോട്ടൊന്ന് വിളിച്ചേക്കാമെന്ന് മഹേഷ് കരുതി. അങ്ങനെ ആകാശിനെ ഫോൺ ചെയ്യുകയാണ് മഹേഷ്. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം.
-----------------------------------------
തന്നെ കളിയാക്കിയതിന് മുഴുവൻ മഹേഷ് ആകാശിന് കൊടുത്തു. നിന്റെ ഭാര്യ നിന്റെ രാശിയാണെന്നല്ലേ പറഞ്ഞത്, അതുകൊണ്ടാണ് നിനക്ക് 70 കോടി നഷ്ടപ്പെട്ടത്. എന്റെ വിജയത്തിന് പിന്നിൽ എന്റെ ഭാര്യയാണ് . ഡോക്ടർ ഇഷിത മഹേഷ് ചന്ദ്രൻ. നിനക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ...മഹേഷ് പറഞ്ഞു നിർത്തി. ആകാശിന് ശെരിക്കും അത് കേട്ടപ്പോൾ നല്ല ദേഷ്യമാണ് വന്നത് . മഹേഷ് ഫോൺ ചെയ്യുന്നത് ഇഷിത കേട്ടുകൊണ്ട് നിൽക്കുകയായിരുന്നു. തന്നെപ്പറ്റി അഭിമാനത്തോടെ തന്റെ ഭർത്താവ് പറഞ്ഞത് കേട്ട് അവൾക്ക് സന്തോഷമായി.
അതേസമയം മഹേഷ് തന്നെ പരിഹസിച്ചത് താങ്ങാൻ കഴിയാതെ അപമാനിതനായി ഇരിക്കുകയാണ് ആകാശ്. ആ ദേഷ്യത്തിൽ അവൻ മദ്യപിച്ച് ലക്കുകെട്ടിട്ടുമുണ്ട് . എന്നാൽ മദ്യപിച്ചത് മതിയെന്ന് പറഞ്ഞ് രചന ആകാശിനെ തടയാൻ നോക്കിയെങ്കിലും ആകാശ് നിർത്താൻ തയ്യാറായില്ല. നീയാണ് എന്റെ എല്ലാ തോൽവിക്കും കാരണമെന്നും നീ എന്റെ ജീവിതത്തിൽ നിന്ന് പോയാൽ മാത്രമേ ഞാൻ രക്ഷപ്പെടൂ എന്നും ആകാശ് രചനയോട് പറയുകയും അവളെക്കൊണ്ട് നിർബന്ധിച്ച് മദ്യം കുടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ രചന അത് തട്ടി താഴെയിട്ട് മുറിയിലേയ്ക്ക് പോയി.

അതേസമയം ഇഷിതയുടെ കുടുംബവും മഹേഷിന്റെ കുടുംബവും പുതിയ ഫ്‌ളാറ്റിലേയ്ക്ക് താമസം മാറിയിരിക്കുകയാണ്. പുതിയ ഫ്‌ളാറ്റുകൾ നല്ലതാണെന്നാണ് പ്രിയാമണിയുടെ അഭിപ്രായം. അതേസമയം ചിപ്പിയുടെ ബാലാരിഷ്ടതകൾ മാറാൻ അടുത്ത ദിവസം വീട്ടിൽ നടക്കുന്ന ചടങ്ങിലേക്ക് അമ്മയെയും അച്ഛനെയും ക്ഷണിക്കാൻ വന്നിരിക്കുകയാണ് ഇഷിത. ചിപ്പിയുടെ എല്ല്ലാ ദോഷവും ഇതോടെ തീരണേ എന്ന പ്രാർത്ഥനയിൽ നിൽക്കുന്ന പ്രിയാമണിയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.
